ജന്നത്തുൽ മുഅല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജന്നത്തുൽ മുഅല്ല
Jannat-ul-Maualla at present.JPG
മുഅല്ല ഖബറിടം
വിവരണം
സ്ഥാപിതംമുഹമ്മദ്‌ നബിയുടെ കാലത്ത്
സ്ഥലംമക്ക
രാജ്യംസൗദി അറേബ്യ
വിഭാഗംമുസ്‌ലിം
ഉടമസ്ഥൻസൗദി ഔകാഫ് മന്ത്രാലയം
വലുപ്പം100000 ചതുരശ്ര മീറ്റർ
കല്ലറകളുടെ എണ്ണംലഭ്യമല്ല

മക്കയിലെ ചരിത്ര പ്രസിദ്ധമായ ഇസ്ലാമിക ഖബറിടമാണ് ജന്നത്തുൽ മുഅല്ല ( جنة المعلى - Jannatul Mu'alla ). മദീനയിലെ ജന്നത്തുൽ ബഖീ കഴിഞ്ഞാൽ മുസ്ലിം ലോകത്ത് ചരിത്ര പ്രാധാന്യമുള്ള ഖബറിടമാണ്‌ മക്കയിലെ ജന്നതുൽ മുഅല്ല. മസ്ജിദുൽ ഹറമിന്റെ വടക്ക് ഭാഗത്ത് 700 മീറ്റർ അകലെയായിട്ടാണ്‌ ജന്നത്തുൽ മുഅല്ല സ്ഥിതി ചെയ്യുന്നത്. 100000 ചതുരശ്ര മീറ്റർ ആണ് ജന്നത്തുൽ മുഅല്ലയുടെ വിസ്ത്രിതി.

ചരിത്രം[തിരുത്തുക]

മുഹമ്മദ്‌ നബിയുടെ കാലത്താണ് ജന്നത്തുൽ മുഅല്ല സ്ഥാപിച്ചത്. ഇസ്ലാമിക ചരിത്രത്തിൽ പരാമർശിക്കപ്പെട്ട ഒട്ടേറെ മഹാന്മാർ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശമാണ് ജന്നത്തുൽ മുഅല്ല. മക്കയിലേക്ക് തീര്ഥാടനത്തിനു വന്നു മരണപ്പെട്ടവർ, മക്ക നിവാസികൾ എന്നിവരെയും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് ജന്നത്തുൽ മുഅല്ലക്ക് പുതിയ ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജന്നത്തുൽ_മുഅല്ല&oldid=1689210" എന്ന താളിൽനിന്ന് ശേഖരിച്ചത്