ജസീന്ത ഒകാൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Heiress Jacinta
Portrait of Heiress Jacinta
ജനനം
Jacinta Asi Ocansey

Nigeria
വിദ്യാഭ്യാസംPentecost University College
തൊഴിൽStand-up Comedian, TV & Event personality, Actress, Singer
സജീവ കാലം2015–present
അറിയപ്പെടുന്നത്Comedy
പുരസ്കാരങ്ങൾGhana Tertiary awards, 2016

ഒരു നൈജീരിയൻ-ഘാന സ്റ്റാൻഡ്-അപ്പ് കോമഡിയനും ഗായികയും നടിയുമാണ് ജസീന്ത അസി ഒകാൻസി.[1][2] അവരെ "ഘാനയുടെ ഒരേയൊരു ഹാസ്യതാരം"[3] എന്നും തർക്കമില്ലാത്ത "ഘാന കോമഡിയുടെ രാജ്ഞി" എന്നും വിളിക്കുന്നു.[4] ഘാന ടെർഷ്യറി അവാർഡുകൾ, 2016 ലെ ഏറ്റവും സ്വാധീനമുള്ള വിദ്യാർത്ഥി ഹാസ്യനടി, ഏറ്റവും ജനപ്രിയ വിദ്യാർത്ഥി, ഏറ്റവും രസകരമായ വിദ്യാർത്ഥി എന്നിവ അവർ നേടിയ ചില അവാർഡുകളാണ്. [5][6][7][8][9]

ആദ്യകാലവർഷങ്ങളും വിദ്യാഭ്യാസവും[തിരുത്തുക]

നൈജീരിയയിൽ അലക്‌സ് ദ്സാബാക്കു ഒകാൻസിയുടെയും യൂക്കറിയ ഒകാൻസിയുടെയും ഏക മകളായി ഒകാൻസി ജനിച്ചു.[5] അവരുടെ പ്രാഥമിക വിദ്യാഭ്യാസം നൈജീരിയയിൽ ആയിരുന്നു. അവരുടെ വെസ്റ്റ് ആഫ്രിക്ക സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ എഴുതുകയും NIIT യിൽ ഒരു കോഴ്സ് ചെയ്യുകയും ചെയ്ത ശേഷം, അവർ തന്റെ തൃതീയ വിദ്യാഭ്യാസത്തിനായി ഘാനയിലേക്ക് മാറി. ഘാനയിൽ, പെന്തക്കോസ്ത് യൂണിവേഴ്സിറ്റി കോളേജിൽ അവർ മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചു.[3][7]

കരിയർ[തിരുത്തുക]

ഒരു ഹാസ്യനടിയാകുമെന്ന് അവർ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. പക്ഷേ കോമഡിയെ ഗൗരവമായി കാണാനുള്ള അമ്മയുടെ ഉപദേശം ശ്രദ്ധിച്ചതാണ് അവളെ ഒരു ഹാസ്യനടിയാകാൻ പ്രേരിപ്പിച്ചത്. ഡേവിഡ് ഓസ്കാർ പരിചയപ്പെടുത്തിയ ഒസുവിലെ ഒരു കോമഡി ക്ലബ്ബിലെ അവരുടെ പ്രകടനവും മൂവൻപിക്ക് ഹോട്ടലിലെ 2015 അക്വാബ യുകെ കോമഡി നൈറ്റിലെ പ്രകടനവും അവരുടെ വഴിത്തിരിവിലേക്ക് നയിച്ച ചില പ്രകടനങ്ങളിൽ ഉൾപ്പെടുന്നു.[10] വീണ്ടും 2016-ൽ, നൈജീരിയയിലെ പ്രമുഖ ഹാസ്യനടന്മാരിൽ ഒരാളായ ബുച്ചിയുടെ സഹായത്തോടെ, ഘാനയിലെ ലോർഡ് ഓഫ് ദ റിബ്സ് കോമഡി ഷോയിൽ അവർ അവതരിപ്പിച്ചു.[6][7][11]

ഘാനയിലെയും നൈജീരിയയിലെയും മികച്ച കോമഡി ഷോകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. കോമഡി നൈറ്റ് വിത്ത് ബുച്ചി (ലാഗോസ്), ശകാര ആൻഡ് ഗാങ് (ലാഗോസ്), കോമഡി എക്സ്പ്രസ്, ഗേൾടോക്ക്, ലാഫ്‌ലൈൻ, ലൈവ് കോമഡി Thursdays, ലോർഡ് ഓഫ് ദ റിബ്‌സ്, ഈസ്റ്റർ കോമഡി ഷോ, ഡികെബി ലൈവ്, ഡികെബി പോയിന്റ് ഓഫ് വ്യൂ, അക്വാബ യുകെ കോമഡി നൈറ്റ്, കോമഡി ബാർ, സിൽവർബേർഡ് കോമഡി നൈറ്റ്, കോർപ്പറേറ്റ് കോമഡി സീരീസ്, എംഎംസി ലൈവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.[12][3][6]

മാസ്റ്റർ ഓഫ് സെറിമണി, നടി, ഗായിക എന്നീ നിലകളിൽ അവർ പ്രവർത്തിക്കുന്നു. യുവോൺ നെൽസന്റെ ഹീൽസ് ആൻഡ് സ്‌നീക്കേഴ്‌സ്, വരാനിരിക്കുന്ന ചിത്രമായ സെൽഫി എന്നിവയിൽ അവർ അഭിനയിച്ചിട്ടുണ്ട്. എഥൽ എഷുൻ അവതരിപ്പിക്കുന്ന ഗൈറേറ്റ് എന്ന സിംഗിളിലും അഭിനയിച്ചിട്ടുണ്ട്.[3][6]

സ്വകാര്യ ജീവിതം[തിരുത്തുക]

അവർ ഒരു ക്രിസ്ത്യാനിയാണ്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ""My daughter, I have made you a professional f**l, says the Lord" – Comedienne". Modern Ghana (in ഇംഗ്ലീഷ്). Retrieved 2019-11-01.
  2. Kwame, Nana (2019-02-21). "Clemento Suarez, DKB and 3 other comedians considered the best in Ghana". Yen.com.gh - Ghana news. (in ഇംഗ്ലീഷ്). Retrieved 2019-11-01.
  3. 3.0 3.1 3.2 3.3 "Comedy was the last thing on my mind - Heiress Jacinta". www.ghanaweb.com (in ഇംഗ്ലീഷ്). Archived from the original on 2019-11-01. Retrieved 2019-11-01.
  4. "Is Jacinta the most underrated comedienne in Ghana?". Entertainment (in അമേരിക്കൻ ഇംഗ്ലീഷ്). 2018-11-09. Retrieved 2019-11-01.
  5. 5.0 5.1 "Stop promoting nudity and support comedy - Jacinta urges media". www.myjoyonline.com. 2018-01-23. Retrieved 2019-11-01.
  6. 6.0 6.1 6.2 6.3 "Comedy Was the Last Thing On My Mind". The Ghana Star (in അമേരിക്കൻ ഇംഗ്ലീഷ്). 2017-05-28. Retrieved 2019-11-01.
  7. 7.0 7.1 7.2 122108447901948 (2017-05-25). "Comedy was the last thing on my mind - Heiress Jacinta". Graphic Online (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-11-01. {{cite web}}: |last= has numeric name (help)
  8. ""Ghana's comedy did not start off well" – Jacinta". ETV Ghana. 2018-06-20. Retrieved 2019-11-01.{{cite web}}: CS1 maint: url-status (link)
  9. "Stop promoting nudity and support comedy - Jacinta urges media". www.atlfmonline.com. Archived from the original on 2019-11-01. Retrieved 2019-11-01.
  10. "I was called a fool - comedienne Jacinta". www.ghanaweb.com (in ഇംഗ്ലീഷ്). Retrieved 2019-11-01.
  11. "Ghana's only Comedienne Heiress Jacinta speaks about her life and career". www.modernghana.com. Retrieved 2019-11-01.
  12. "Comedians OB Amponsah, Heiress Jacinta to perform at 'Lord of the Ribs' festival". www.myjoyonline.com. Retrieved 2019-11-01.
"https://ml.wikipedia.org/w/index.php?title=ജസീന്ത_ഒകാൻസി&oldid=4015843" എന്ന താളിൽനിന്ന് ശേഖരിച്ചത്