Jump to content

ജസ്‌വീന്ദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജസ്‌വീന്ദർ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽപഞ്ചാബി കവി

പഞ്ചാബി കവിയും എഞ്ചിനീയറുമാണ് ജസ്‌വീന്ദർ. 'അഗർബത്തി' എന്ന കാവ്യ സമാഹാരത്തിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

ബത്തിൻഡ ജില്ലയിലെ കലാൽവലൻ ഗ്രാമത്തിൽ ജനിച്ചു. 1970 ൽ കാഫി എന്ന ആദ്യകാവ്യ സമാഹാരം സുഹൃത്തുക്കളുടെ സഹായത്തോടെ പ്രസിദ്ധീകരിച്ചു. ഗുരു തേഗ് ബഹാദൂരിലെ സർക്കാർ പോളിടെക്നിക്കിലെ വിദ്യാഭ്യാസകാലത്ത് പഞ്ചാബ് സ്റ്റുഡൻറ്സ് യൂണിയനിലും സി.പി.ഐ.എം.എലിലും സജീവ പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് നാലു വർഷത്തോളം ഒളിവിൽ കഴിഞ്ഞു. പിന്നീട് വിദ്യാഭ്യാസം പൂർത്തീകരിച്ചു. ഗുരു ഗോബിന്ദ് സിംഗ് തെർമൽ പ്ലാന്റിൽ എഞ്ചിനീയറാണ്. ആറു കാവ്യ സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തി. [2]

കൃതികൾ

[തിരുത്തുക]
  • 'അഗർബത്തി'

പുരസ്കാരങ്ങൾ

[തിരുത്തുക]
  • * കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[3]

അവലംബം

[തിരുത്തുക]
  1. http://www.mangalam.com/print-edition/india/263562
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-21. Retrieved 2014-12-29.
  3. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf
"https://ml.wikipedia.org/w/index.php?title=ജസ്‌വീന്ദർ&oldid=3659927" എന്ന താളിൽനിന്ന് ശേഖരിച്ചത്