ജമാൽ ഖഷോഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജമാൽ ഖഷോഗി
ഖഷോഗി 2018 മാർച്ചിൽ
ജനനം
ജമാൽ അഹമദ് ഖഷോഗി

(1958-10-13)13 ഒക്ടോബർ 1958[1]
മദീന, സൗദി അറേബ്യ
മരണം2 ഒക്ടോബർ 2018(2018-10-02) (പ്രായം 59)[2]
ഇസ്തംബൂൾ, തുർക്കി
മരണ കാരണംകൊലപാതകം
കലാലയംIndiana State University (BBA)
തൊഴിൽപത്രപ്രവർത്തകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ
ജീവിതപങ്കാളി(കൾ)റാവിയ അൽ തുനീസി (div.)
പങ്കാളി(കൾ)Hatice Cengiz (fiancee, 2018)[3]
കുട്ടികൾ4
മാതാപിതാക്ക(ൾ)
  • അഹമദ് ഖഷോഗി (പിതാവ്)
  • ഇസാഫ് ദഫ്താർ (മാതാവ്)
ബന്ധുക്കൾ
വെബ്സൈറ്റ്jamalkhashoggi.com

സൗദി വിമതനും എഴുത്തുകാരനും വാഷിംഗ്ടൻ പോസ്റ്റിലെ ഒരു കോളമിസ്റ്റും അൽ അറബ് ചാനലിന്റെ എഡിറ്റർ-ഇൻ ചീഫും ആയിരുന്നു ജമാൽ ഖഷോഗി (/kəˈʃɡʒi, kəˈʃɒɡʒi/; അറബി: جمال أحمد خاشقجي, ഫലകം:IPA-acw; 13 October 1958 – 2 October 2018). 2018 ഒക്ടോബർ 2-ന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി ഏജന്റുമാരാൽ കൊലചെയ്യപ്പെട്ടു.[4][5][6][7] സൗദി പുരോഗമനവാദികൾക്ക് ഇടം നൽകിയിരുന്ന 'അൽ വതൻ' എന്ന സൗദി പത്രത്തിന്റെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[8]

2017 സെപ്റ്റംബറിൽ സൗദി അറേബ്യയിൽ നിന്ന് പലായനം ചെയ്ത ഖഷോഗി പ്രവാസം തിരഞ്ഞെടുക്കുകയായിരുന്നു. സൗദി സർക്കാർ ട്വിറ്റർ ഉപയോഗിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്ന് അദ്ദേഹം പറയുകയുണ്ടായി. തുടർന്ന് അദ്ദേഹം സൗദി സർക്കാറിനെ കടന്നാക്രമിച്ചുകൊണ്ട് പത്രങ്ങളിൽ ലേഖനങ്ങളും എഴുതി [9] സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെയും ഭരണാധികാരി സൽമാന്റെയും നിശിത വിമർശകനായിരുന്നു ഖഷോഗി.[10] യമനിലെ സൗദി ഇടപെടലിനെയും അദ്ദേഹം എതിർത്തു.[11]

2018 ഒടോബർ 2 ന് തന്റെ വിവാഹവുമായി ബന്ധപ്പെട്ട രേഖകൾക്കായി തുർക്കിയിലെ ഇസ്താബൂളിലുള്ള സൗദി കോൺസുലേറ്റിൽ പ്രവേശിച്ച ഖഷോഗി പിന്നീട് തിരിച്ചു വന്നില്ല. അദ്ദേഹം കോൺസുലേറ്റിനകത്ത് കൊലചെയ്യപ്പെടുകയും അംഗച്ഛേദം ചെയ്യപ്പെടുകയുമാണുണ്ടായത് എന്ന റിപ്പോർട്ടുകൾക്കിടയിൽ , കോൺസുലേറ്റിലെ സൗദി -തുർക്കിഷ് സംഘങ്ങളുടെ അന്വേഷണം ഒക്ടോബർ 15 ന് നടക്കുകയുണ്ടായി. ആദ്യഘട്ടത്തിൽ ഖഷോഗിയുടെ മരണം സൗദി നിഷേധിച്ചെങ്കിലും പിന്നീട് സൗദി അറ്റൊണി പറഞ്ഞത് അദ്ദേഹത്തിന്റെ കൊലപാതകം ഒരു ഗൂഡാലോചനയുടെ ഭാഗമാണന്നായിരുന്നു.[12][13] എന്നാൽ 2018 നവംബർ 16 ന് അമേരിക്കൻ ചാരസംഘടനയായ സിഐഎ പുറത്തുവിട്ട റിപ്പോർട്ടിൽ സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ് പ്രകാരമാണ് ഖഷോഗി കൊലപാതകം നടപ്പിലാക്കിയതെന്ന് പറയുകയുണ്ടായി.[14][15]

2018 ഡിസംബർ 11 ന് ജമാൽ ഖഷോഗിയെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ടൈം മാഗസിൻ ഖഷോഗിയെ "സത്യത്തിന്റെ രക്ഷാധികാരി" എന്നാണ് വിശേഷിപ്പിച്ചത്.[16][17][18]

ആദ്യകാല ജീവിതം[തിരുത്തുക]

ജമാൽ അഹ്മദ് ഖഷോഗി 1958 ഒക്ടോബർ 13 ന് മദീനയിൽ ജനിച്ചു[19]. അദ്ദേഹത്തിന്റെ മുത്തച്ഛൻ മുഹമ്മദ് ഖഷോഗി, തുർക്കി വംശജനായ ഒരു സൗദി അറേബ്യൻ യുവതിയെയാണ് വിവാഹം കഴിച്ചത്. സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് അലു സഊദ് രാജാവിന്റെ സ്വകാര്യ വൈദ്യനായിരുന്നു മുഹമ്മദ് ഖഷോഗി. ഇറാൻ-കോൺട്രാ അഴിമതിയിൽ ഉൾപ്പെട്ട സൗദി അറേബ്യൻ ആയുധ ഇടപാടുകാരനായ അദ്നാൻ ഖഷോഗിയുടെ മരുമകനായിരുന്നു ജമാൽ ഖഷോഗി[20]. തന്റെ മുത്തച്ഛൻ യഹൂദ വംശജനാണെന്ന് അദ്നാൻ ഖഷോഗി അവകാശപ്പെട്ടിരുന്നു. പാരീസ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട വെയിൽസിലെ രാജകുമാരി ഡയാനയുടെ കൂട്ടാളിയായിരുന്ന ഡോഡി ഫായിദിന്റെ ആദ്യ കസിൻ കൂടിയാണ് ജമാൽ ഖഷോഗി. സൗദി അറേബ്യയിൽ നിന്ന് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം നേടിയ ജമാൽ ഖഷോഗി 1982-ൽ അമേരിക്കയിലെ ഇന്ത്യാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബിഎ ബിരുദം കരസ്ഥമാക്കി.[21]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1983 മുതൽ 1984 വരെ തിഹാമ ബുക്സ്റ്റോറിന്റെ മേഖലാ മാനാജർ ആയി ജോലി ചെയ്തുകൊണ്ടാണ് ഖഷോഗി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്[22]. 1985 മുതൽ 1987 വരെ സൗദി ഗസ്റ്റിന്റെ ലേഖകനായും ഒകാസിന്റെ അസിസ്റ്റന്റ് മാനേജറായും പ്രവർത്തിച്ചു. 1987 മുതൽ 1990 വരെ അശ്ശർഖുൽ ഔസത്, അൽ മജല്ല, അൽ മുസ്ലിമൂൻ തുടങ്ങിയ അറബ് പത്രങ്ങളുടെയും ആഴ്ചപ്പതിപ്പുകളുടെയും റിപ്പോർട്ടറായി ജോലി തുടർന്നു. 1991 മുതൽ 1999 വരെ അഫ്ഗാനിസ്ഥാൻ, അൾജീരിയ, സുഡാൻ, മധ്യേപൂർവേഷ്യ എന്നിവിടങ്ങളിലെ വിദേശകാര്യ ലേഖകനായി പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ സൗദി ചാരസംഘടനയായ അൽ മുഖബ്ബറാത്തിനും അമേരിക്കക്കും വേണ്ടി അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചു എന്നും പറയപ്പെടുന്നു[23]. തുടർന്ന് അറബ് ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് ആയി നിയമിതനാവുകയും 1999 മുതൽ 2003 വരെ സേവനമനുഷ്ടിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. Hubbard, Ben; Gladstone, Rick; Landler, Mark (16 ഒക്ടോബർ 2018). "Trump Jumps to the Defense of Saudi Arabia in Khashoggi Case". The New York Times. Archived from the original on 20 നവംബർ 2018. Retrieved 17 ഒക്ടോബർ 2018. Mr. Khashoggi, who wrote columns for The Washington Post, lived in the United States, and his 60th birthday was on Saturday [13 October].
  2. "Khashoggi 'died after fight' – Saudis". BBC. 19 ഒക്ടോബർ 2018. Archived from the original on 20 നവംബർ 2018. Retrieved 19 ഒക്ടോബർ 2018.
  3. O'Toole, Gavin (30 ഒക്ടോബർ 2018). "Khashoggi's fiancee speaks about 'death squad' killing". Al Jazeera. Archived from the original on 20 നവംബർ 2018. Retrieved 30 ഒക്ടോബർ 2018.
  4. "'Tell Your Boss': Recording Is Seen to Link Saudi Crown Prince More Strongly to Khashoggi Killing". The New York Times. 12 നവംബർ 2018. Archived from the original on 12 നവംബർ 2018. Retrieved 13 നവംബർ 2018.
  5. "Jamal Khashoggi: An unauthorized Turkey source says journalist was murdered in Saudi consulate". BBC News. 7 ഒക്ടോബർ 2018. Archived from the original on 9 ഒക്ടോബർ 2018. Retrieved 12 ഡിസംബർ 2018.
  6. "Speakers". International Public Relations Association – Gulf Chapter (IPRA-GC). 2012. Archived from the original on 11 മേയ് 2012. Retrieved 10 മേയ് 2012.
  7. "Khashoggi Was No Critic of Saudi Regime". 15 ഒക്ടോബർ 2018. Archived from the original on 29 മാർച്ച് 2019. Retrieved 29 മാർച്ച് 2019.
  8. Hendley, Paul (17 മേയ് 2010). "Saudi newspaper head resigns after run-in with conservatives". Al Hdhod. Archived from the original on 16 നവംബർ 2018. Retrieved 11 ഒക്ടോബർ 2018.
  9. "Saudi Arabia wasn't always this repressive. Now it's unbearable". Opinion. The Washington Post. Archived from the original on 6 ഒക്ടോബർ 2018. Retrieved 7 ഒക്ടോബർ 2018.
  10. "Jamal Khashoggi: An unauthorized Turkey source says journalist was murdered in Saudi consulate". BBC News. 7 ഒക്ടോബർ 2018. Archived from the original on 9 ഒക്ടോബർ 2018. Retrieved 7 ഒക്ടോബർ 2018.
  11. "Turkey says journalist Khashoggi 'killed at Saudi consulate'". France 24. 7 ഒക്ടോബർ 2018. Archived from the original on 9 ഒക്ടോബർ 2018. Retrieved 7 ഒക്ടോബർ 2018.
  12. Batrawy, Aya; Torchia, Christopher (25 ഒക്ടോബർ 2018). "Saudi Arabia again changes its story on Khashoggi killing". AP NEWS. Archived from the original on 16 ഡിസംബർ 2018. Retrieved 16 ഡിസംബർ 2018.
  13. Stancati, Margherita; Said, Summer (25 ഒക്ടോബർ 2018). "Saudi Arabia Says Evidence Points to Premeditated Killing of Khashoggi". The Wall Street Journal. Archived from the original on 16 ഡിസംബർ 2018. Retrieved 16 ഡിസംബർ 2018.
  14. Shane Harris; Greg Miller; Josh Dawsey (16 നവംബർ 2018). "CIA concludes Saudi crown prince ordered Jamal Khashoggi's assassination". The Washington Post. Archived from the original on 3 ഡിസംബർ 2018. Retrieved 18 നവംബർ 2018.
  15. Schmitt, Eric; Fandos, Nicholas (4 ഡിസംബർ 2018). "Saudi Prince 'Complicit' in Khashoggi's Murder, Senators Say After C.I.A. Briefing". The New York Times. Archived from the original on 14 ഡിസംബർ 2018. Retrieved 14 ഡിസംബർ 2018.
  16. Haag, Matthew; Grynbaum, Michael M. (11 ഡിസംബർ 2018). "Time Names Person of the Year for 2018: Jamal Khashoggi and Other Journalists". The New York Times. Archived from the original on 11 ഡിസംബർ 2018. Retrieved 11 ഡിസംബർ 2018.
  17. "Archived copy". Archived from the original on 11 ഡിസംബർ 2018. Retrieved 11 ഡിസംബർ 2018.{{cite web}}: CS1 maint: archived copy as title (link)
  18. "Archived copy". Archived from the original on 11 ഡിസംബർ 2018. Retrieved 11 ഡിസംബർ 2018.{{cite web}}: CS1 maint: archived copy as title (link)
  19. Black, Ian (19 ഒക്ടോബർ 2018). "Jamal Khashoggi obituary". The Guardian. ISSN 0261-3077. Archived from the original on 13 ഒക്ടോബർ 2019. Retrieved 13 ഒക്ടോബർ 2019.
  20. "For Khashoggi, a Tangled Mix of Royal Service and Islamist Sympathies". The New York Times. 14 ഒക്ടോബർ 2018. Archived from the original on 17 ഒക്ടോബർ 2018. Retrieved 17 ഒക്ടോബർ 2018.
  21. "Khashoggi, Jamal". JRank Organization. Archived from the original on 6 ഒക്ടോബർ 2018. Retrieved 16 മേയ് 2012.
  22. "Jamal Khashoggi". World Economic Forum. Archived from the original on 18 ഒക്ടോബർ 2018. Retrieved 21 ജൂലൈ 2012.
  23. "Saudi Al Watan editor sacked for the second time". Saudi Information Agency. Archived from the original on 6 ഏപ്രിൽ 2012. Retrieved 31 മേയ് 2012.
"https://ml.wikipedia.org/w/index.php?title=ജമാൽ_ഖഷോഗി&oldid=3435333" എന്ന താളിൽനിന്ന് ശേഖരിച്ചത്