ജമ്മു കൂട്ടക്കൊല 1947

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമ്മു കൂട്ടക്കൊല 1947
-യുടെ ഭാഗം
തിയതിസെപ്തംബർ 1947 - നവംബർ 1947
സ്ഥലം
ലക്ഷ്യങ്ങൾകൂട്ടക്കൊല,
മാർഗ്ഗങ്ങൾകലാപം, കൂട്ടബലാത്സംഗം
Casualties
Death(s)20,000–100,000 മുസ്ലിം വംശജർ [1][2] 20,000+ ഹിന്ദു സിഖ് വംശജർ[3][4]

ഇന്ത്യാ വിഭജനത്തിനു ശേഷം, 1947 സെപ്തംബർ-നവംബർ കാലഘട്ടത്തിൽ നിരവധി മുസ്ലിം വംശജർ ജമ്മുവിൽ കൊലചെയ്യപ്പെട്ടു. നിരവധി ആളുകൾ പടിഞ്ഞാറൻ പഞ്ചാബിലേക്കു പലായനം ചെയ്തു. ഹിന്ദു, സിഖ് വംശജരാണ് ഈ കലാപം ആസൂത്രണം ചെയ്തത്. ദോഗ്ര രാജാവായിരുന്ന മഹാരാജാ ഹരി സിങ്ങിന്റെ പട്ടാളവും, ഈ കലാപത്തിനു സഹായം നൽകി.[5] രാഷ്ട്രീയ സ്വയം സേവക സംഘപ്രവർത്തകർക്കും ഈ കലാപത്തിൽ പങ്കുണ്ടായിരുന്നു. [6]

തൊട്ടുപിന്നാലെ, ഇരുപതിനായിരത്തോളം വരുന്ന ഹിന്ദുക്കളെ, പാകിസ്താൻ ഗോത്രവർഗ്ഗക്കാർ മിർപൂരിൽ കൂട്ടക്കൊലക്കിരയാക്കി.

മുസ്ലിം കൂട്ടക്കൊല[തിരുത്തുക]

പശ്ചാത്തലം[തിരുത്തുക]

1947 ൽ ബ്രിട്ടൻ അധികാരമൊഴിയുന്നതിനു മുമ്പ്, ഇന്ത്യയിലോ, പാകിസ്താനിലോ ചേരാനോ അതല്ലെങ്കിൽ സ്വതന്ത്രമായി നിലകൊള്ളാനോ നാട്ടു രാജ്യങ്ങൾക്ക് അനുമതി നൽകിയിരുന്നു. ജമ്മുവിലെ മഹാരാജാവായിരുന്ന ഹരി സിങ്, രണ്ടു രാജ്യങ്ങളിലും ചേരാതെ സ്വതന്ത്രമായി നിലകൊള്ളാൻ തീരുമാനമെടുക്കുകയായിരുന്നു. അവിടുത്തെ ഒരു രാഷ്ട്രീയപാർട്ടിയായിരുന്ന മുസ്ലിം കോൺഫറൻസ് ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും രാജാവിന്റെ തീരുമാനത്തെ പൂർണ്ണമായും പിന്തുണച്ചു. മുസ്ലീം ലീഗുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുസ്ലിം കോൺഫറൻസ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ സ്വാധീനമുള്ള ഒരു പാർട്ടി കൂടിയായിരുന്നു. പാകിസ്താനോടൊപ്പം നിൽക്കാനാണ് ഇവർ ആഗ്രഹിച്ചത്.

അവലംബം[തിരുത്തുക]

  1. Snedden, Understanding Kashmir and Kashmiris 2015, പുറം. 167.
  2. Khalid Bashir Ahmad. "circa 1947: A Long Story". www.kashmirlife.net (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-03-27. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Snedden, Kashmir: The Unwritten History 2013, പുറം. 56.
  4. Das Gupta, Jammu and Kashmir 2012, പുറം. 97.
  5. Christopher, Snedden. What happended to Muslims in Jammu.
  6. Singh, Amritjit; Iyer, Nalini; Gairola, Rahul K. (2016-06-15). Revisiting India's Partition: New Essays on Memory, Culture, and Politics (in ഇംഗ്ലീഷ്). Lexington Books. p. 149. ISBN 9781498531054.
"https://ml.wikipedia.org/w/index.php?title=ജമ്മു_കൂട്ടക്കൊല_1947&oldid=3086233" എന്ന താളിൽനിന്ന് ശേഖരിച്ചത്