Jump to content

ജാപ്പനീസ് ഉത്സവങ്ങൾ (മറ്റ്സൂരി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജപ്പാനിലെ പരമ്പരാഗത ഉത്സവവേളകളാണ് മറ്റ്സൂരി. അതിൽ ചില ഉത്സവങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പുണ്ടായിരുന്ന ചൈനീസ് ഉത്സവങ്ങളിൽ നിന്ന് ഉൾതിരിഞ്ഞ് വന്നവയാണ്.അവ പിന്നീട് വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ഒരേ നാമവും, ആഘോഷിക്കുന്ന തിയ്യതികളുമുള്ള ഉത്സവങ്ങൾ ഉണ്ടെങ്കിലും അവയുടെ നടത്തിപ്പ് രീതികൾ തികച്ചും വ്യത്യസ്തമാണ്. തൊബാറ്റ ഗ്യോൺ ഒരു പ്രശസ്തമായ ജാപ്പനീസ് ഉത്സവമാണ്.

ഏഷ്യയിലെ മറ്റു ജനങ്ങളെ അപേക്ഷിച്ച് ജപ്പാനിലെ ജനങ്ങൾ ലൂണാർ പുതുവർഷം ആഘോഷിക്കാറുണ്ട് (പത്തൊമ്പതാം നൂറ്റാണ്ടിൽ ഇത് വെസ്റ്റേൺ പുതുവർഷമായി മാറിയിരുന്നു, ജനുവരി ഒന്നിനാണ് ഇത് ). എന്നിരുന്നാലും  ജപ്പാനിലെ ചൈന മാതൃസ്ഥലമായവർ , ചില മതസ്ഥരുടെ ദേവാലയങ്ങളും ഇപ്പോഴും ലൂണാർ പുതുവർഷം ആഘോഷിക്കുന്നു. ജപ്പാന്റെ ഏറ്റവും വലിയ ചൈനാടൗണായ യോക്കോഹാന ചൈനാടൗണിലേക്ക് ജപ്പാനിൽ നിന്ന് ഒരുപാട് പേർ ഈ ആഘോഷത്തിൽ പങ്കെടുക്കാൻ വരാറുണ്ട്.  നാഗസാക്കി ചൈനാടൗണിൽ നടക്കുന്ന നാഗസാക്കി വിളക്കുത്സവത്തിനും ഇതുപോലെ തിരക്കുണ്ട്.

ഉത്സവത്തിനുള്ളിലെ പരുപാടികൾ

[തിരുത്തുക]

സാധാരണ ഒരൊറ്റ മേളകളാണ് ഉത്സവങ്ങൾ, ഭക്ഷണം സ്റ്റാളുകൾ, വിനോദങ്ങൾ, കാർനിവൽ മത്സരങ്ങൾ എന്നിവയെല്ലാം അതിലുൾപ്പെടുന്നു. ചിലത് അതത് ദേവാലയങ്ങളുടെ ചുറ്റുമായി നടക്കുന്നു. ഹനാബി എന്നറിയപ്പെടുന്ന വെടിക്കെട്ട്  (കരിമരുന്ന് പ്രയോഗം) ഉത്സവവേളകളിൽ വളരെ ജനകീയമാണ്.  അർദ്ധനഗ്നരായിക്കൊണ്ട് ജനങ്ങൾ  ഹഡാക്ക മറ്റ്സുരി ആഘോഷിക്കാറുണ്ട്.

പ്രാദേശിക ഉത്സവങ്ങൾ

[തിരുത്തുക]
Big Mikoshi "Yatai" Parade on Miki Autumn Harvest Festival In Miki, Hyogo

ആഘോഷങ്ങളേയോ, ഉത്സവങ്ങളേയോ പറയുന്ന ജാപ്പനീസ് വാക്കാണ് മറ്റ്സൂരി  (祭). പ്രധാനമായും, അതത് ദേവാലയങ്ങളാണ് ഈ ആഘോഷങ്ങൾ നടത്താറ്.

എല്ലാ ഉത്സവങ്ങൾക്കും പ്രത്യേക തിയതികളോ നാളുകളോ ഇല്ല. ഓരോ ഇടത്തേയും ഉത്സവങ്ങളുടെ തിയ്യതിയും, രീതിയും വ്യത്യാസമുണ്ട്. പക്ഷെ സെറ്റ്സുബോൺ , ഒബോൺ എന്നീ പരമ്പരാഗത ആഘോഷ ദിനങ്ങളിൽ വ്യത്യസ്ത ഉത്സവങ്ങൾ ഒത്തുകൂടാറുണ്ട്. മിക്കവാറും എല്ലാ പ്രാദേശിക ഇടങ്ങൾക്കും വേനൽക്കാലത്തിന് ശേഷമോ, ശരൽക്കാലത്തിന് മുമ്പോ (സെപ്തംബർ , ഒക്ടോബർ) ആയി ഒരു മറ്റ്സൂരി എങ്കിലും ആഘോഷിക്കാറുണ്ട്.  കൊയ്ത്തുകാലത്തിന്റെ ആഘോഷവേളകളാണ് ഇത്തരത്തിൽ വലിയ മറ്റ്സൂരികളായി രൂപപ്പെട്ടത്.

ഭീമാകരാമായ പാറിനടക്കുന്ന ബലൂണുകൾ വലിയ മറ്റ്സൂരികളിൽ കാണാറുണ്ട്. അതത് അയൽപക്കങ്ങളാണ് ഇത് തയ്യാറാക്കുക, അത്തരം അയൽപ്പക്കങ്ങളെ മാച്ചി എന്നാണ് പറയുന്നത്. ഇതനുസരിച്ച് അതത് പ്രദേശങ്ങളിലെ കാമി -യെ (അഥവ ദൈവങ്ങൾ) മികോഷിയിലേക്ക് (പുണ്യ പല്ലക്കുകൾ) ആവാഹിച്ച്   അവിടത്തെ ജനങ്ങൾ തോളുകളിലേറ്റി തെരുവുകൾ തോറും നടക്കുന്നു.

ടക്കോയോക്കി പോലുള്ള ഭക്ഷണ വിഭവങ്ങൾ വിൽക്കുന്ന ബൂത്തുകൾ, ഗോൾഡ്ഫിഷ് സ്കൂപ്പിംഗ്, കരോക്കെ മത്സരങ്ങൾ, സുമോ മാച്ചുകൾ എന്നിവയും മറ്റ്സൂരികളിൽ കാണാം. ജലാശയങ്ങൾക്കടുത്താണ് മറ്റ്സൂരികളെങ്കിൽ ബോട്ടുകൾ വാടകക്ക് കൊടുക്കുന്നതും ആഘോഷങ്ങളാണ്.

ഹിമേജി യുടെ നാദ നൊ കെൻക മറ്റ്സൂരി , ഹിരോസാക്കി യുടെ നെപൂട്ട മറ്റ്സൂരി എന്നിവ ടെലിവിഷനുകളിൽ സംപ്രേഷണം ചെയ്യാറുണ്ട്.

പ്രശസ്തമായ മറ്റ്സൂരികൾ

[തിരുത്തുക]
ക്യോത്തോ യിലെ ആഓഐ മറ്റ്സൂരി
ക്യോത്തോ യിലെ ഗ്യോൺ മറ്റ്സൂരി
ഒസാക്ക യിലെ ടെൻജിൻ മറ്റ്സൂരി
ആഒമോരി യിലെ നെബൂത്ത ഉത്സവം
അകീത്ത യിലെ കാൻതോ
ആഇച്ചി , റ്റ്സൂഷിമ യിലെ തെന്നോ മറ്റ്സൂരി
ഹിമേജി യിലെ നാദ നൊ കെൻക മറ്റ്സുരിയുടെ മികോഷി ഫൈറ്റിംഗ് 
ഭക്ഷണവും, കളിപ്പാട്ടങ്ങളും, വിൽക്കുന്ന ജപ്പാനിലെ  ഉത്സവങ്ങളിലെ സ്റ്റാളുകൾ
വാക്കകുസ യാമായാക്കി: വാക്കകുസായാമ മലകളിലെ പുൽനിരകളെ തീയിട്ടുകൊണ്ട്  വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഉത്സവം. 
മറ്റ്സൂരി
കുറിപ്പ് സ്ഥലം
അറ്റസുറ്റ
ജൂൺ മാസത്തിൽ അറ്റ്സുറ്റ ദേവാലയത്തിൽ നടക്കുന്നു
നഗോയ
ആഒഐ മെയ് മാസത്തിൽ ഷിമോഗാമോ, കാമിഗോമെ എന്നീ ദേവാലയങ്ങളിൽ നടക്കുന്നു
ക്യോത്തോ
ഗ്യോൺ
ജൂലൈയിൽ നടക്കുന്നു
ക്യോത്തോ
ഹഡാക്ക
ഫെബ്രുവരിയിൽ നടക്കുന്നു
ഒക്കായാമ
ഹക്കാട്ട ഗ്യോൺ യാമക്കാസ
കുഷീദ-ജിൻജ യിൽ ജൂലൈ മാസത്തിൽ നടക്കുന്നു.
ഫുക്കുഒക്ക
ഹോനെൻ
ടഗാട്ട ദേവാലയത്തിൽ മാർച്ചിൽ നടക്കുന്നു
കൊമാക്കി
ജിദായ്
ഒക്ടോബർ 22 -ന് നടക്കുന്നു
ക്യോത്തോ
കാനാമാര
കാനയാമ ദേവാലയത്തിൽ ഏപ്രിലിൽ നടക്കുന്നു
കാവസാക്കി
കാണ്ട
കാണ്ട മ്യോജിൻ ദേവാലയത്തിൽ മെയിൽ നടക്കുന്നു
ടോക്കിയോ
കാന്റോ
ആഗസ്റ്റ് 3 -7
അക്കീത്ത
കിഷീവാദ ദാൻജിരി
സെപ്തംബറിൽ നടക്കുന്നു
കിഷീവാദ
കുമാഗായ ഉച്ചീവ വെസ്റ്റിവൽl ജൂലൈ 19-23 സെയ്ത്താമ
മീക്കി ശരൽക്കാല കൊയ്ത്തുത്സവം
ഒമീയ ഹാച്ചിമാൻ ദേവാലയത്തിൽ ഒക്ടോബറിൽ നടക്കുന്നു
മീക്കി
നാദ നൊ കെൻക്ക
മറ്റ്സുബര ഹാച്ചിമാൻ ദേവാലയത്തിൽ ഒക്ടോബർ 14-15 ന്
ഹിമേജി
നാഗോയ
നാഗോയ, സാക്കെ, ഹിസായ ഒദോരി പാർക്കിൽ
നാഗോയ
ഒജീമ നെപോത്ത ഫെസ്റ്റിവൽ
ആഗസ്ത് 14-15 ഗുൻമ
സാൻജ
മെയിൽ അസാക്കുസ ദേവാലയത്തിൽ വച്ച്
ടോക്കിയോ
സാന്നോ
ജൂണിൽ ഹൈ ദേവാലയത്തിൽ വച്ച്
ടോക്കിയോ
ടെൻജിൻ

ജൂലൈയിൽ ഒസാക്ക ടെൻമാൻ ഗു
ഒസാക്ക
വാക്കകുസായാമായാക്കി
ജനുവരിയിൽ നാലാമത്തെ ശനിയാഴ്ച നാര യിൽ നടക്കുന്നു
നാര
ആവ ഒദോരി
ആഗസ്തിൽ ടോക്കൂഷിമ
ടോക്കുഷിമ, ടോക്കുഷിമ
യോത്താക്ക
ജൂണിൽ തോയാമ, തോനാമി
തോയാമ

സാപ്പോറോ മഞ്ഞുത്സവം (ഹൊക്കായ്ദോ)

[തിരുത്തുക]

ഫെബ്രുവരി ആദ്യവാരത്തിൽ സാപ്പോറെയിൽ വച്ച് നടക്കുന്ന ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ്  സാപ്പോറോ മഞ്ഞുത്സവം. 1950 കളിൽ അവിടത്തെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ഒദോരി പാർക്കിൽ മഞ്ഞ് മനുഷ്യരെ ഉണ്ടാക്കുക പതിവായിരുന്നു. അതിൽ നിന്ന് രൂപപ്പെട്ട് വന്നതാണ് ഈ ഉത്സവം. ഈ വേദി ഇപ്പോൾ വളരെയധികം കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് ഡസൻകണക്കിന് വലിയ മഞ്ഞുരൂപങ്ങളും, നൂറോളം ചെറിയ രൂപങ്ങളും ഉണ്ടാക്കുന്നു.  മറ്റ് വിവിധ പരുപാടികളും ഇവിടെ നടക്കാറുണ്ട്.

ലേക്ക് ഷിക്കോത്സു മഞ്ഞുത്സവം

[തിരുത്തുക]

363 മീറ്റർ ആഴമുള്ള ഐസില്ലാത്ത വടക്ക് കിഴക്കുള്ള നദിയാണ് ലേക്ക് ഷിക്കോത്സു. മഞ്ഞ് മൂടിയിരിക്കുന്ന  അതിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന പച്ചപ്പുള്ള ഗുഹയാണ് പ്രത്യേകത. ജനുവരി അവസാനം മുതൽ ഫെബ്രുവരി പകുതി വരെയാണ് ഈ ഉത്സവം. വലുതം ചെറുതുമായ മഞ്ഞുരൂപങ്ങൾ ഇതിനോടുഭാഗമായി ഉണ്ടാക്കുന്നു. രാത്രിയിൽ ആ മഞ്ഞുരൂപങ്ങൾ നിറങ്ങളോടുകൂടി പ്രകാശിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് ഹനാബിയും (വെടിക്കെട്ട്) നടക്കാറുണ്ട്. ഉത്സവത്തിൽ ആർക്കും പങ്കെടുക്കാം. അമാസാക്കെ (ചൂടുള്ള മദ്യം) ഇവിടെ ലഭ്യമാണ്.

ലേക്ക് തൊവാദ മഞ്ഞുത്സവം

[തിരുത്തുക]

ഫെബ്രുവരി തുടക്കത്തിൽ യാസുമിയ നഗരത്തിലാണ് ഈ ഉത്സവം നടക്കുന്നത്. ലേക്ക് തൊവാദയുടെ തെക്ക് ഭാഗത്തായിട്ടാണ് ഈ ഉത്സവം അരങ്ങേറുക. എല്ലാദിവസവും ഉത്സവം തുറന്നിരിക്കുന്നു , പക്ഷെ വൈകുന്നേരം അഞ്ചുമണിക്കാണ് സ്നോ മേസ്, ജാപ്പനീസ് ഇഗ്ലു , ആഒമാരി , അക്കീത്ത എന്നിയിടങ്ങളിലെ ഭക്ഷണം, എന്നിവ ഉണ്ടാകു. ഐസ് സ്റ്റേജിൽ ഉത്സവത്തോടനുബന്ധിച്ച് ഹനാബിയും ഉണ്ട്.

അധിക ലിങ്കുകൾ

[തിരുത്തുക]