ജാമിഅ സഅദിയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ ദേളി എന്ന പ്രദേശത്ത് എം.എ. അബ്‌ദുൽ ഖാദർ മുസ്ലിയാരുടെ നേതൃത്വത്തിൽ 1971 ലാണ് ആരംഭിച്ചത്. കാസർഗോഡ് ജില്ലയിലും കർണാടകയിലും അതിന്റെ പ്രവർത്തനം വ്യാപിച്ചുകിടക്കുന്നു. മുസ്ലിംകളുടെ  വിദ്യാഭ്യാസ, സാംസ്‌കാരിക,സാമൂഹിക മേഖലകളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 35 സ്ഥാപനങ്ങളിലായി 500ലദികം സ്റ്റാഫുകളും ടെക്‌നിക്കൽ മേഖലയിൽ മാത്രം 7000 ലദികം വിദ്യാർത്ഥികളും പഠിക്കുന്നു.[1][self-published source?]

സ്ഥാപനങ്ങൾ[തിരുത്തുക]

മത, ഭൗതിക സാങ്കേതിക സമന്വയ വിദ്യാഭ്യാസമാണ് സഅദിയ്യ നടപ്പിലാക്കുന്നത്.

  • അനാഥാലയങ്ങൾ
  • ജൂനിയർ ശരീഅത്ത്‌ കോളേജ്‌
  • അഗതി മന്ദിരം
  • തഹ്‌ഫീളുൽ ഖുർആൻ കോളേജ്‌
  • ബോർഡിംഗ്‌ മദ്രസ
  • ആർട്‌സ് ആന്റ് സയൻസ് കോളേജ്
  • ദഅ്‌വ കോളേജ്
  • സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ
  • സഫാ എജുക്കേഷൻ സെന്റർ
  • സഅദിയ്യ ഹോം കെയർ

സഅദി سعدي[തിരുത്തുക]

സ്ഥാപനത്തിൽ നിന്ന് പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന ഇസ്ലാമിക്ക് ബിരുദമാണ് സഅദി. മുവ്വായിരത്തിനടുത്ത് സഅദികൾ ഇതിനകം ബിരുദം നേടി പുറത്തിറങ്ങി.[2][self-published source?]

അവലംബം[തിരുത്തുക]

  1. "About Jamiya Sa-adiya".
  2. "സഅദി യുവ പണ്ഡിതർ കര്മ രംഗത്തേക്ക്". Archived from the original on 2019-12-21.
"https://ml.wikipedia.org/w/index.php?title=ജാമിഅ_സഅദിയ്യ&oldid=3985692" എന്ന താളിൽനിന്ന് ശേഖരിച്ചത്