ജനനി-ശിശു സുരക്ഷാ കാര്യക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സർകാർ ആശുപത്രികളിലും പൊതു ആരോഗ്യകേന്ദ്രങ്ങളിലും പ്രസവിക്കുന്ന സ്ത്രീകൾക്കും അവരുടെ നവജാതശിശുക്കൾക്കും സൗജന്യമായി ചികിത്സ, പരിശോധനകൾ, ഭക്ഷണം എന്നിവ നൽകുന്നതിന് കേന്ദ്രസർക്കാർ 2012 ആഗസ്ത് മുതൽ ആരംഭിച്ച പദ്ധതിയാണ് ജനനി-ശിശു സുരക്ഷാ കാര്യക്രം. ഈ പദ്ധതി കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി നടപ്പാക്കിയിട്ടുണ്ട്.

ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം (National Rural Health Mission - NRHM) ദേശീയ തലത്തിൽ നടപ്പാക്കുന്ന ഒരു പദ്ധതിയാണിത്. ‘’‘ജനനി സുരക്ഷ യോജന’‘’ (JSY- 2005ലാണ് തുടക്കം) യ്ക്ക് കുടപിടീക്കുന്നത പദ്ധതിയാണ്, ‘’‘ജനനി ശിശു സുരക്ഷ പദ്ധതി‘’‘ [Janani–Shishu Suraksha Karyakram – JSSK (2011 ജൂണിൽ തുടക്കമിട്ടു)].

ഗുണഭോക്താക്കൾ[തിരുത്തുക]

എ.പി.എൽ/ ബിപി.എൽ വ്യത്യാസമില്ലാതെ, സർകാർ ആശുപത്രിയിൽ പ്രസവിക്കുന്ന സ്ത്രീകൾ, പ്രസവശേഷം 42 ദിവസം വരെയും നവജാതശിശുക്കൾ ജനനശേഷം 30 ദിവസം വരെയും ഈ പദ്ധതിയിയുടെ ഗുണഭോക്താക്കളാണ്. വരുമാനത്തിന്റെ കാര്യത്തിലോ പ്രസവത്തിന്റെ എണ്ണത്തിലോ ഉയർന്ന പരിധി നിഷ്കർഷിച്ചിട്ടില്ല

സൗജന്യസേവനങ്ങൾ[തിരുത്തുക]

മുഴുവൻ പ്രസവചികിത്സാച്ചെലവുകളും ഗർഭിണിക്ക് സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണ് ഇത്. മരുന്ന്, ലബോറട്ടറി പരിശോധന, എക്സ്-റേ(റേഡിയോഗ്രാഫി), സ്കാനിങ്, ആവശ്യമെങ്കിൽ രക്തം, രക്തപരിശോധനകൾ തുടങ്ങിയ എല്ലാ ചെലവുകളും ഈ പദ്ധതി അനുസരിച്ച് സർകാർ വഹിക്കുന്നു. കൂടാതെ സാധാരണ പ്രസവത്തിന് വിധേയയാവുന്ന സ്ത്രീക്ക് പ്രസവശേഷം മൂന്നുദിവസം വരെയും സിസേറിയൻ പ്രസവത്തിനു വിധേയയാവുന്ന സ്ത്രീക്ക് പ്രസവശേഷം ഏഴുദിവസം വരെയും ഭക്ഷണം ആശുപത്രിയിൽ നിന്ന് നൽകുന്നു. . ഗർഭിണിക്ക് ഉയർന്ന ആശുപത്രിയിലെ ചികിത്സ ആവശ്യമാണെങ്കിൽ അവിടേയ്ക്കുള്ള യാത്ര, പ്രസവശേഷം വീട്ടിലേയ്ക്കുള്ള യാത്ര എന്നിവയുടെയും ചെലവുകൾ ആശുപത്രി തന്നെ വഹിക്കും. എന്നാൽ സർകാർ ആശുപത്രിയിലെ പേ-വാർഡുകളുടെ (Pay-Wards) വാടക ഇതിൽ ഉൾക്കൊള്ളുന്നില്ല. കൂടാതെ ടോണിക്കുകൾ, പ്രോട്ടീൻ പൌഡർ മുതലായ അധികമരുന്നുകളും സൗജന്യസേവനത്തിൽ ഉൾപ്പെട്ടിട്ടില്ല.

സർക്കാർ ആശുപത്രികളിൽ പ്രസവിക്കാനെത്തുന്നവർക്ക് ആശുപത്രിയിലേക്കും തിരിച്ചും യാത്രാ ചിലവ്. സർക്കാർ ആശുപത്രികളിൽ പ്രസവിച്ച അമ്മമാർക്ക് 42 ദിവസവും നവജാത ശിശുക്കൾക്ക് 30 ദിവസവും സൌജന്യ ചികിത്സ. നവജാത ശിശുവിന് അസുഖം മൂലം ആശുപത്രിയിൽ കിടക്കേണ്ടിവന്നാൽ 30 ദിവസം പ്രായം വരെ മേൽ പറഞ്ഞ എല്ലാചെലവുകളും സൌജന്യമായിരിക്കും.

സൗജന്യഭക്ഷണം[തിരുത്തുക]

പ്രസവശേഷം സ്തീക്ക് പ്രാതൽ, തദ്ദേശീയമായി ലഭിക്കുന്ന പഴവർഗങ്ങൾ. ഉച്ചഭക്ഷണം, ചായയും ലഘുഭക്ഷണവും, അത്താഴം എന്നിവ സൌജന്യമായി നൽകാൻ ഈ പദ്ധതി നിർദ്ദേശിക്കുന്നു. സാധാരണ പ്രസവത്തിന് വിധേയയാവുന്ന സ്ത്രീക്ക് പ്രസവശേഷം മൂന്നുദിവസം വരെയും സിസേറിയൻ പ്രസവത്തിനു വിധേയയാവുന്ന സ്ത്രീക്ക് പ്രസവശേഷം ഏഴുദിവസം വരെയും ആണ് ഈ ആനുകൂല്യം ലഭിക്കുക.

സാമ്പത്തികസ്രോതസ്സ്[തിരുത്തുക]

ഈ പദ്ധതി നടപ്പാക്കുന്ന ആശുപത്രികൾക്ക് സാധാരണ പ്രസവത്തിന് 1650 രൂപയും സിസേറിയൻ പ്രസവത്തിന് 3300 രൂപയും ഗവർണ്മെന്റിൽ നിന്ന് ലഭിക്കുന്നു. പ്രസവശേഷം സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നതിന് ഒരു ദിവസം പരമാവധി 100 രൂപ എന്ന കണക്കിൽ നിലനിർത്തിയിരിക്കുന്നു.

മറ്റു വിവരങ്ങൾ[തിരുത്തുക]

പരമാവധി നിശ്ചിത എണ്ണം വരെ എന്ന പരിധി വെയ്ക്കാതെ എല്ലാ പ്രസവങ്ങൾക്കും ധനസഹായം നൽകുന്നതിനാൽ ഇത് ജനസംഖ്യാനിയന്ത്രണപരിപാടിയെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്ക ഉയരുന്നു

സ്ഥിതി[തിരുത്തുക]

ഭരതത്തിൽ ജനിച്ച് ഒരു വർഷത്തിനകം 13ൽക്ഷം കുട്ടികൾ മരിയ്ക്കുന്നു. ഇതിലെ മുക്കാൽ ഭാഗവും പ്രസവിച്ച ആദ്യ ആഴ്ചയിൽ തന്നെ സംഭവിക്കുന്നു.

കേരളത്തിൽ പ്രസവിക്കുന്ന ഒരു ലക്ഷം അമ്മമരിൽ 60 പേർ മരിയ്ക്കുന്നു. 1000 കുട്ടികൾ ജനിയ്ക്കുമ്പോൾ 13 പേർ മരിയ്ക്കുന്നു.

കേരളത്തിൽ[തിരുത്തുക]

തൃശൂരിലെ സർക്കാർ ആശുപത്രികളിൽ 2012 ആഗസ്റ്റ് 16ന് പദ്ധതി തുടങ്ങി.

അവലംബം[തിരുത്തുക]