ജാക്ക് ലണ്ടൻ
ജാക്ക് ലണ്ടൻ | |
---|---|
![]() 1903-ൽ ജാക്ക് ലണ്ടൻ | |
ജനനം | ജോൺ ഗ്രിഫിത്ത് ജനുവരി 12, 1876 San Francisco, California United States |
മരണം | നവംബർ 22, 1916 Glen Ellen, California United States | (പ്രായം 40)
Occupation | Novelist, journalist, short story writer and essayist |
Literary movement | Realism and Naturalism |
Signature | ![]() |
കാടിന്റെ വിളി എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവായ അമേരിക്കൻ സാഹിത്യകാരനാണ് ജാക്ക് ലണ്ടൻ[1]. 1876-ലാണ് ജാക്ക് ലണ്ടൻ ജനിച്ചത്. അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് ജോൺ ഗ്രിഫിത്ത് എന്നായിരുന്നു. ദാരിദ്ര്യം മൂലം ചെരുപ്പത്തിൽ പല ജോലികളും ചെയ്തു. അതിനിടയിലും ധാരാളം വായിച്ചു. പത്തൊമ്പതാം വയസ്സിൽ ഓക്ലാൻഡ് ഹൈസ്കൂളിലും പിന്നീട് കാലിഫോർണിയ യുണിവേഴ്സിറ്റിയിലും ജാക്ക് ലണ്ടൻ പഠിച്ചു. 1900-ൽ ആദ്യ കൃതിയായ സൺ ഓഫ് ദി വൂൾഫ് പ്രസിദ്ധീകരിച്ചു. അതോടെ എഴുത്തുകാരൻ എന്നാ അംഗീകാരം കിട്ടി. ഒരിക്കൽ അദ്ദേഹം സ്വർണം അന്വേഷിച്ചിറങ്ങിയ ചില കൂട്ടുകാരുടെ സംഘത്തിൽ ചേർന്നു . സ്വർണം കിട്ടിയില്ലെങ്കിലും ആ യാത്ര ജാക്കിന് ധാരാളം അനുഭവങ്ങൾ സമ്മാനിച്ചു.ഇവയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം കാടിന്റെ വിളി രചിച്ചത്.
മറ്റ് ധാരാളം രചനകളും ഇക്കാലത്ത് അദ്ദേഹം നടത്തിയിരുന്നു. അങ്ങനെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന സാഹിത്യകാരനായി അദ്ദേഹം മാറി. അമിത ചെലവുകൾ മൂലം പിന്നീട് ജീവിതം ദുരിതമായി. 1916-ൽ കാലിഫോർണിയിൽ വച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു. ദി ബുക്ക് ഓഫ് ജാക്ക് ലണ്ടൻ എന്ന പേരിൽ അദ്ദേഹത്തിന്റെ പത്നി ചർമെയ്ൻ അദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ജാക്ക് ലണ്ടൻ ആൻഡ് ഹിസ് ടൈംസ് എന്ന പേരിൽ അദ്ദേഹത്തിന്റെ മകളും അദ്ദേഹത്തെ കുറിച്ച എഴുതിയിട്ടുണ്ട്. സെയ്ലർ ഓഫ് ഹോഴ്സ് എന്ന പേരിൽ ഇർവിംഗ് സ്റ്റോൺ ജാക്ക് ലണ്ടന്റെ കഥ പുസ്തകമാക്കിയിട്ടുണ്ട്.