ജയ് ഹിന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്ത്യയുടെ സ്വതന്ത്ര സമര സ്മരണാർത്ഥം കട്നിയിൽ നിർമ്മിച്ച ഒരു പഴയ കെട്ടിടം ജവഹർലാൽ നെഹ്രു, മഹാത്മാ ഗാന്ധി സുഭാസ് ചന്ദ്ര ബോസ് എന്നിവരുടെ പ്രതിമകൾ, റോമൻ അക്ഷരങ്ങളിലും ദേവനാഗരി ലിപിയിൽ ജയ്ഹിന്ദ് എന്നും എഴുതിയത്.

ജയ് ഹിന്ദ് (ഹിന്ദി: जय हिन्द) (ബംഗാളി: জয় হিন্দ) എന്നത് സാധാരണയായി ഇന്ത്യയിൽ രാജ്യസ്നേഹം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വന്ദനം, മുദ്രാവാക്യം, യുദ്ധകാഹളം എന്നിവയാണ്. ഇന്ത്യ ജയിക്കട്ടെ അല്ലെങ്കിൽ ഇന്ത്യ നീണാൽ വാഴട്ടെ എന്നാണിതു കൊണ്ട് അർത്ഥമാക്കുന്നത് [1][2]. ആബിദ് ഹസൻ ആണ് ഈ പദം ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് ഇന്ത്യൻ നാഷണൽ ആർമിയിലെ നേതാജി സുഭാസ് ചന്ദ്രബോസ് ജയ് ഹിന്ദുസ്ഥാൻ കി എന്നതിന്റെ ചുരുക്കരൂപമായി ഇത് ഉപയോഗിച്ചു തുടങ്ങി.

അവലംബങ്ങൾ[തിരുത്തുക]

  1. Chopra, Pram Nath (2003). A comprehensive history of modern India. Sterling Publishing. p. 283. ISBN 81-207-2506-9. ശേഖരിച്ചത് 17 February 2010.
  2. James, Lawrence (1997). The Rise and Fall of the British Empire. Macmillan. p. 548. ISBN 978-0-312-16985-5. ശേഖരിച്ചത് 17 February 2010.
"https://ml.wikipedia.org/w/index.php?title=ജയ്_ഹിന്ദ്&oldid=2868140" എന്ന താളിൽനിന്ന് ശേഖരിച്ചത്