ജഗ്മതി സങ്വാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഏഷ്യൻ ഗെയിംസിൽ ഭാരതത്തെ പ്രതിനിധീകരിച്ച മുൻ രാജ്യാന്തര വോളിബോൾ താരവും കായിക അദ്ധ്യാപികയും രാഷ്ട്രീയ പ്രവർത്തകയുമാണ് ജഗ്മതി സങ്വാൻ. ഹരിയാനയിൽ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങൾക്കും ദുരഭിമാനഹത്യക്കെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നൽകുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയാണ്.[1]

ജീവിതരേഖ[തിരുത്തുക]

ഹരിയാനയിലെ സൊനേപാട് ജില്ലയൽ കർഷക കുടുംബത്തിൽ ജനിച്ചു. സ്കൂൾ കാലത്തേ കായിക രംഗത്തു സജീവമായി. പെൺകുട്ടികൾ കളിക്കളങ്ങളിലിറങ്ങുന്നത് അക്കാലത്ത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. സാമൂഹ്യ വിലക്കുകൾ മറികടന്ന് കായിക താരമായി. സിയോളിൽ ഏഷ്യൻ വോളിബോൾ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. ഹരിയാനയിലെ വനിതാ കായിക താരങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള പഠനത്തിന് പി.എച്ച്.ഡി നേടി. മഹർഷി ദയാനന്ദ് സർവകലാശാലയിൽ അദ്ധ്യാപികയായി. 2002 ൽ ഖാപ് മഹാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഇവിടെ ഒരു വനിത പഞ്ചായത്തംഗമാകുന്നത്. സി.പി.ഐ.എം ഹരിയാന സംസ്ഥാന സെക്രട്ടറി ഇന്ദർജിത്സിങ്ങാണ് ഭർത്താവ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഭീമ പുരസ്കാരം

അവലംബം[തിരുത്തുക]

  1. "മാലിനി ഭട്ടാചാര്യ പ്രസിഡന്റ്; ജഗ്മതി സങ്വാൻ സെക്രട്ടറി". ദേശാഭിമാനി. ശേഖരിച്ചത് 2013 നവംബർ 26.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജഗ്മതി_സങ്വാൻ&oldid=1874440" എന്ന താളിൽനിന്ന് ശേഖരിച്ചത്