ജപ്പാൻ ഭൂകമ്പവും സുനാമിയും (2011)
UTC time | ?? |
---|---|
Magnitude | 8.9 Mw |
Depth | 15.2 mi (24 km) |
Epicenter | 38°19′19″N 142°22′08″E / 38.322°N 142.369°E |
Type | ഭൂമികുലുക്കം , തുടർന്ന് സുനാമി |
Areas affected | മുഖ്യമായും ജപ്പാൻ |
Total damage | Unknown |
Tsunami | Yes |
Landslides | No |
Aftershocks | At least 28 (13 above 6.0 Mw) |
Casualties | 15,854 മരണം,[1] 9,677 ആളുകൾക്ക് പരിക്ക്,[2][3] 3,155 ആളുകളെ കാണാതായി[2][3] |
ജപ്പാനിൽ 2011 മാർച്ച് 11 ആരംഭിച്ച പ്രകൃതിക്ഷോഭങ്ങളുടെ പരമ്പരയാണ് 2011-ലെ ജപ്പാൻ ഭൂകമ്പവും സുനാമിയും. റിക്ടർ സ്കെയിലിൽ 9.0[4][5] രേഖപ്പെടുത്തപ്പെട്ട ഈ ഭൂകമ്പം ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പവും, ലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ട വലിയ ഭൂകമ്പങ്ങളിൽ ഏഴാമത്തെതുമാണ്. ജപ്പാൻ ദ്വീപുകളിൽ ഏറ്റവും വലിയ ദ്വീപായ ഹോൻഷൂ വിന്റെ വടക്ക് കിഴക്കുള്ള സെൻഡായ് എന്ന തീരദേശ തുറമുഖ പട്ടണത്തിന്റെ 130 കിലോമീറ്റർ കിഴക്ക്മാറി ഉള്ള തൊഹൊകു തീരക്കടലിൽ, ഭൂനിരപ്പിൽ നിന്നും 24.4 കിലോമീറ്റർ ആഴത്തിൽ പ്രഭവകേന്ദ്രം [4] ആയി , 2011 മാർച്ച് 11 വെള്ളിയാഴ്ച അനുഭവപ്പെട്ട കനത്ത ഭൂകമ്പവും അതിനെ തുടർന്ന്, ഉണ്ടായ ഭീകര സുനാമിയുമാണ്' ഈ പരമ്പരയിൽ ഉണ്ടായിരുന്നത്. 140 വർഷത്തിനു ശേഷം ജപ്പാനിൽ ഉണ്ടായ വലിയ ഭൂകമ്പം ആയും ഇത് വിശേഷിക്കപ്പെടുന്നു. ജപ്പാൻ പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 2.46 നായിരുന്നു ഭൂകമ്പം.
നാശ നഷ്ടങ്ങൾ
[തിരുത്തുക]പ്രധാന പട്ടണങ്ങളിലൊന്നായ സെൻഡായിയിൽ ആണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. പ്രഭവ കേന്ദ്രത്തിനു ഏറ്റവും അടുത്തുള്ള സെൻഡായ് പട്ടണത്തിൽ ജനസംഖ്യ ഒരു ദശലക്ഷം കവിയും. 1500 മരണങ്ങൾ ഇതുവരെയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമി തിരമാലകൾ ആറു മുതൽ പത്തു മീറ്റർ വരെ ഉയർന്നു. ചില സ്ഥലങ്ങളിൽ ഇവ 12 കിലോമീറ്റർ വരെ ഉള്ളിലേക്ക് പാഞ്ഞു. കുതിച്ചെത്തിയ ഈ സുനാമി തിരമാലകളിൽ,കെട്ടിടങ്ങളും,കാറുകളും,കപ്പലുകളും,ട്രെയിനുകളും ഒലിച്ചു പോയി .അനേകം കെട്ടിടങ്ങളും വീടുകളും കാണാനില്ലതായി. ഭൂകമ്പത്തെ തുടർന്ന് പലയിടത്തും അഗ്നിബാധയും ഉണ്ടായിട്ടുണ്ട്. നിരവധി പേർ വിവിധ കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ജപ്പാൻ സൈന്യം രക്ഷാ പ്രവർത്തനങ്ങൾക്കായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തുടർ ചലനങ്ങളും സുനാമിയും ഉള്ളതിനാൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാകുവാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വിമാന സർവ്വീസുകൾ നിർത്തി വെച്ചു. ഭൂകമ്പത്തെ തുടർന്ന് ജപ്പാനിലെ ആണവ നിലയങ്ങൾ അടച്ചു പൂട്ടിയിട്ടുണ്ട്. ടവറുകൾ ഉൾപ്പെടെയുള്ള നെറ്റ്‌വർക്കിങ്ങ് സംവിധാനങ്ങൾക്ക് കേടുപാടുണ്ടായതിനെ തുടർന്ന് ടെലിഫോൺ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ പ്രവർത്തന രഹിതമായി.ഭൂകമ്പത്തിന് ശേഷം നൂറിലധികം ചെറിയ തുടർ ചലനങ്ങളുമുണ്ടായിട്ടുണ്ട്.
തുടരുന്ന ദുരന്തങ്ങൾ
[തിരുത്തുക]ടോക്യോയിൽ നിന്നും 240 കിലോമീറ്റർ വടക്കുമാറി ഫുകുഷിമ ദായിച്ചി പ്ലാന്റിലെ ആണവറിയാക്ടറുകളിൽ ഒന്ന്, തൊട്ടടുത്ത ദിവസമായ, ശനിയാഴ്ച പൊട്ടിത്തെറിച്ചു. നാലുപേർക്ക് പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തിൽ റിയാക്ടർ സ്ഥാപിച്ച കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. പ്രശ്‌നം ഗുരുതരമാണെങ്കിലും ജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കടലിന്റെ കലിയിളക്കത്തിൽ അപകടാവസ്ഥയിലായ റിയാക്ടറുകളിലെ മർദ്ദം കുറയ്ക്കാൻ ശാസ്ത്രജ്ഞർ പണിപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് റിയാക്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചത്. ഒരു റിയാക്ടറിന്റെ പ്രഷർവാൽവ് തുറക്കാൻ സാങ്കേതിക വിദഗ്ദ്ധർക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഇതും ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് പ്രദേശത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ഫുകുഷിമ ആണവനിലയത്തിലെ മൂന്നാമത്തെ റിയാക്ടറിൽ 2011 ഫെബ്രുവരി 15-ന് വീണ്ടും ശക്തമായ സ്‌ഫോടനമുണ്ടാകുകയും തീ പടരുകയും ചെയ്തു[6].
അണുവികിരണം
[തിരുത്തുക]ജപ്പാന്റെ ഉദ്യോഗസ്ഥർ ദുരന്തബാധിതമായ ഫുകുഷിമ ആണവ നിലയത്തിനു സമീപമുള്ള കടലിലെ അണുവികിരണ ശേഷിയുള്ള അയഡിന്റെ അളവ് സുരക്ഷാപരിധിയിലും 1,250 മടങ്ങാണെന്ന് കണ്ടെത്തിയിരുന്നു[7].
മുൻകരുതലുകൾ
[തിരുത്തുക]പസഫിക് മഹാസമുദ്രം തീരമായിട്ടുള്ള 19 രാജ്യങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ, ഹൽമഹേര ദ്വീപ് ,ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ എത്തിയ സുനാമി തിരകൾ ദുർബലമായിരുന്നു. റഷ്യ, ചൈന, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സുനാമി മുന്നറിയിപ്പ് വെള്ളിയാഴ്ച തന്നെ പിൻവലിച്ചു.
ഇന്ത്യയിലും മുൻകരുതൽ
[തിരുത്തുക]ജപ്പാനിൽ ഉണ്ടായ സുനാമി തിരമാലകളെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവും, ദേശീയ സുനാമി നിരീക്ഷണ കേന്ദ്രവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടക്കം ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളും ഏജൻസികളും ഇന്ത്യൻ തീരത്ത് സുനാമി തിരമാലകൾ ഉണ്ടാകുവാനുള്ള സാധ്യതയെ പറ്റി നിരീക്ഷിച്ചു വരികയാണ്. പ്രാഥമിക നിഗമനങ്ങൾ അനുസരിച്ച് ഇന്ത്യൻ തീരത്തെ സുനാമി ബാധിക്കില്ലെന്നും റിപ്പോർട്ടുണ്ട്.
ശക്തമായ തുടർചലനം
[തിരുത്തുക]ശക്തമായ തുടർചലനം, അടുത്തദിവസം ശാനിയഴ്ചയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സുനാമിയെ തുടർന്ന് ദ്രുതഗതിയിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്കിടയിലാണ് വീണ്ടും ഭൂചലനം ഉണ്ടായത്. 6.8 തീവ്രതയിലുള്ള ഭൂചലനം ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടതെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. ശക്തമായ ചലനത്തിന് ശേഷം ചെറുതും വലുതുമായ തുടർചലനങ്ങൾ ജപ്പാനിൽ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. അഞ്ചിനും 6.8നും ഇടയിൽ തീവ്രതയുള്ള ചലനങ്ങളാണ് ഉണ്ടായിട്ടുള്ളത്.
അവലംബം
[തിരുത്തുക]- ↑ Damage Situation and Police Countermeasures (10 March 2012) http://www.npa.go.jp/archive/keibi/biki/higaijokyo_e.pdf Retrieved 11 March 2012.
- ↑ 2.0 2.1 "Damage Situation and Police Countermeasures associated with 2011Tohoku district – off the Pacific Ocean Earthquake" (PDF). Japanese National Police Agency. 2011 April 8, 21:00 JST. Retrieved 2011 April 8.
{{cite news}}
: Check date values in:|accessdate=
and|date=
(help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>
ടാഗ്; "Template:2011 Tōhoku earthquake and tsunami casualties NPA" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 3.0 3.1 "平成23年(2011年)東北地方太平洋沖地震の被害状況と警察措置" (PDF) (in ജാപ്പനീസ്). Japanese National Police Agency. 2011 July 20.
{{cite news}}
: Check date values in:|date=
(help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>
ടാഗ്; "Template:2011 Tōhoku earthquake and tsunami casualties NPA-JP" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 4.0 4.1 "Magnitude 8.9 - NEAR THE EAST COAST OF HONSHU , JAPAN", US Geological Surveys, 2011-03-11, retrieved 2011-03-11
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-16. Retrieved 2011-03-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-19. Retrieved 2011-03-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-25. Retrieved 2011-03-27.
- http://www.nytimes.com/2011/03/12/world/asia/12japan.html?_r=1&ഹ്പ്
- http://en.wikipedia.org/wiki/2011_Sendai_earthquake_and_ത്സുനാമി
- 2011 മാർച്ച് 12 ലെ മാതൃഭൂമി ദിനപത്രം
- 2011 മാർച്ച് 12 ലെ മനോരമ ദിനപത്രം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഭൂകമ്പത്തിനു മുൻപും പിൻപും (മാതൃഭൂമി വെബ്സൈറ്റ്) Archived 2011-03-19 at the Wayback Machine.
- റിച്ചാർഡ് ബ്ലക്കിന്റെ ലേഖനം ബി.ബി.സിയിൽ
- Pages using gadget WikiMiniAtlas
- CS1 ജാപ്പനീസ്-language sources (ja)
- EQ articles needing UTC timestamp
- EQ articles using 'aftershock'
- EQ articles waiting for ISC event id
- EQ articles needing ANSS url
- EQ articles needing 'local-date'
- EQ articles needing 'local-time'
- Pages using infobox earthquake with unknown parameters
- ദുരന്തങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- ഭൂകമ്പങ്ങൾ
- മനഃശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ