ജബുലാനി
ഫുട്ബോൾ മത്സരങ്ങളിൽ ഉപയോഗിക്കുന്നതിനായി, അഡിഡാസ് കമ്പനി പുറത്തിറക്കിയ പന്താണ് ജബുലാനി. ഇംഗ്ലണ്ടിലെ ലോബറോ സർവ്വകലാശാലയിൽ രൂപകൽപ്പന ചെയ്യപ്പെട്ട ജബുലാനി പന്ത് ഫിഫ 2010 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഔദ്യോഗിക പന്തായിരുന്നു.[1]
വായുവിലെ ചലനം സുഗമമാക്കുന്നതിനായി, ഉപരിതലത്തിൽ വെറും എട്ട് കഷ്ണങ്ങൾ മാത്രം കൂട്ടിയോജിപ്പിച്ചുകൊണ്ട് നിർമ്മിക്കപ്പെട്ടതാണ് ജബുലാനി പന്ത്. എന്നിരുന്നാലും, ലോകകപ്പിനു മുൻപും, ലോകകപ്പ് സമയത്തും, വായുവിലെ ചലനങ്ങൾ പ്രവചനാതീതമാണെന്നതിന്റെ പേരിൽ ജബുലാനി പന്ത് വളരെയധികം വിമർശിക്കപ്പെട്ടു.
രൂപകൽപ്പന
[തിരുത്തുക]നവീന രൂപകൽപ്പനയിൽ, താപമുപയോഗിച്ച് കൂട്ടിയോജിപ്പിക്കപ്പെട്ട എട്ട് ത്രിമാന ഭാഗങ്ങൾ കൊണ്ടാണ്, ജബുലാനി പന്ത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇവ എതിലീൻ വിനൈൽ അസറ്റേറ്റ്, തെർമോപ്ലാസ്റ്റിക് പോളിയൂറിത്തീൻ എന്നിവയിൽ നിന്നും രൂപപ്പെടുത്തിയെടുത്തതാണ്. 2006 -ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുപയോഗിച്ച പന്ത് 14 ഭാഗങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതായിരുന്നു. പന്തിന്റെ വായുവിലെ ചലനത മെച്ചപ്പെടുത്തുന്നതിനായി അഡിഡാസ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയായ ഗ്രിപ്പ് ൻ ഗ്രൂവ് [2]ഉപയോഗിച്ച് ജബുലാനിയുടെ ഉപരിതലത്തിൽ സൂക്ഷ്മമായ ചാലുകൾ സൃഷ്ടിച്ചിരുന്നു. ഇംഗ്ലണ്ടിലെ ലോബറോ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഗവേഷണഫലങ്ങൾ ഈ പന്തിന്റെ രൂപകൽപ്പനയ്ക്കായി ഉപയോഗിച്ചു. [3]
സാങ്കേതിക വിവരണം
[തിരുത്തുക]ഫിഫ അംഗീകൃത മാനദണ്ഡം[4] | ജബുലാനിയുടെ അളവുകൾ[4] | |
---|---|---|
ചുറ്റളവ് | 68.5–69.5 cm | 69.0 ± 0.2 cm |
വ്യാസം | ≤ 1.5% വ്യത്യാസം | ≤ 1.0% വ്യത്യാസം |
ജല അവശോഷണം | ≤ 10% ഭാര വർദ്ധനവ് | ~ 0% ഭാര വർദ്ധനവ് |
ഭാരം | 420 - 445 g | 440 ± 0.2 g |
തിരിച്ചടി പരീക്ഷണം | ≤ 10 cm | ≤ 6 cm |
മർദ്ദ നഷ്ടം | ≤ 20% | ≤ 10% |
വർണ്ണം നൽകൽ
[തിരുത്തുക]വെളുത്ത പശ്ചാത്തലത്തിൽ നാല് ത്രികോണങ്ങൾ അടങ്ങിയതാണ് ജബുലാനിയുടെ രൂപകൽപ്പന. ഒരു ഫുട്ബോൾ സംഘത്തിലെ 11 കളിക്കാരെയും, സൗത്ത് ആഫ്രിക്കയിലെ 11 ഔദ്യോഗിക ഭാഷകളേയും, 11 ആഫ്രിക്കൻ വർഗ്ഗങ്ങളേയും പ്രതിനിധീകരിച്ചുകൊണ്ടുള്ള 11 വർണ്ണങ്ങളാണ് ജബുലാനി പന്തിൽ ഉപയോഗിച്ചിരിക്കുന്നത്. [5]
നിർമ്മാണം
[തിരുത്തുക]റബർ മരങ്ങളിൽ നിന്നും ലഭിക്കുന്ന സ്വാഭാവിക റബ്ബർ ലാറ്റക്സ്, എതിലീൻ വിനൈൽ അസറ്റേറ്റ്, ഐസോട്രോപ്പിക് പോളിസ്റ്റർ/പരുത്തി, പശ, ചൈനയിൽ നിന്നുള്ള മഷി, തായ്‌വാനിൽ നിന്നുള്ള തെർമോപ്ലാസ്റ്റിക് പോളിയൂറിത്തീൻ എലാസ്റ്റമർ എന്നിവയുപയോഗിച്ച് ചൈനയിലാണ് ജബുലാനി പന്തിന്റെ നിർമ്മാണം നടന്നത്. [6] ജബുലാനി പന്തിന്റെ ബ്ലാഡർ നിർമ്മിക്കാനാവശ്യമുള്ള സ്വാഭാവിക റബ്ബർ ശേഖരിച്ചത് കേരളത്തിൽ നിന്നാണ്[7][8].
ഇതുകൂടെ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Jabulani: The official matchball". Archived from the original on 2010-06-14. Retrieved 2010-07-12.
- ↑ "Jabulani Official World Cup Ball Review". Retrieved 12 January 2010.
- ↑ "adidas JABULANI Official Match Ball of the 2010 FIFA World Cup". Retrieved 29 January 2010.
- ↑ 4.0 4.1 Zarda, Brett (2010-06-05). "The Science Behind Jabulani, Adidas's 2010 World Cup Soccer Ball". Popsci.com. Retrieved 2010-06-17.
- ↑ "2010 World Cup Jabulani Adidas ball". Archived from the original on 2009-12-07. Retrieved 06 December 2009.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Dishtracking article on manufacturing the ball". Dishtracking.com. Archived from the original on 2010-08-18. Retrieved 2010-06-17.
- ↑ "Jabulani returns to its roots". The Hindu. 30 ജൂൺ 2010. Retrieved 13 ജൂലൈ 2010.
- ↑ "Bladder Of Adidas' Jabulani ball made by Enkay Rubber". Economic Times. 05 ജൂലൈ 2010. Retrieved 13 ജൂലൈ 2010.
{{cite news}}
: Check date values in:|date=
(help)