ജനസംഖ്യാവർദ്ധനവ്
ജീവശാസ്ത്രത്തിൽ, ജനസംഖ്യാവർദ്ധനവ് അഥവാ ജനപ്പെരുപ്പം എന്നത് ഒരു ജനസംഖ്യയിലെ അംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവാണ്.
ആഗോള മനുഷ്യ ജനസംഖ്യാ വളർച്ചാതോത് ഓരോവർഷവും 75 മില്യൺ ആണ് അല്ലെങ്കിൽ 1.1% ഓരോ വർഷവും. 1800 ൽ ഒരു ബില്യൺ ആയിരുന്ന ആഗോള ജനസംഖ്യ 2012 ആയപ്പോഴേക്കും 7 ബില്യൺ ആയി വളർന്നു. ഈ വളർച്ച തുടരും എന്ന് പ്രതീക്ഷിച്ചാൽ, 2030 ന്റെ മധ്യത്തോടെ ആകെ ജനസംഖ്യ 8.4 ബില്യണും 2050 ന്റെ മധ്യത്തോടെ 9.6 ബില്യണും ആകും എന്നാണ് കണക്കാക്കിയിരിക്കുന്നത്. വേഗത്തിലുള്ള ജനസംഖ്യാ വളർച്ചയുള്ള അനേകം രാജ്യങ്ങൾക്ക് കുറഞ്ഞ ജീവിത സാഹചര്യങ്ങളാണുള്ളത്. ഇവ കൂടുതലും ദരിദ്ര, അവികസിത, വികസ്വര രാജ്യങ്ങളാണ്. ഇതേസമയം, കുറഞ്ഞ ജനസംഖ്യാവളർച്ചയുള്ള രാജ്യങ്ങളിൽ ഉയർന്ന ജീവിതസാഹചര്യങ്ങളാണുള്ളത്. മുൻനിര വികസിത രാജ്യങ്ങളിൽ ജനസംഖ്യ വളർച്ച കുറവാണ് എന്ന് പറയാം. ദാരിദ്ര്യം, മലിനീകരണം, തൊഴിൽ ഇല്ലായ്മ, ഭക്ഷ്യ ലഭ്യത, ജീവിത ഗുണനിലവാരം തുടങ്ങിയവ ഇതുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. കുടുംബാസൂത്രണത്തെ പറ്റിയുള്ള അവബോധം, ഗർഭനിരോധന മാർഗങ്ങളെ പറ്റിയുള്ള ശാസ്ത്രീയ പരിജ്ഞാനം, ഗർഭനിരോധന ഉപാധികളുടെ എളുപ്പത്തിലുള്ള ലഭ്യത എന്നിവയിൽ വികസിത രാജ്യങ്ങൾ ഏറെ മുന്നിലാണ് എന്നതും ഒരു ഘടകമായി ചൂണ്ടി കാണിക്കപ്പെടുന്നു. [1]
ജനസംഖ്യ[2] | ||
---|---|---|
കടന്നുപോയ വർഷങ്ങൾ | വർഷം | ബില്യൺ |
- | 1800 | 1 |
127 | 1927 | 2 |
33 | 1960 | 3 |
14 | 1974 | 4 |
13 | 1987 | 5 |
12 | 1999 | 6 |
12 | 2011 | 7 |
14 | 2025* | 8 |
18 | 2043* | 9 |
40 | 2083* | 10 |
* യു. എൻ. എഫ്. പി. എ ഐക്യരാഷ്ട്രസംഘടനാജനസംഖ്യാനിധി 31.10.2011 ൽ കണക്കാക്കിയതനുസരിച്ച് |
ഇതും കാണുക
[തിരുത്തുക]- Anthropocene
- Baby boom
- Biological exponential growth
- Demographic history
- Demographic transition
- Density dependence
- Doubling time
- Fertility factor (demography)
- Human overpopulation
- Irruptive growth
- List of countries by population growth rate
- Natalism and Antinatalism
- Population bottleneck
- Population decline
- Population dynamics
- World population
അവലംബം
[തിരുത്തുക]- ↑ Population Reference Bureau. "2013 World Population Factsheet" (PDF). www.pbr.org. Population Reference Bureau. Archived from the original (PDF) on 2018-02-18. Retrieved 5 December 2014.
- ↑ 7. miljardis ihminen, Helsingin Sanomat editor Mr Timo Paukku 5.9.2011 D1 (in Finnish)