ജാലീപ്രവേശികകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓൺലൈൻ ച൪ച്ചാവേദികൾ, തിരച്ചിൽയന്ത്രങ്ങൾ, ഇ-മെയിലുകൾ എന്നിങ്ങനെ വിഭിന്നങ്ങളായ സ്രോതസ്സുകളിൽനിന്നും ഒരുപോലെ വിവരങ്ങളെ എത്തിച്ചുതരുന്നതിനായി പ്രത്യേകം തയ്യാറാക്കപ്പെട്ട ജാലിക (വെബ്സൈററ്)കളാണ് ജാലീപ്രവേശികകൾ അഥവാ വെബ് പോ൪ട്ടലുകൾ എന്നറിയപ്പെടുന്നത്. ഓരോവിവരസ്രോതസ്സുകൾക്കും വിവരം പ്രദ൪ശിപ്പിക്കുന്നതിന് സമ൪പ്പിത താളുകളുണ്ടാകും. സാധാരണയായി ഉപോയാക്താവിന് പ്രദ൪ശിപ്പിക്കപ്പെടേണ്ട പേജുകൾ ക്രമീകരിക്കാൻ സാധിക്കും. മാഷപ്പുകൾ, ആന്തരികജാലികൾ (ഇൻട്രാനെറ്റ്), ഡാഷ്ബോ൪ഡുകൾ എന്നിവ പ്രവേശികകളുടെ വിവിധ വകഭേദങ്ങളാണ്. ഉളളടക്കങ്ങളുടെ വൈവിദ്ധ്യവും ഉദ്ദിഷ്ട ലക്ഷ്യവും ഉപയോക്താവിനെയും അനുസരിച്ചാണ് ഉളളടക്കങ്ങളുടെ പ്രദ൪ശനത്തിന്റെ ഏകീകൃതരീതി നിശ്ചയിക്കപ്പെടുന്നത്.

ഉപയോക്താവിന് ഏതൊക്കെ മണ്ഡല (ഡൊമൈൻ) ങ്ങളിൽ നിന്നുളള തിരച്ചിൽ ഫലങ്ങളാണ് ലഭ്യമാകേണ്ടത് എന്നതിനനുസൃതമായി ആന്തരികജാലി (ഇൻ്ട്രാനെറ്റ്)കളുടെ ഉള്ളടക്കങ്ങളിൽ നിന്നും ബാഹ്യജാലി (എക്സ്ട്രാനെറ്റ്) കളുടെ ഉളളടക്കങ്ങൾ വേ൪തിരിക്കപ്പെടുന്ന തരത്തിലുളള തിരച്ചിൽയന്ത്രങ്ങൾ പ്രവേശികൾ ഉപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ജാലീപ്രവേശികകൾ&oldid=3266704" എന്ന താളിൽനിന്ന് ശേഖരിച്ചത്