ജപ്പാനിലെ വിദ്യാഭ്യാസം
ജപ്പാനിലെ വിദ്യാഭ്യാസം പ്രാഥമിക ഘട്ടത്തിലും ലോവർ സെക്കണ്ടറി തലത്തിലും നിർബന്ധിതമാണ്.[1] മിക്ക കുട്ടികളും പ്രാഥമിക ഘട്ടത്തിലും ലോവർ സെക്കണ്ടറി തലത്തിലും സർക്കാർ പൊതുവിദ്യാലയത്തിലാണു പോകുന്നത്. എന്നാൽ, അപ്പർ സെക്കണ്ടറിയിലും കോളജു തലത്തിലും സ്വകാര്യ വിദ്യാഭ്യാസത്തിനാണു കൂടുതൽ പേർ പോകുന്നത്.
പ്രാഥമികതലത്തിലുള്ള വിദ്യാഭ്യാസത്തിനുമുമ്പ് കിൻഡർഗാർട്ടനുകളും ഡേ കെയർ കേന്ദ്രങ്ങളുമുണ്ട്. പൊതു ഡേ കെയർ കേന്ദ്രങ്ങളും സ്വകാര്യ ഡേ കെയർ കേന്ദ്രങ്ങളുമുണ്ട്. 1 വയസുമുതൽ 5 വയസുവരെ കുട്ടികൾ ഇവിടെ പരിപാലിക്കപ്പെടുന്നു. കിൻഡർഗാർട്ടനുകളിലെ രീതിയിലാണ് 3 മുതൽ 5 വരെയുള്ള കുട്ടികളെ പരിപാലിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകുന്ന പ്രത്യേക രൂപഘടനയില്ലാത്ത കിൻഡർഗാർട്ടനുകളും പ്രത്യേക പാഠ്യപദ്ധതിയും കർശനമായ രൂപഘടനയും മൂല്യനിർണ്ണയവുമുള്ള സ്വകാര്യ കിൻഡർഗാർട്ടനുകളും നിലവിലുണ്ട്. അക്കാദമിക വർഷം ഏപ്രിലിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്നു. ആഗസ്തിൽ മദ്ധ്യവേനലവധിയും ഡിസംബർ അവസാനം തുടങ്ങി ജനുവരി ആദ്യവരെ മഞ്ഞുകാല അവധിയും നൽകിവരുന്നു. അക്കാഡമിക വർഷങ്ങൾക്കിടയിൽ കുറച്ചു അവധികൾ കൂടിയുണ്ട്. അക്കാദമികവർഷത്തിന്റെ കാലാവധി വിദ്യാഭ്യാസത്തിന്റെ എല്ലാതലത്തിലും ഒന്നുതന്നെയാണ്.
ജപ്പാനിലെ കുട്ടികൾ വായനാസാക്ഷരത്, ഗണിതം, ശാസ്ത്രം തുടങ്ങിയവയിൽ ഗുണനിലവാരത്തിലും മിടുക്കിലും ഔന്നത്യം വഹിക്കുന്നു. ഈ രാജ്യത്തിലെ ജനങ്ങൾ ഉന്നതവിദ്യാഭ്യാസം ആർജ്ജിച്ചവരും സമൂഹം വിദ്യാഭ്യാസത്തെ വിലമതിക്കുന്നതുമാണ്. വിദ്യാഭ്യാസത്തെ സാമൂഹ്യമുന്നേറ്റത്തിന്റെയും ആ രാജ്യത്തെ അത്യുന്നത സാങ്കേതികരംഗത്ത് തൊഴിൽ നേടാനുള്ള ഉപാധിയായും കണ്ടുവരുന്നു. യുദ്ധാനന്തര ജപ്പാനിലെ ഉന്നതവിദ്യാഭ്യാസവും സാങ്കേതികകഴിവും നേടിയ പൗരന്മാർ ആണ് ആ രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് ത്വരകമായത്. തൃതീയവിദ്യാഭ്യാസം നേടിയ ജപ്പാൻ ജനത പ്രത്യേകിച്ച് ശാസ്ത്രബിരുദവിദ്യാഭ്യാസം നേടിയവരും എഞ്ചിനീയറിങ് ബിരുദധാരികളും രാജ്യത്തിന്റെ ഉന്നത സാങ്കേതിക സമ്പദ്‌വ്യവസ്ഥയിൽ നിന്നും ബെനഫിറ്റ് നേടി.[2] മറ്റു വികസിത രാജ്യങ്ങളേക്കാൾ വിദ്യാഭ്യാസരംഗത്ത് ജപ്പാൻ തങ്ങളുടെ ജി ഡി പ്പിയുടെ കുറഞ്ഞശസ്തമാനം പണമെ വിദ്യാഭ്യാസത്തിൽ ഇറക്കുന്നുള്ളു. എങ്കിലും പ്രതി വിദ്യാർത്ഥിക്കുമായി ജപ്പാൻ വിദ്യാഭ്യാസത്തിനായി മുടക്കുന്ന പണം വളരെ ഉയർന്നതാണ്. 2015ൽ ജപ്പാൻ ജി ഡി പിയുടെ 3.5% മാത്രമാണ് വിദ്യാഭ്യാസത്തിൽ ചിലവഴിച്ചത്. ഇത് മറ്റു വികസിത രാജ്യങ്ങളുടേതിനേക്കാൾ കുറവാണ്. ആ രാജ്യങ്ങൾ ശരാശരി 4.7% മുടക്കുന്നുണ്ട്.[3] 2014ൽ 25 വയസുമുതൽ 64 വയസുവരെയുള്ളവരുടെ കണക്കനുസരിച്ച്, 48% പേർ തൃതീയ ഉന്നത വിദ്യാഭ്യാസം ആർജ്ജിക്കുന്നു. ഇത് വികസിതരാജ്യങ്ങളിലെ കണക്കനുസരിച്ച് നാലാം സ്ഥാനമാണ് ജപ്പാനുള്ളത്. ഇതിനുപുറമേ, 25 വയസുമുതൽ 34 വയസുവരെയുള്ള 59% പേർ ബിരുദപഠനം പൂർത്തിയാക്കിയവരായുണ്ട്. ഇത് ദക്ഷിണകൊറിയയ്ക്ക് പിന്നിൽ ജപ്പാൻ രണ്ടാം സ്ഥാനത്താണുള്ളത്. ജപ്പാന്റെ സമ്പദ്‌രംഗം ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും ആശ്രയിച്ചാണു നിലകൊള്ളുന്നതെന്നതിനാൽ അവിടത്തെ ജനങ്ങളിൽനിന്നും ശാസ്ത്രസാങ്കേതികവിദ്യയിൽ ഉന്നതവിദ്യാഭ്യാസം നേടിയവരെയാണു അവിടത്തെ തൊഴിൽ മാർക്കറ്റുകളിൽ തൊഴിലവസരം ലഭിക്കുന്നത്. 75.9 ശതമാനം ഹൈസ്കൂൾ കഴിഞ്ഞവർ സർവ്വകലാശാലകളിലും ജൂണിയർ കോളജുകളിലും തൊഴിൽ പരിശീലന സ്കൂളുകളിലും അതുപോലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ചേരുന്നു.[4]
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ആ യുദ്ധത്തിന്റെ കെടുതികളിൽനിന്നും ജപ്പാൻ ഏതാനും ദശകങ്ങൾകൊണ്ട് മോചനം നേടിയതും അതിദ്രുതമായി ജപ്പാന്റെ സാമ്പത്തികരംഗം വളർന്നതും ആ രാജ്യത്തിന്റെ വിദ്യാഭ്യാസസംവിധാനം കാരണമാണ്. രണ്ടാം ലോകമഹായുദ്ധശേഷം ജപ്പാൻ അതിന്റെ അടിസ്ഥാനപരമായ വിദ്യാഭ്യാസനിയമവും സ്കൂൾ വിദ്യാഭ്യാസനിയമവും കൊണ്ടുവന്നു. പിന്നീടുള്ള അനേകം വർഷങ്ങളിൽ അവിടെ അന്നു നടപ്പാക്കിയ സ്കൂൾ വിദ്യാഭ്യാസനിയമം നിലനിന്നു. അതുപ്രകാരം, എലിമെന്ററി വിദ്യാഭ്യാസം 6 വർഷവും ജൂണിയർ ഹൈസ്കൂൾ 3 വർഷവും സർവ്വകലാവിദ്യാഭ്യാസം 2 മുതൽ 4 വർഷവും ആയി നിജപ്പെടുത്തി. ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായം പിസ ടെസ്റ്റിൽ ഉയർന്ന റാങ്കിലാണ്. എന്നാൽ ആ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമർശിക്കുന്നവരുമുണ്ട്. സ്റ്റാൻഡാർഡൈസ്ഡ് ടെസ്റ്റിങ്, കൺഫോമിറ്റി എന്നിവയിൽ ആണ് വിമർശനം നേരിടുന്നത്;[5] പഠനത്തിൽ ബുള്ളിയിങ് ഒരു പ്രധാന പ്രശ്നമാണ്;[6][7][8] അതുപോലെ, അവിടത്തെ വിദ്യാർത്ഥികൾക്ക് അനുഭവിക്കേണ്ടിവരുന്ന അതിയായ പഠനസമ്മർദ്ദവും വിമർശിക്കപ്പെടുന്നുണ്ട്.[9]
ചരിത്രം
[തിരുത്തുക]മെയ്ജി പുനഃസ്ഥാപനം
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധാനന്തരം
[തിരുത്തുക]സ്കൂൾ ഗ്രേഡുകൾ
[തിരുത്തുക]Age | Grade | Educational establishments | |||||
---|---|---|---|---|---|---|---|
6–7 | 1 | Elementary school (小学校 shōgakkō) |
Special school (特別支援学校 Tokubetsu-shien gakkō) | ||||
7–8 | 2 | ||||||
8–9 | 3 | ||||||
9–10 | 4 | ||||||
10–11 | 5 | ||||||
11–12 | 6 | ||||||
12–13 | 1 (7th) | Junior high school / Lower secondary school (中学校 chūgakkō) | |||||
13–14 | 2 (8th) | ||||||
14–15 | 3 (9th) | ||||||
15–16 | 1 (10th) | High school / Upper secondary school (高等学校 kōtōgakkō, abbr. 高校 kōkō) |
College of technology (高等専門学校 kōtō senmon gakkō, abbr. 高専 kōsen) | ||||
16–17 | 2 (11th) | ||||||
17–18 | 3 (12th) | ||||||
18–19 | University: Undergraduate (大学 daigaku; 学士課程 gakushi-katei) |
National Academy (大学校 daigakkō) |
Medical School (医学部 Igaku-bu) |
Community College (短期大学 Tanki-daigaku, abbr. 短大 tandai) | |||
19–20 | Associate | ||||||
20–21 | |||||||
21–22 | Bachelor
(学士 Gakushi) | ||||||
22–23 | Graduate School: Master (大学院博士課程前期 Daigaku-in Hakushi Katei Zenki) |
National Academy: Master (大学校修士課程 Daigakkō Shūshi katei) | |||||
23–24 | Master
(修士 Shūshi) | ||||||
24–25 | Graduate School: Ph.D (大学院博士課程後期 Daigaku-in Hakushi Katei Kōki) |
National Defense Academy: Ph.D (防衛大学校博士課程 Bōei Daigakkō Hakushi katei) |
Medical School: Ph.D (医学博士 Igaku Hakushi) | ||||
25–26 | |||||||
26–27 | Ph.D
(博士 Hakushi) | ||||||
27– | Ph.D
(博士 Hakushi) |
പ്രാഥമിക വിദ്യാലയങ്ങൾ
[തിരുത്തുക]ഹൈസ്കൂൾ
[തിരുത്തുക]സർവ്വകലാശാലകളും കോളജുകളും
[തിരുത്തുക]സ്കൂളിൽ നടക്കുന്ന അക്രമങ്ങൾ
[തിരുത്തുക]അന്താരാഷ്ട്രവിദ്യാഭ്യാസം
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- Curriculum guideline
- Eikaiwa school
- Japanese history textbook controversies
- Japanese graduation ceremony
- Japanese school uniform
- Language minority students in Japanese classrooms
- Yutori education
അവലംബം
[തിരുത്തുക]- ↑ "Foreign Press Club of Japan Fact Book". Fpcj.jp. Archived from the original on 2013-06-16. Retrieved 2013-01-19.
- ↑ "Japan" (PDF). OECD. Retrieved 28 October 2016.
- ↑ Tomoko Otake. "Public education spending in Japan lowest in OECD for sixth straight year". The Japan Times. Retrieved 28 October 2016.
- ↑ "School Education" (PDF). MEXT. Archived from the original (PDF) on January 2, 2008. Retrieved March 2, 2014.
- ↑ Harney, Alexandra (January 24, 2013). "Bad Education". The New York Times. Retrieved August 30, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Wright, Rebecca (September 1, 2015). "Japan's worst day for teen suicides". CNN. Retrieved August 30, 2016.
- ↑ Berlatsky, Noah (November 22, 2013). "Japan's Cutthroat School System: A Cautionary Tale for the U.S." The Atlantic. Retrieved August 30, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Braunschweiger, Army (May 6, 2016). "Interview: The Bullying of LGBT Kids in Japan's Schools". Human Rights Watch. Retrieved August 30, 2016. "School bullying is notorious in Japan and has been for decades. [...] School policies don't adequately protect these students."
- ↑ Winner, Rhiannon (December 2, 2015). "Japan's Education Disaster". The Huffington Post. Retrieved August 30, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- De Bary, William Theodore, Carol Gluck, Arthur E. Tiedemann. (2005). Sources of Japanese Tradition, Vol. 2. New York: Columbia University Press. ISBN 978-0-231-12984-8978-0-231-12984-8; OCLC 255020415
- Hebert, David G. (2011). Wind Bands and Cultural Identity in Japanese Schools. Springer press, 2011.
- Hood, Christopher P. Japanese Education Reform: Nakasone's Legacy, 2001, London: Routledge, ISBN 0-415-23283-X0-415-23283-X.
- Kelly, Boyd. (1999). Encyclopedia of Historians and Historical Writing, Vol. 1. London: Taylor & Francis. ISBN 978-1-884964-33-6978-1-884964-33-6
- Uno, Kathleen S. (1999). Passages to Modernity: Motherhood, Childhood, and Social Reform in Early Twentieth Century Japan. Hawai'i: University of Hawai'i Press. ISBN 978-0-8248-1619-3978-0-8248-1619-3, ISBN 978-0-8248-2137-1978-0-8248-2137-1.