ജട്രോഫ പൊഡഗ്രിക
| ജട്രോഫ പൊഡഗ്രിക | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | മാൽപീഗൈൽസ് |
| Family: | Euphorbiaceae |
| Genus: | Jatropha |
| Species: | J. podagrica |
| Binomial name | |
| Jatropha podagrica | |
കുപ്പിച്ചെടി എന്ന വിളിപ്പേരോടു കൂടിയ ഒരു സസ്യമാണ് ജട്രോഫ പൊഡഗ്രിക. Buddha belly plant, bottleplant shrub, gout plant, purging-nut, Guatemalan rhubarb, goutystalk nettlespurge എന്നിങ്ങനെ ഇംഗ്ലീഷിൽ നിരവധി വിളിപ്പേരുകൾ ഈ സസ്യത്തിനുണ്ട്. അമേരിക്കൻ സ്വദേശിയായ ഈ സസ്യം ഒരു അലങ്കാരച്ചെടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നു[1],[2],[3]
ഘടന
[തിരുത്തുക]കാണ്ഡത്തിന്റെ താഴത്തെ ഭാഗം ഒരു കുപ്പിയെപ്പോലെ മുഴച്ചിരിക്കുന്നു. ഇതിനാലാണ് ഇതിന് കുപ്പിച്ചെടി (Bottle plant) എന്ന പേര് ലഭിച്ചത്. മിനുസമുള്ള മെഴുക് ആവരണമുളള വലിയ ഇലകൾ. കടും ചുവപ്പ് നിറമുള്ള പൂക്കൾ വർഷം മുഴുവൻ കാണപ്പെടുന്നു.
സവിശേഷത
[തിരുത്തുക]സസ്യത്തിന്റെ എല്ലാ ഭാഗത്തും, പ്രത്യേകിച്ച് വിത്തിൽ, curcin എന്ന വിഷ പദാർത്ഥം അടങ്ങിയിരിക്കുന്നു. കടും നിറമുള്ള പൂക്കൾ പൂമ്പാറ്റകളെ വളരെക്കൂടുതലായി ആകർഷിക്കുന്നു.
വളർത്തുന്ന വിധം
[തിരുത്തുക]വിത്ത് മുളപ്പിച്ചും കാണ്ഡം മുറിച്ചുനട്ടും വളർത്താം. ഈർപ്പവും നീർവാർച്ചയുമുള്ള ഇടങ്ങളിൽ മാത്രമേ ഇത് വളരുകയുള്ളു. വെളളം കെട്ടി നിന്നാൽ വേരു ചീയൽ ബാധിക്കുന്നതായി കാണാം.
ചിത്രശാല
[തിരുത്തുക]- Jatropha podagrica
- Buddha belly plant
- jatropha podagrica പൂക്കൾ
- ജട്രോഫ പൊഡഗ്രിക
- ജട്രോഫ പൊഡഗ്രിക- കായ്
- ജട്രോഫ പൊഡഗ്രിക - പൂക്കൾ
- ജട്രോഫ പൊഡഗ്രിക-പൂക്കൾ, കായ്
- ജട്രോഫ പൊഡഗ്രിക
External links
[തിരുത്തുക]- InChem: J. podagrica
- USDA Plants Profile Archived 2011-08-29 at the Wayback Machine
- GRIN Species Profile Archived 2012-09-28 at the Wayback Machine
- Botany Photo of the Day Archived 2009-10-07 at the Wayback Machine
- Flora of China