ജസ്റ്റ് എ സൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജസ്റ്റ് എ സൈ
പോസ്റ്റർ
സംവിധാനംജറോം ബോണൽ
രചനജറോം ബോണൽ
അഭിനേതാക്കൾഇമ്മാനുവൽ ദേവോസ്,
ഗബ്രിയേൽ ബൈർനെ
ഗിൽസ് പ്രിവാറ്റ്
റിലീസിങ് തീയതി
  • 10 മേയ് 2014 (2014-05-10)
രാജ്യംഫ്രാൻസ്
ബെൽജിയം
ഐർലന്റ്
ഭാഷഫ്രഞ്ച്/ ഇംഗ്ലീഷ്
സമയദൈർഘ്യം104 മിനിട്ടുകൾ

ഫ്രാൻസ്, ബെൽജിയം, ഐർലന്റ് സംയുക്ത ചലച്ചിത്ര സംരംഭമാണ് ജസ്റ്റ് എ സൈ .

ഇതിവൃത്തം[തിരുത്തുക]

പ്രണയം എന്നത് തുറന്നിട്ട വാതിൽവഴി അനുസ്യൂതം പ്രവഹിക്കുന്ന ഒന്നാണെന്ന് ഊട്ടിയുറപ്പിക്കുയാണ് ഈ ചിത്രം. പാരീസിലേക്കുള്ള യാത്രവേളയിൽ യാദൃച്ഛികമായി പ്രണയബദ്ധരാകുന്ന അപരിചിതരുടെ കഥയാണിത്. പ്രണയം, ജീവിതത്തോടുള്ള കാഴ്ചപ്പാട്, പരസ്പരവിശ്വാസം തുടങ്ങിയവയെല്ലാം വിഷയമാകുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഇമ്മാനുവൽ ദേവോസ്, ഗബ്രിയേൽ ബൈർനെ, ഗിൽസ് പ്രിവാറ്റ്

ചലച്ചിത്ര മേളകളിൽ[തിരുത്തുക]

ചിക്കാഗോ അന്തർദേശീയ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാം നേടി.[1] 2014 ൽ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ ജൂറി പാക്കേജിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. [2]

അവലംബം[തിരുത്തുക]

  1. "Just a Sigh". www.imdb.com. Retrieved 5 ഡിസംബർ 2014.
  2. "തീവ്ര ജീവിതത്തിന്റെ നേർക്കാഴ്‌ചയുമായി ജൂറി ചിത്രങ്ങൾ". news.keralakaumudi.com. Retrieved 5 ഡിസംബർ 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജസ്റ്റ്_എ_സൈ&oldid=3346846" എന്ന താളിൽനിന്ന് ശേഖരിച്ചത്