ജാക്വിലിൻ ഫെർണാണ്ടസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാക്വിലിൻ ഫെർണാണ്ടസ്
2017-ൽ മുംബൈയിലെ ബാന്ദ്രയിൽ
ജനനം (1985-08-11) 11 ഓഗസ്റ്റ് 1985  (38 വയസ്സ്)
ദേശീയതശ്രീലങ്കൻ
കലാലയംസിഡ്നി യൂണിവേഴ്സിറ്റി
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2009-ഇതുവരെ

ജാക്വിലിൻ ഫെർണാണ്ടസ് (ജനനം: ഓഗസ്റ്റ് 11, 1985) ഒരു ഇൻഡോ-ശ്രീലങ്കൻ ചലച്ചിത്ര നടിയാണ്[1][2]. 2006-ലെ മിസ്സ് യൂണിവേഴ്സ് ശ്രീലങ്ക മത്സരത്തിൽ വിജയിയായിരുന്നു. 2009-ൽ ബോളിവുഡിൽ അലാഡിൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. കനേഡിയൻ, ശ്രീലങ്കൻ, മലേഷ്യൻ വംശജരായ ഒരു ബഹുജന കുടുംബത്തിലാണ് ജനിച്ചത്. വളർന്നത്‌ ബഹറിനിലാണ്.സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്നും ജനകീയ ആശയവിനിമയത്തിൽ ബിരുദം നേടിയ ശേഷം ശ്രീലങ്കയിലെ ഒരു ടെലിവിഷൻ റിപ്പോർട്ടർ ആയി ജോലി ചെയ്തു[3]. 2006 ൽ മിസ്സ് യൂണിവേർസ് ശ്രീലങ്ക കിരീടം നേടി. 2009-ൽ ഇന്ത്യയിൽ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് അഭിനയ മേഖലയിലേക്ക് കടന്നുവന്നത്. മർഡഡർ 2, ഹൌസ്ഫുൾ 2, റേസ് 2, കിക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

അവലംബം[തിരുത്തുക]

  1. "Fans Shower Love On Jacqueline Fernandez By Trending Jacq Of Hearts On Twitter".
  2. "Fans of Jacqueline Fernandez kick-start new trend on social media".
  3. "Jacqueline Fernandez birthday: Fans use Varun Dhawan's nickname for the Bollywood diva to shower love on her".
"https://ml.wikipedia.org/w/index.php?title=ജാക്വിലിൻ_ഫെർണാണ്ടസ്&oldid=3087430" എന്ന താളിൽനിന്ന് ശേഖരിച്ചത്