ജനാർദ്ദനൻ പുതുശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനാർദ്ദനൻ പുതുശ്ശേരി.

കേരളത്തിലെ അറിയപ്പെടുന്ന നാടൻപാട്ട് കലാകാരനാണ് ജനാർദ്ദനൻ പുതുശ്ശേരി. ചലച്ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

പാലക്കാട് ജില്ലയിൽ ജനിച്ചു. ബിഎ ഹിസ്റ്ററിയിൽ ബിരുദമെടുത്തു. മുത്തച്ഛൻ ആലപിച്ചിരുന്ന ഉടുക്കുപാട്ടുകളിൽ ആകൃഷ്ടനായി നാടൻ പാട്ട് അവതരണത്തിലേക്ക് കടന്നു. കരയിലേക്ക് ഒരു കടൽ ദൂരം എന്ന ചിത്രത്തിലും, ലിവിംഗ് ടുഗെതർ എന്ന ഫാസിൽ ചിത്രത്തിലും നാടൻപാട്ട് ആലപിച്ചു.
മാണിക്യക്കല്ല് എന്ന നാടൻപാട്ടുസംഘം നടത്തി വരുന്നു.

കൃതികൾ[തിരുത്തുക]

  • നാട്ടുവാദ്യങ്ങളും നാടൻകലകളും

പുരസ്കാരങ്ങൾ[തിരുത്തുക]

  • നാടൻ പാട്ട് ഗവേഷണത്തിനുള്ള അംബേദ്കർ സ്കോളർഷിപ്പ്

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനാർദ്ദനൻ_പുതുശ്ശേരി&oldid=3518992" എന്ന താളിൽനിന്ന് ശേഖരിച്ചത്