ഉള്ളടക്കത്തിലേക്ക് പോവുക

ജമുനാറാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമുനാറാണി
ജനനം (1938-05-17) 17 മേയ് 1938 (age 87) വയസ്സ്)
വിഭാഗങ്ങൾപശ്ചാത്തലസംഗീതം
തൊഴിൽ(കൾ)പാട്ടുകാരി
ഉപകരണ(ങ്ങൾ)വായ്പ്പാട്ട്
വർഷങ്ങളായി സജീവം1946–present

തെലുങ്ക്, കന്നട, തമിഴ്, മലയാളം, സിംഹള എന്നീ ഭാഷകളിലായി ആറായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള പ്രസിദ്ധഗായികയാണ് കെ. ജമുനാറാണി. 1938 മെയ് 17 ന് ആന്ധ്രപ്രദേശിൽ ജനിച്ചു കെ വരദരാജുലു വയലിൻ വിദുഷി കെ ദ്രൌപതി എന്നിവരാണ് മാതാപിതാക്കൾ

ഏഴാമത്തെ വയസ്സിൽ (1946) ത്യാഗയ്യ എന്ന ചിത്രത്തിലാണ് കുട്ടിയായ ജമുനാറാണി ആദ്യമായി പാടിയത്. 1952 ൽ ‘വളയപതി’ എന്ന തമിഴ് സിനിമയിൽ നായികയ്ക്കുവേണ്ടി ഗാനം ആലപിച്ചു. 1953 ൽ ദേവദാസ് എന്ന സിനിമയിലെ റാണിയുടെ പാട്ടുകളും പ്രേക്ഷക ഹൃദയം കവർന്നു. ഗുലേബക്കാവലി (1955)യിലെ 'ആശയും എൻ നേശമും', പാട്ടൊന്‌റു കേട്ടേൻ (പാശമലർ ) ,ആട്ടം ആട്ടം (ബാഗപ്പിരിവിനൈ) തുടങ്ങി അനേകം ഹിറ്റുകൾ ജമുനാറാണിയുടേതായി പിറന്നു[1].

ജമുനാറാണിയെ മറന്നുകൊണ്ട്, തമിഴ് ചലച്ചിത്രഗാനങ്ങളുടെ സുവർണ്ണകാലത്തെപ്പറ്റി ഓർക്കുക സാദ്ധ്യമല്ല. ഒരു പ്രത്യേകതരം ശൃംഗാരരസം തുളുമ്പുന്ന ഭാവം അവരുടെ ശബ്ദത്തിനുണ്ട്.

1953 ൽ ജമുനാറാണി തന്റെ ആദ്യ സിംഹള ഗാനം ആലപിച്ചു.‘സുജാത’ ആയിരുന്നു ചിത്രം. തുടർന്ന് നിരവധി സിംഹളഗാനങ്ങളും ആലപിച്ചു.

ജനോവ എന്ന ചിത്രത്തിൽ എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ 'ഇടിയപ്പം...' എന്ന ഗാനം ആലപിച്ചുകൊണ്ട് ജമുനാറാണി മലയാളത്തിൽ പ്രവേശിച്ചു[2]. എം ജി രാമചന്ദ്രൻ അഭിനയിച്ച ഏക മലയാള ചിത്രം കൂടിയാണ് ജനോവ. ഇതിൽ എം ജി ആറിന് ശബ്ദം നലികിയിരിക്കുന്നത് സബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരാണ്. ‘ആനവളർത്തിയ വാനമ്പാടി’,‘ഭാഗ്യജാതകം’,‘പുതിയ ആകാശം പുതിയ ഭൂമി’, ‘സ്നേഹദീപം’,ഡയൽ 2244’ എന്നീ ചിത്രങ്ങളിലും അവർ മലയാളത്തിൽ പാടിയിട്ടുണ്ട്. അവിവാഹിതരായ അവർ സഹോദരനുമായി മദ്രാസിൽ താമസിയ്ക്കുന്നു. 1998 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചു. 2002 ൽ അറിഞ്ഞർ അണ്ണാദുരൈ പുരസ്കാരവും ലഭിച്ചു.

മലയാളഗാനങ്ങൾ[3]

[തിരുത്തുക]
ക്ര. നം.ഗാനംചിത്രംവർഷംരചനസംഗീതംസഹഗായകർ
1ഇടിയപ്പംജനോവ ]1953പീതാംബരൻഎം.എസ്. വിശ്വനാഥൻ
2കുതുകമീ ലതകളിൽജനോവ ]1953അഭയദേവ്ജ്ഞാനമണിപി. ലീല
3ഓം കാളിആന വളർത്തിയ വാനമ്പാടി ]1960ബ്രദർ ലക്ഷ്മണൻതിരുനയിനാർകുറിച്ചിപി.ബി. ശ്രീനിവാസ്
4അവനിയിൽ താനോആന വളർത്തിയ വാനമ്പാടി1960ബ്രദർ ലക്ഷ്മണൻതിരുനയിനാർകുറിച്ചിപി.ബി. ശ്രീനിവാസ്
5ജിംബാഹോആന വളർത്തിയ വാനമ്പാടി1960ബ്രദർ ലക്ഷ്മണൻതിരുനയിനാർകുറിച്ചി
6പോകല്ലേ പോകല്ലേതസ്കരവീരൻ ]1957അഭയദേവ്എം.എസ്. സുബ്ബയ്യ നായിഡു
7മാനോടൊത്തു വളർന്നില്ലഭാഗ്യജാതകം ]1962പി. ഭാസ്കരൻഎം.എസ്. ബാബുരാജ്
8ആശതൻ പൂന്തേൻപുതിയ ആകാശം പുതിയ ഭൂമി ]1962പി. ഭാസ്കരൻഎം.ബി. എസ്
9മാമലനാട്ടിൽസ്നേഹദീപം ]1962പി. ഭാസ്കരൻഎം.ബി. എസ്കമുകറ
10വാ വാ വാ എന്ന് കണ്ണുകൾഡയൽ 2244 ]1968പി. ഭാസ്കരൻജി.കെ വെങ്കിടേഷ്
  1. https://www.filmibeat.com/celebs/jamuna-rani.html
  2. https://www.malayalachalachithram.com/profiles.php?i=535
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-29. Retrieved 2018-01-31.
"https://ml.wikipedia.org/w/index.php?title=ജമുനാറാണി&oldid=4579426" എന്ന താളിൽനിന്ന് ശേഖരിച്ചത്