ജലസ്തംഭിനി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഒരു അപൂർവ്വ ഔഷധ സസ്യമാണ് ജലസ്തംഭിനി. ഈ സസ്യത്തിന്റെ ഇലയുടെ നീര് ഇടിച്ചുപിഴിഞ്ഞ് ചേർത്താൽ നിമിഷനേരംകൊണ്ട് വെള്ളം കട്ടിയാകും. ഹൽവ പോലെ മുറിച്ചെടുത്ത് കഴിക്കാം. പിന്നെ ദാഹത്തിനും വിശപ്പിനും ക്ഷീണത്തിനും താൽക്കാലിക അവധി. മരുത്വാമലയിൽ ഈ വിശിഷ്ട ഔഷധച്ചെടി ഉള്ളതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[1] കൊടുംവനങ്ങളിൽ തപസു ചെയ്തിരുന്ന സന്ന്യാസിമാരും മറ്റും ഈ ചെടിയുടെ ഔഷധഗുണം മനസ്സിലാക്കിയിരുന്നു. മരുന്നും ഭക്ഷണവുമായി ജലസ്തംഭിനിയെ അവർ ഉപയോഗിച്ചു. പ്രമേഹം, അർശസ്, ശ്വാസകോശസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കും മരുന്നാണ്. പുളിയും ചവർപ്പുമാണ് രസം. പച്ചനിറമുള്ള ജലക്കട്ട അരമണിക്കൂറിനുള്ളിൽ പൂർവരൂപം പ്രാപിക്കും.
ജലസ്തംഭിനിയുടെ നാല് വകഭേദങ്ങളും കണ്ണൂർ പുതിയതെരു ബാലൻകിണറിലെ പി അശോകൻ വൈദ്യരുടെ ശേഖരത്തിലുള്ളതായി പത്ര റിപ്പോർട്ടുകൾ വന്നിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-05-29.