ജയതി ഘോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജയതി ഘോഷ്
Jayati Ghosh at the Macroeconomic Dimensions of Inequality Round table in 2014
ഘോഷ് 2014ൽ
ജനനം1955 (വയസ്സ് 64–65)
സ്ഥാപനംJawaharlal Nehru University
New Delhi, India
പ്രവർത്തനമേക്ഷലDevelopment economics
പഠിച്ചത്University of Cambridge

Jawaharlal Nehru University

University of Delhi
InfluencesTerence J. Byres
പുരസ്കാരങ്ങൾUNDP Prize for excellence in analysis

ജവഹർലാൽ നെഹ്രു സർവകലാശാലയിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിങ്, സ്കൂൾ ഓഫ് സോഷ്യൽസയൻസ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന സാമ്പത്തിക വിദഗ്ദ്ധയും പ്രൊഫസറുമാണ് ജയതി ഘോഷ് (ജനനം: 1955). ആഗോളവത്ക്കരണം, അന്താരാഷ്ട്ര സാമ്പത്തിക രംഗം, വികസ്വര രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ, സ്ഥൂല സാമ്പത്തിക നയങ്ങൾ, ലിംഗസമത്വവും വികസനവും എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധയാണ് ജയതി.

അക്കാദമിക രംഗം[തിരുത്തുക]

ജയതി ഘോഷ് ഡൽഹി സർവ്വകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും നേടിയ ശേഷം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കി. ഡോ. ടി ബൈറസിന്റെ മേൽനോട്ടത്തിലാണ് ഗവേഷണപഠനം പൂർത്തിയാക്കിയത്.

വിവാദം[തിരുത്തുക]

അഫ്സൽ ഗുരുവിന്റെ വധശിക്ഷയ്ക്കെതിരായ പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ സംഭവം ഉന്നതങ്ങളിൽ ആസൂത്രണം ചെയ്തതായിരിക്കാമെന്ന് 2016 മാർച്ച് 5 ന് ജെ.എൻ.യു നടന്ന ഒരു ചർച്ചയിൽ ജയതി സൂചിപ്പിക്കുകയുണ്ടായി. രഹസ്യാന്വേഷണ സംഘടനകളിൽ പെട്ടവരാണ് ഇതിനു പിന്നിലെന്ന് സംശയി ക്കുന്നുവെന്നും അവർ ആരോപിച്ചു.[1][2]

ബഹുമതി[തിരുത്തുക]

2011 ഫെബ്രുവരിയിൽ പ്രൊഫസർ ഈവ് ലാൻഡുവിനൊപ്പം ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഡീസെന്റ് വർക്ക് റിസർച്ച് പുരസ്കാരത്തിന് അർഹയായി.[3]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://indiatoday.intoday.in/story/afzal-guru-row-constructed-conspiracy-by-state-jnu-prof/1/612961.html
  2. http://www.jantakareporter.com/india/chanting-anti-india-slogans-ib-men-disguised-protesters/39534
  3. Department of Communication (DCOMM) (16 February 2011). "ILO Decent Work Research Prize awarded to two distinguished scholars" (Press release). International Labour Organization. Retrieved 4 November 2014.
"https://ml.wikipedia.org/w/index.php?title=ജയതി_ഘോഷ്&oldid=3266434" എന്ന താളിൽനിന്ന് ശേഖരിച്ചത്