ജബൽ ഹഫീത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജബൽ ഹഫീത്
Elevation1,108 m (3,635 ft) Edit this on Wikidata
ജബൽ ഹഫീതിലേക്ക് നീളുന്ന പാത
ജബൽ ഹഫീത് - രാത്രിദൃശ്യം
മലനിരകളുടെ ഒരു സമീപദൃശ്യം

ഐക്യ അറബ് എമിറേറ്റിലെ അൽ-ഐനിന്റെ പ്രാന്തഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പർ‍‌വ്വതമാണ്‌ ജബൽ ഹഫീത് (Arabic: جبل حفيت‎). ഒമാന്റെ അതിർത്തിയോട് ചേർന്നാണ്‌ ഇതിന്റെ കിടപ്പ്. 1240 മീറ്റർ ഉയരം വരുന്ന ഈ പർ‌വ്വതശിഖരത്തു നിന്നുള്ള അൽ-ഐൻ നഗരത്തിന്റെ ദൃശ്യം നയനമനോഹരമാണ്‌. ഐൽ ഐനിന്റെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ള ജബൽ ഹഫീത്, ഇന്ന് വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണ്‌. പ്രകൃതിദത്തവും വിശാലവുമായ ഒരു ഗുഹാവ്യൂഹം ജബൽ ഹഫീതിലേക്കുള്ള പാതയിൽ കാണാൻ കഴിയും.

ജബൽ ഹഫീതിന്റെ താഴ്വരയിലാണ്‌ ഗ്രീൻ മുബാസാറ എന്ന സഞ്ചാരികളുടെ ആകർഷണ കേന്ദ്രം നിലകൊള്ളുന്നത്. ഗ്രീൻ മുബാസാറയിൽ നിന്നുള്ള ചുടുനീർ ഉറവകൾ ചെറിയ അരുവികളായി ഒഴുകി അതു പിന്നെ ഒരു തടാകമായി രൂപപ്പെടുന്നു. നീന്തൽകുളങ്ങളും കുളിപ്പുരകളും ഗ്രീൻ മുബാസാറയുടെ ചുറ്റുമായി ധാരാളമുണ്ട്. വിവിധ തരത്തിലുള്ള വവ്വാലുകൾ,കുറുക്കൻ,പാമ്പുകൾ തുടങ്ങിയ ജീവികളും ഇവിടെ കാണപ്പെടുന്നു.

യു.എ.ഇ.യിലെ ഏറ്റവും വലിയ ഉയരമുള്ള പർ‌വ്വതമായി ഇതിനെ പലരും തെറ്റായി ധരിച്ചിട്ടുണ്ട്.(ഒരു പക്ഷേ ഏറ്റവും പ്രശസ്തിയുള്ളതാണ്‌). ഒമാന്റെ അതിർത്തിയിലുള്ള ജബൽ ബിൽ അയ്സിൽ നിന്നുള്ള 1910 മീറ്റർ വരുന്ന പേരിടാത്ത മറ്റൊരു മലയാണ്‌ ഏറ്റവും വലിയതെന്ന പദവിയുള്ള പർ‌വ്വതം. യു.എ.ഇ. ലെ പേരുവെച്ചതിൽ ഏറ്റവും വലിയ കൊടുമുടി ജബൽ ഇബിർ ആണ്‌.

ജബൽ ഹഫീത് മലയിലേക്കുള്ള ഗതാഗത പാതക്ക് 7.3 മൈലുകൾ (11.7 കിലോമീറ്റർ)നീളമുണ്ട്. 21 വളവുകളുൾ ഉൾപ്പെടുന്നതാണിത്. മലയിലേക്ക് കയറുന്നതിനായി രണ്ടുവരി പാതയും ഇറങ്ങുന്നതിന്‌ ഒറ്റവരി പാതയുമാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള ഈ പാത ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗതാഗത പാതയായി എഡ്മണ്ട്സ്.കോം ഈ പാതയെ വിളിക്കുന്നു. പർ‌വ്വത ശിഖിരത്തിൽ ചെന്നവസാനിക്കുന്ന ഈ പാതക്കൊടുവിൽ വാഹനങ്ങൾ നിറുത്തിയിടുന്നതിനായുള്ള സ്ഥലവും ഒരു ഹോട്ടലും ഇവിടുത്തെ ഭരണാധികാരിയുടെ ഒരു കൊട്ടാരവുമാണുള്ളത്. 'റെയ്സ്' എന്ന ബോളിവുഡ് ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗികമായി ഇവിടെന്നാണ്‌ ചിത്രീകരിച്ചത്.

ജർമ്മനിയിലെ സ്ട്രാബാഗ് ഇന്റർനാഷണൽ കൊളെംഗ് ആണ്‌ ജബൽ ഹഫീതിലേക്കുള്ള ഗതാഗത പാത നിർ‍മ്മിച്ചത്. പരിശീലനത്തിനായി എത്തുന്ന സൈക്ലിസ്റ്റുകൾക്ക് ജബൽ ഹഫീത് ഒരു വെല്ലുവിളിയാണ്‌. എല്ലാവർഷവും ദ ജബൽ ഹഫീത് മെർകുർ ചാലഞ്ച് എന്ന സൈക്ലിംഗ് മത്സരം നടന്നു വരുന്നു. ജനുവരി മാസത്തിലാണ്‌ പലപ്പോഴും ഇത് സംഘടിപ്പിക്കാറ്. ദേശീയ, അന്തർദേശീയ സൈക്ലിംഗ് താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കാറുണ്ട്.

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജബൽ_ഹഫീത്&oldid=3988419" എന്ന താളിൽനിന്ന് ശേഖരിച്ചത്