ജട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലിംഗഭേദമെന്യേ ധരിക്കുന്ന അടിവസ്ത്രമാണു ജട്ടി. ഗുഹ്യഭാഗങ്ങളിലെ അമിതവിയർപ്പ് വലിച്ചെടുത്ത് ശരീരത്തെ സംരക്ഷിക്കുന്നതും ലൈംഗിക അവയവങ്ങളുടെയും മർമ്മ ഭാഗത്തിന്റെയും സംരക്ഷണമാണ് പ്രധാന ജോലി. ഷഡ്ഢി, ജെട്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഒരേ രൂപമാണെങ്കിലും സ്ത്രീക്കും പുരുഷനും ചില്ലറ വ്യത്യാസങ്ങളോടെയാണു ഇതു വിപണിയിൽ ലഭിക്കുന്നത്. പുരുഷന്മാർക്കുള്ളതു "ബ്രീഫ്"എന്നും, സ്ത്രീകൽക്കുള്ളതു "പാന്റ്റി"എന്നും അറിയപ്പെടുന്നു. ബോക്‌സർ ആകൃതിയിൽ വീതി ഉള്ളവയും വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇറുകിപ്പിടിച്ചതും വായൂ സഞ്ചാരത്തെ തടയുന്നതുമായ അടിവസ്ത്രങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യാറുണ്ട്. ഇത് ചിലപ്പോൾ വന്ധ്യതക്ക് വരെ കാരണമാകാം. അതിനാൽ പരുത്തി തുണി കൊണ്ട് നിർമിച്ചതും മുറുക്കം കുറഞ്ഞതുമായ അടിവസ്ത്രങ്ങൾ ആരോഗ്യത്തിന് ഗുണകരമെന്ന് വിലയിരുത്തപ്പെടുന്നു. ഓരോ തവണത്തെ ഉപയോഗത്തിന് ശേഷവും ഇവ കഴുകി ഉപയോഗിക്കേണ്ടത് ശുചിത്വത്തിന് അനിവാര്യമാണ്. അല്ലാത്തപക്ഷം വിവിധ തരത്തിലുള്ള അണുബാധകൾ ഉണ്ടാകാനിടയുണ്ട്.

"https://ml.wikipedia.org/w/index.php?title=ജട്ടി&oldid=3230555" എന്ന താളിൽനിന്ന് ശേഖരിച്ചത്