ജനകീയ ഭക്ഷണശാല, ആലപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനകീയ ഭക്ഷണശാല, ആലപ്പുഴ
കേരള ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക് ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു

പണമില്ലാത്തവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴയുലെ പാതിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയാണ് ജനകീയ ഭക്ഷണശാല.[1]2018 മാർച്ച് 4നു മന്ത്രി തോമസ് ഐസക്ക് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഡോ. ബി. ഇക്ബാൽ പങ്കെടുത്തു. പാതയോരത്ത് സമൂഹമായി ഭക്ഷിച്ചുകൊണ്ടാണ് ഈ ഭോജനശാല ആരംഭിച്ചത്. [2] നാലു കൂട്ടം കറികൾ ചേർത്ത വിഭവസമൃദ്ധമായ ഊണ് ഇവിടെ നൽകുന്നു. ഭക്ഷണശേഷം ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യാവുന്നതാണ്;[3]

അവലംബം[തിരുത്തുക]

  1. സ്വന്തം ലേഖകൻ (2018-03-04). "സ്‌‌‌നേഹജാലകം തുറന്നു; പണമില്ലെങ്കിലും വയറുനിറയും". ദേശാഭിമാനി.
  2. "ജനകീയ ഭക്ഷണശാല തുറന്നു: വിശപ്പകറ്റാൻ ഇനി കാശുവേണ്ട..." മംഗംളം. 2018-03-04.
  3. സ്വന്തം ലേഖകൻ (2018-03-04). "വിശപ്പുരഹിത നാടിനായി ജനകീയ ഭക്ഷണശാല". Manorama News. Retrieved 4 മാർച്ച് 2018.
"https://ml.wikipedia.org/w/index.php?title=ജനകീയ_ഭക്ഷണശാല,_ആലപ്പുഴ&oldid=2894811" എന്ന താളിൽനിന്ന് ശേഖരിച്ചത്