ജയപുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയപുര
ProvincePapua
Founded1910
ഭരണസമ്പ്രദായം
 • MayorDrs.Tommy Benhur Mano,MM
വിസ്തീർണ്ണം
 • ആകെ935.92 ച.കി.മീ.(361.36 ച മൈ)
ഉയരം
287 മീ(942 അടി)
ജനസംഖ്യ
 (2014)
 • ആകെ3,15,872
സമയമേഖലUTC+9 (WIT)
ഏരിയ കോഡ്+62 967

ജയപുര (Indonesian: Kota Jayapura) ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയുടെ തലസ്ഥാനമാണ്. ന്യൂ ഗിനിയ ദ്വീപിലാണ് ഇതു സ്ഥിതിചെയ്യുന്നത്. യോസ് സുദർശോ ഉൽക്കടലിനടുത്താണിതു സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിനു 935.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഇതിന്റെ കിഴക്കുഭാഗത്താണ് പാപുവ ന്യൂ ഗിനിയ രാജ്യം കിടക്കുന്നത്. ഉത്തര ഭാഗത്ത് പസിഫിക് സമുദ്രം കിടക്കുന്നു. 2014ലെ സെൻസസ് അനുസരിച്ച് 315,872 ആണു ജനസംഖ്യ.

ഭരണമേഖലകൾ[തിരുത്തുക]

ഈ പട്ടണത്തിനു 5 കെക്കാമതാൻ (ജില്ലകൾ) ഉണ്ട്.

പേരിന്റെ ഉൽഭവം[തിരുത്തുക]

ജയപുര സംസ്കൃതത്തിൽ നിന്നുമുണ്ടായതാണ്. വിജയത്തിന്റെ പട്ടണം എന്നർത്ഥം. നെതർലാന്റിനെതിരായി ഇന്തോനേഷ്യൻ സമരനായകനായ സുഹാർത്തോ വിജയിച്ചതിന്റെ സ്മാരകമായാണ് അദ്ദേഹം ഈ പട്ടണത്തിനു ജയപുര എന്നു പേരിട്ടത്. ഓപ്പറേഷൻ ത്രികോറ എന്നാണീ സമരത്തിനു പേരിട്ടിരുന്നത്. 14 ആഗസ്റ്റ് 1962 മുതൽ 15 ആഗസ്റ്റ് 1962 വരെയാണീ യുദ്ധം നടന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

മലകളും നിബിഡവനങ്ങളും നിറഞ്ഞ ഇവിടെ 30% പ്രദേശത്തേ ജനവാസമുള്ളൂ. വനം സംരക്ഷിതപ്രദേശമാണ്. ശരാശരി താപനില 29 °C-31.8 °C ആകുന്നു.

അവലംബം[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ജയപുര യാത്രാ സഹായി

  • "Jayapura". Encyclopædia Britannica Online. Retrieved 27 May 2010.
"https://ml.wikipedia.org/w/index.php?title=ജയപുര&oldid=3244780" എന്ന താളിൽനിന്ന് ശേഖരിച്ചത്