ജയത്മ വിക്രമനായകെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയത്മ വിക്രമനായകെ
United Nations Secretary-General's Envoy on Youth
United Nations Secretary-General's Envoy on Youth
പദവിയിൽ
ഓഫീസിൽ
17 July 2017
നിയോഗിച്ചത്അന്റോണിയോ ഗുട്ടെറസ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1990-11-22) 22 നവംബർ 1990  (33 വയസ്സ്)
ബെന്റോട്ട, ശ്രീലങ്ക

ശ്രീലങ്കൻ പരിസ്ഥിതി പ്രവർത്തകയും അന്താരാഷ്ട്ര സിവിൽ സർവന്റുമാണ് ജയത്മ വിക്രമനായകെ (ജനനം: നവംബർ 22, 1990), നിലവിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ യുവജന നയതന്ത്രപ്രതിനിധിയായി പ്രവർത്തിക്കുന്നു. [1]2017 ജൂണിൽ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിയമിച്ച അവർ ജോർദാനിലെ അഹ്മദ് അൽഹെൻഡാവിയുടെ പിൻഗാമിയായി. 2013 മുതൽ 2017 വരെ യുവജനങ്ങളുടെ ആദ്യ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്ഠിച്ചു.[2]

സ്ഥാനപതിയായി ചുമതലയേൽക്കുന്നതിനുമുമ്പ് വിക്രമനായകെ സ്വന്തം രാജ്യമായ ശ്രീലങ്കയിൽ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും യുവജന വികസന ശ്രമങ്ങൾക്ക് നേതൃത്വം നൽകി. [3]ഇക്കാര്യത്തിൽ ശ്രീലങ്കയിലെ ചെറുപ്പക്കാരുടെ പ്രത്യേകിച്ച് യുവതികളുടെ നാഗരികവും രാഷ്ട്രീയവുമായ ഇടപെടൽ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹാഷ്‌ടാഗ് ജനറേഷൻ എന്ന യുവ സംഘടനയെ അവർ സ്ഥാപിച്ചു. [1]രാജ്യത്തെ ആദ്യത്തെ യുവജന പ്രതിനിധിയായി വിക്രമനായകെ സേവനമനുഷ്ഠിക്കുകയും[4] വേൾഡ് യൂത്ത് സ്കിൽസ് ഡേ സ്ഥാപിക്കുന്നതിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.[5]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ശ്രീലങ്കയിലെ തീരദേശ നഗരമായ ബെന്റോട്ടയിൽ ജയത്മ വിക്രമനായകെ ജനിച്ചു. കൊളംബോ സർവകലാശാലയിൽ നിന്ന് സയൻസിൽ ബിരുദം നേടി. [3] യൂണിവേഴ്സിറ്റിയിൽ ആയിരിക്കുമ്പോൾ രാജ്യത്ത് വളർന്നുവരുന്ന യുവ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി ശ്രീലങ്കൻ യുവജനകാര്യ മന്ത്രാലയം സംഘടിപ്പിച്ച ആദ്യ മത്സരത്തിൽ വിക്രമനായകെ റണ്ണറപ്പായി.[4]

പ്രൊഫഷണൽ കരിയർ[തിരുത്തുക]

2012-ൽ, ഐക്യരാഷ്ട്രസഭയിലേക്കുള്ള രാജ്യത്തെ ആദ്യത്തെ യുവജനപ്രതിനിധിയായി വിക്രമനായകെ തിരഞ്ഞെടുക്കപ്പെടുകയും ഐക്യരാഷ്ട്രസഭയുടെ 67-ാമത് പൊതുസഭയിൽ പങ്കെടുക്കുകയും ചെയ്തു.[6] 2013-ൽ യൂത്ത് ഡെലിഗേറ്റ് എന്ന നിലയിലുള്ള തന്റെ കാലാവധി പൂർത്തിയാകുമ്പോൾ, ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന വേൾഡ് യൂത്ത് കോൺഫറൻസ് 2014-ന്റെ ഇന്റർനാഷണൽ യൂത്ത് ടാസ്‌ക് ഫോഴ്‌സിന്റെ അംഗമായും യൂത്ത് ലീഡ് നെഗോഷ്യേറ്ററായും വിക്രമനായകെയെ നിയമിച്ചു. ഈ പദവിയിൽ, കോൺഫറൻസിന്റെ പരിപാടി, അജണ്ട, നടപടിക്രമങ്ങൾ, പ്രഖ്യാപനം എന്നിവയെക്കുറിച്ച് അവർ ഉപദേശിച്ചു.[4] സമ്മേളനത്തിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കി, 2015-ന് ശേഷമുള്ള വികസന അജണ്ടയിൽ യുവാക്കളുടെ ആശങ്കകളെ മുഖ്യധാരയാക്കുന്നതിലും ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി അംഗീകരിക്കുന്നതിലും വിക്രമനായകെ ഒരു പ്രധാന പങ്ക് വഹിച്ചു.[5][7]

photograph of Wickramanayake dressed in a white saree surrounded by other people listening to her speech
Wickramanayake addressing the Sri Lankan Youth Parliament to welcome the then [[UN]] High Commissioner for Human Rights, [[Navaneethem Pillay]]

പിന്നീട്, വിക്രമനായകെ ശ്രീലങ്കൻ യൂത്ത് പാർലമെന്റിൽ (2013-2015) സെനറ്ററായും രാജ്യത്ത് രാഷ്ട്രീയ സമവായം കെട്ടിപ്പടുക്കുന്നതിലും യുദ്ധാനന്തര അനുരഞ്ജനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൺ-ടെക്സ്റ്റ് ഇനിഷ്യേറ്റീവിന്റെ (OTI) പ്രോജക്ട് ഓഫീസറായും മാറി. [8][3] ശ്രീലങ്കൻ പാർലമെന്റിന്റെ സെക്രട്ടറി ജനറലിന്റെ സെക്രട്ടറിയായും അവർ സേവനമനുഷ്ഠിച്ചു (2016-2017). യുണൈറ്റഡ് നേഷൻസ് സെക്രട്ടറി ജനറലിന്റെ യുവജന പ്രതിനിധിയായി ചുമതലയേൽക്കുന്നതിന് മുമ്പ്, വിക്രമനായകെ ശ്രീലങ്കൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Envoy on Youth - Office of the Secretary-General's Envoy on Youth". www.un.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 4 December 2017.
  2. "Alhendawi Announces Departure From His Position, Set to Join the World Organization of the Scout Movement as Secretary-General". www.un.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 4 December 2017.
  3. 3.0 3.1 3.2 "Ms. Jayathma Wickramanayake of Sri Lanka - Envoy on Youth | United Nations Secretary-General". www.un.org (in ഇംഗ്ലീഷ്). Retrieved 4 December 2017.
  4. 4.0 4.1 4.2 Section, United Nations News Service (11 August 2017). "UN News - INTERVIEW: Meet the new UN Youth Envoy, Jayathma Wickramanayake". UN News Service Section (in ഇംഗ്ലീഷ്). Retrieved 4 December 2017.
  5. 5.0 5.1 5.2 JAYALATH, NAVODDYA (1 July 2017). "Jayathma: THE GLOBAL FACE of Lanka's youth » Nation". Nation (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-12-14. Retrieved 4 December 2017.
  6. "Braving the hurricanes of diplomacy and weather at the UN | The Sundaytimes Sri Lanka". www.sundaytimes.lk. Retrieved 4 December 2017.
  7. "World Youth Skills Day, July 15". www.un.org (in ഇംഗ്ലീഷ്). Retrieved 4 December 2017.
  8. Onetext. "About OTI «  One-Text Initiative". www.onetext.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 4 December 2017.
"https://ml.wikipedia.org/w/index.php?title=ജയത്മ_വിക്രമനായകെ&oldid=3734841" എന്ന താളിൽനിന്ന് ശേഖരിച്ചത്