ജാഗോ ഹുവാ സവേര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാഗോ ഹുവാ സവേര (The Day Shall Dawn)
[[file:|frameless|alt=|]]
ഫിലിം പോസ്റ്റർ
സംവിധാനംഎ.ജെ. കാർദർ
നിർമ്മാണംനൊമാൻ തസീർ
രചനമണിക് ബന്ദോപാധ്യായ
A. J. Kardar
കഥമണിക് ബന്ദോപാധ്യായ
തിരക്കഥഫൈസ് അഹമ്മദ് ഫൈസ്
അഭിനേതാക്കൾഖാൻ അത്താവുർ റഹ്മാൻ
തൃപ്തി മിത്ര
സുരൈൻ രക്ഷി
ഖാസി ഖാലിക്
മൈനാ ലത്തീഫ്
സംഗീതംതിമിർ ബറാൻ
ശാന്തികുമാർ ചർതിദി (Shantikumar Charthedee)
ഛായാഗ്രഹണംവാൾട്ടർലസ്ലി
ചിത്രസംയോജനംമിസ്. ബിൻവോവെറ്റ്
റിലീസിങ് തീയതി
  • 8 മേയ് 1959 (1959-05-08)
രാജ്യംപാകിസ്താൻ
ഭാഷഉറുദു
ബംഗാളി
സമയദൈർഘ്യം87 minutes

1958ൽ എ.ജെ. കാർദർ സംവിധാനം ചെയ്ത പാക് സിനിമയാണ് ജാഗോ ഹുവാ സവേര (The Day Shall Dawn). 1960ലെ ഓസ്കാർ അവാർഡിനു വേണ്ടി പാകിസ്താനിൽ നിന്നും സമർപ്പിച്ച ചലച്ചിത്രമാണിത്. റീസ്റ്റോർഡ് ക്ലാസ്സിക്സ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചലച്ചിത്രത്തിന് നോമിനേഷൻ ലഭിച്ചില്ല. [1] ആദ്യ മോസ്കോ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ പുരസ്കാരം ഈ ചിത്രം നേടുകയുണ്ടായി. [2]

അഭിനേതാക്കൾ[തിരുത്തുക]

  • തൃപ്തി മിത്ര
  • സുരൈൻ രക്ഷി
  • ഖാൻ അത്താവുർ റഹ്മാൻ
  • ഖാസി ഖാലിക്
  • മൈനാ ലത്തീഫ്

നിർമ്മാണം[തിരുത്തുക]

ഈസ്റ്റ് പാകിസ്താൻ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ കിഴക്കൻ പാകിസ്താനിലാണ് ചിത്രീകരിച്ചത്. ഗ്രാമീണരായ മുക്കുവർ മത്സ്യബന്ധന ബോട്ട് സ്വന്തമാക്കുന്നതു സംബന്ധിച്ച സ്വപ്നങ്ങൾ പങ്കു വയ്ക്കുന്നതാണ് ചിത്രം. [3] ഉറുദു ഭാഷയിൽ തിരക്കഥ രചിക്കപ്പെട്ട ഈ ചിത്രത്തിന് തിമിർ ബറാനാണ് സംഗീതം നൽകിയത്.[4] മണിക് ബന്ദോപാധ്യായയുടെ കഥയെ അവലംബിച്ചാണ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. [4]ഇന്ത്യൻ ചലച്ചിത്ര വിമർശകനായ സൈബൾ ചാറ്റർജിയുടെ അഭിപ്രായത്തിൽ അക്കാലത്തു പുറത്തിറങ്ങിയ ഏക സമാന്തര പാകിസ്താൻ സിനിമ ഇതു മാത്രമാണ്. [4]

റിലീസ്[തിരുത്തുക]

ആദ്യ പ്രദർശനത്തിനു തൊട്ടു മുമ്പ് അയൂബ് ഖാന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പുതിയ സർക്കാർ സിനിമക്കു പ്രദർശനാനുമതി നൽകിയില്ല. [4] ഇതിന്റെ തിരക്കഥ രചിച്ച കവി ഫൈസ് അഹമ്മദ് ഫൈസിനെ കമ്മ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ തടവിലാക്കുകയും ചെയ്തു. [4] പ്രധാന വേഷം കൈകാര്യം ചെയ്ത തൃപ്തി മിത്രയും ഭർത്താവ് ശംഭു മിത്രയും ഇടതു ചായ്‌വുള്ളവരും ഇപ്റ്റ അംഗങ്ങളുമായിരുന്നു. [4]ലണ്ടനിലെ ആദ്യ പ്രദർശനത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണർ വിലക്ക് ലംഘിച്ച് പ്രദർശനത്തിനെത്തി. [4]


വീണ്ടെടുപ്പ്[തിരുത്തുക]

2007 ഓടെ ചിത്രം പൂർണ്ണമായി പുനരുദ്ധരിച്ച് വീണ്ടെടുക്കപ്പെട്ടു. 2008 ൽ ന്യൂയോർക്ക് ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിച്ചു. [5]കാൻസ് ചലച്ചിത്രോത്സവത്തിലെ ക്ലാസിക് സിനിമാ വിഭാഗത്തിൽ 2016 ൽ ചിത്രം പ്രദർശിപ്പിച്ചു.[6]

ഇന്ത്യയിലെ വിലക്ക്[തിരുത്തുക]

2016 ൽ മുംബൈ ചലചിത്രമേളയിൽ ജാഗോ ഹുവ സവേര പ്രദർശിപ്പിക്കാൻ തിരുമാനിച്ചിരുന്നു. ചലച്ചിത്രോത്സവത്തിൽ പാകിസ്താനി ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരേ സംഘർഷ് ഫൗണ്ടേഷൻ എന്ന എൻജിഒ സമരം നടത്തുന്നതിന് അനുമതി തേടി പോലീസിനെ സമീപിച്ചു. ഉറി ആക്രമണത്തിനുശേഷം പാകിസ്​താനെതിരായുളള വികാരം മുംബൈയുടെ പല ഭാഗങ്ങളിലും ശക്​തമാണ് എന്ന് വിലയിരുത്തി സംഘാടകർ ചിത്രം പ്രദർശിപ്പിക്കേണ്ടെന്ന്​ തീരുമാനിച്ചു.[7]

അവലംബം[തിരുത്തുക]

  1. Margaret Herrick Library, Academy of Motion Picture Arts and Sciences
  2. "1st Moscow International Film Festival (1959)". MIFF. Archived from the original on 2013-01-16. Retrieved 2012-10-28.
  3. "A.J. Kardar passes away". Dawn. Retrieved 30 May 2015.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 "The India-Pakistan masterpiece that fell through the cracks - BBC News". BBC Online. 5 June 2016. Retrieved 7 June 2016.
  5. "The 2008 New York Film Festival: The Day Shall Dawn". eventful.com. Retrieved 29 October 2011.
  6. "Cannes Classics 2016". Cannes Film Festival. 20 April 2016. Retrieved 21 April 2016.
  7. http://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=416520

പുറം കണ്ണികൾ[തിരുത്തുക]