ജാക്വസ് വെർഗാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jacques Vergès
ഖിയു സംഫാന്റെ വിചാരണാ വേളയിൽ കോടതിയിൽ (2011)
ജനനം(1925-03-05)5 മാർച്ച് 1925
മരണം15 ഓഗസ്റ്റ് 2013(2013-08-15) (പ്രായം 88)
Paris, France
ദേശീയതFrench and Algerian
വിദ്യാഭ്യാസംUniversity of Paris law degree
തൊഴിൽഅഭിഭാഷകൻ
അറിയപ്പെടുന്നത്Lawyer who represented well-known war criminals[1]
ജീവിതപങ്കാളി(കൾ)ജമീല ബുഹിറെദ്‌
കുട്ടികൾJacquou Vergès (1951), Meriem Vergès (1967), Liess Vergès (1969)
മാതാപിതാക്ക(ൾ)Raymond Vergès , Pham Thi Khang

'ചെകുത്താന്മാരുടെ അഭിഭാഷകൻ (Devil's Advocate)'എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രഞ്ച് അഭിഭാഷകനാണ് ജാക്വസ് വെർഗാസ്. ലോകചരിത്രത്തിൽ തന്നെ കുപ്രസിദ്ധിയാർജിച്ച പല വ്യക്തികൾക്കും യുദ്ധക്കുറ്റവാളികൾക്കും വേണ്ടി വാദിച്ചതാണ് അദ്ദേഹത്തെ ഈ പേരിൽ പ്രശസ്തനാക്കിയത്.[2][3]

ജനനം[തിരുത്തുക]

1925 തായ്ലാൻഡിൽ ആണ് ജാക്വസ് ജനിച്ചത്‌ . അദ്ദേഹത്തിന്റെ പിതാവ് ഫ്രഞ്ച്കാരനും മാതാവ് വിയറ്റ്നാം കാരിയുമായിരുന്നു. വിദ്യാർഥി ആയിരുന്ന കാലത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു

അൾജീരിയൻ വിമോചന മുന്നണി[തിരുത്തുക]

ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്ന അൾജീരിയൻ വിമോചന മുന്നണിയുടെ അനുഭാവിയായി മാറി . 1956ൽ അൾജീരിയൻ വിപ്ലവ നേതാവായിരുന്ന ജമീല ബുഹിറെദിനെ കേസ് വാദിച്ചു വിമോചിതയാക്കിയ ശേഷം അവരെ തന്നെ ജാക്വിസ് വിവാഹം ചെയ്തു . അതിനിടയിൽ ജാക്വിസ് ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഇസ്രായേലി അധിനിവേശത്തിനെതിരെ ഫലസ്തീനികൾ നടത്തുന്ന സ്വാതന്ത്രപോരാട്ടത്തെ അദ്ദേഹം പിന്തുണച്ചിരുന്നു.

തിരോധാന നാളുകൾ[തിരുത്തുക]

1970ൽ പൊടുന്നനെ ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ചു അപ്രത്യക്ഷനായി. പിന്നീട് 1978 വരെ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല . ആ കാലഘട്ടത്തിൽ അദ്ദേഹം എവിടെയായിരുന്നു എന്നത് ഇന്നും അജ്ഞാതമാണ്. ഫലസ്തീൻ പോരാളികലോടൊപ്പം ആയിരുന്നു എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. തിരികെ എത്തിയ ശേഷം ഇടതു-വലതു പ്രസ്ഥാനങ്ങൾ ഒരു പോലെ അദ്ദേഹത്തെ തീവ്രവാദത്തിന്റെ പ്രചാരകനാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു.

ഡെവിൾസ് അഡ്വക്കേറ്റ്[തിരുത്തുക]

തിരികെ എത്തിയ ശേഷം അദ്ദേഹം അഭിഭാഷകവൃത്തി പുനരാരംഭിച്ചു. നാസി യുദ്ധക്കുറ്റവാളി ക്ലോസ് ബാർബി, വെനിസ്വേലൻ വിപ്ലവകാരി കാർലോസ് ദി ജക്കാൾ , മുൻ ഇറാഖി ഉപപ്രാധാനമന്ത്രി താരീഖ് അസീസ്‌, പി.എഫ്.എൽ.പി നേതാവ് വാദി ഹദ്ദാദ്‌, മുൻ യൂഗോസ്ലേവ്യൻ നേതാവ് മിലോസെവിച്, കംബോഡിയൻ ഖമർറൂഷ് ഏകാധിപതി ഖിയു സംഫാൻ തുടങ്ങി നിരവധി പേർക്ക് വേണ്ടി അദ്ദേഹം വാദിച്ചു. കക്ഷികൾ പലരും കേസ് തോറ്റെങ്കിലും കേസിന് വൻ മാധ്യമശ്രദ്ധ ലഭിക്കാൻ അദ്ദേഹത്തിന്റെ വാദങ്ങൾ ഇടയാക്കി. 2011ൽ അദ്ദേഹത്തിൻറെ സഹപാഠിയായിരുന്ന ഖമർ റൂഷ് നേതാവ് ഖിയു സംഫാനുവേണ്ടി 86മത്തെ വയസ്സിൽ നടത്തിയ വാദങ്ങൾ പ്രോസിക്ക്യൂഷനെ വരെ അമ്പരപ്പിച്ചിരുന്നു. ഇതായിരുന്നു അദ്ദേഹത്തിൻറെ അവസാനത്തെ പ്രമുഖ കേസ്. 2004ലിൽ സദ്ദാം ഹുസൈന് വേണ്ടിയും വാദിക്കാൻ അദ്ദേഹം തയ്യാറെടുത്തിരുന്നു.

അഭ്രപാളികളിൽ[തിരുത്തുക]

2007ൽ ടെറർസ് അഡ്വക്കേറ്റ് (terror's advocate) എന്ന പേരിൽ അദ്ദേഹത്തിൻറെ ജീവിത കഥ ആസ്പദമാക്കി ഫ്രഞ്ച് ഭാഷയിൽ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങുകയുണ്ടായി

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "1987: Nazi war criminal Klaus Barbie gets life". BBC News. 3 July 1987. Retrieved 2008-04-12.
  2. http://74.50.60.148/index.jsp?tp=det&det=yes&news_id=201307119170556103&[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.bharatchannels.com/news/malayalam/story.php?id=206617
"https://ml.wikipedia.org/w/index.php?title=ജാക്വസ്_വെർഗാസ്&oldid=3631823" എന്ന താളിൽനിന്ന് ശേഖരിച്ചത്