ജന്മപാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർവ്വീകർ ചെയ്തുപ്പോയ പാപത്തിന്റെ അനന്തരഫലം ജനിക്കുന്ന ഓരോ കുട്ടികളിലുമുണ്ടാകും എന്ന് മനുഷ്യർ വിശ്വസിക്കുന്നു .ഇങ്ങനെ കുട്ടികളില് ഉണ്ടാകാവുന്ന പാപത്തെയാണ് ജന്മപാപമെന്ന് പറയുന്നത്.

ബൈബിളിലൂടെ[തിരുത്തുക]

ബൈബിൾ വിശ്വാസമനുസരിച്ച്, ദൈവം സ്വന്തം ഛായയിലും സാദൃശത്തിലും മനുഷ്യനെ സൃഷ്ടിച്ചു. ബൈബിലെ ഉത്പത്തി പുസ്തകത്തിൽ പറയുന്നത് ഇപ്രകാരമാണ്:- "ദൈവമായ കർത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു" (ഉത്പത്തി 2,7). ആദം, ഹവ്വ എന്നിവരെയാണ് ദൈവം സൃഷ്ടിച്ചത്. ഇവർക്കു താമസിക്കാനായി ഏദൻ തോട്ടവും നല്കി. ദൈവകല്പന ലംഘിച്ചു പാപം ചെയ്തതിനാൽ ദൈവം അവരെ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കി. ഇവർ ചെയ്ത ഈ കല്പനാലംഘനമാണ് ആദ്യ പാപമായി കരുതപ്പെടുന്നത്. ആ പാപത്തിന്റെ അനന്തരഫലം വരുംതലമുറകളിലും കാണപ്പെട്ടു. ഇവർ ചെയ്ത ഈ പാപം ജനിക്കുന്ന ഓരോ കുട്ടികളിലും ഉണ്ടാകുമെന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു .അവർ ഇതിനെ ജന്മപാപം എന്ന് വിശേഷിപ്പിക്കുന്നു. മാമ്മോദീസ എന്ന കൂദാശയിലൂടെ ജന്മപാപത്തിൽ നിന്നും കുട്ടിയെ മോചിപ്പിക്കാമെന്ന വിശ്വാസത്താൽ, കുട്ടി ജനിച്ച് ആഴ്ചകൾക്കു ശേഷം കുട്ടിയെ മാതാപിതാക്കന്മാർ മാമ്മോദീസ മുക്കാറുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ക്രിസ്തുമതനിരൂപണം/ജന്മപാപം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ജന്മപാപം&oldid=3916751" എന്ന താളിൽനിന്ന് ശേഖരിച്ചത്