Jump to content

ഛോട്ടാ നാഗ്‌പൂർ പീഠഭൂമി

Coordinates: 23°21′N 85°20′E / 23.350°N 85.333°E / 23.350; 85.333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chota Nagpur Plateau
Landscape in Chiraundi village of Morabadi, Ranchi.
ഉയരം കൂടിയ പർവതം
Elevation1,350 മീ (4,430 അടി)
Coordinates23°21′N 85°20′E / 23.350°N 85.333°E / 23.350; 85.333
മറ്റ് പേരുകൾ
Language of nameBengali, Manbhumi, Hindi, Bhojpuri, Santali, Kurmali
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Map of the Chota Nagpur ecoregion
സ്ഥാനംPurulia, Western part of Bankura, Jhargram, Parts of West Medinipur, Jamshedpur, Dhanbad, Ranchi, Bokaro Steel City, Jharkhand, India

കിഴക്കൻ ഇന്ത്യയിലെ ഒരു പീഠഭൂമിയാണ് ഛോട്ടാ നാഗ്‌പുർ പീഠഭൂമി. ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഒഡീഷ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളുടെ സമീപ ഭാഗങ്ങളും ഈ പീഠഭൂമി ഉൾക്കൊള്ളുന്നു.പീഠഭൂമിയുടെ വടക്കും കിഴക്കും ഗംഗാ സമതലമാണ്, മഹാനദി നദിയുടെ തടം തെക്ക് ഭാഗത്തും സ്ഥിതിചെയ്യുന്നു. ഛോട്ടാ നാഗ്‌പുർ പീഠഭൂമിയുടെ മൊത്തം വിസ്തീർണം ഏകദേശം 65,000 ച. �കിലോ�ീ. (7.0×1011 sq ft) . [1]

പദോൽപ്പത്തി

[തിരുത്തുക]

രാജ്യത്തിന്റെ ഈ ഭാഗത്ത് ഭരിച്ച നാഗാവംശികളിൽ നിന്നാണ് നാഗ്‌പുർ എന്ന പേര് ഒരുപക്ഷേ ഉൽതിരിഞ്ഞത് എന്ന് കരുതുന്നു. റാഞ്ചിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിന്റെ പേര് ഛോട്ടാ (ഹിന്ദിയിൽ ചെറുത് ) എന്നാണ്. നാഗാവംശികളിടെ ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. [2]

രൂപീകരണം

[തിരുത്തുക]
ഛോട്ടാ[പ്രവർത്തിക്കാത്ത കണ്ണി] നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന ദാമോദർ നദി

ഛോട്ടാ നാഗ്‌പുർ പീഠഭൂമി ഒരു ഭൂഖണ്ഡ പീഠഭൂമിയാണ്. ഭൂമിക്കുള്ളിൽ ആഴത്തിൽ പ്രവർത്തിക്കുന്ന ശക്തികളിൽനിന്നുള്ള ഭൂഖണ്ഡാന്തര ഉയർച്ചയുടെ ഫലമായാണ് പീഠഭൂമി രൂപംകൊണ്ടിരിക്കുന്നത്. [3] ക്രിട്ടേഷ്യസ് കാലഘട്ടത്തിൽ തെക്കൻ ഭൂഖണ്ഡത്തിൽനിന്ന് അകന്നുപോയ ഡെക്കാൻ പ്ലേറ്റിന്റെ ഭാഗമാണിത്. യുറേഷ്യൻ ഭൂഖണ്ഡവുമായുള്ള ഈ ഭൂഭാഗത്തിന്റെ കൂട്ടിയിടി 50 ദശലക്ഷം വർഷത്തെ നീണ്ട യാത്രയ്ക്ക് അവസാനം . ഡെക്കാൻ പീഠഭൂമിയുടെ വടക്കുകിഴക്കൻ ഭാഗമായ ഈ മേഖലയാണ് യുറേഷ്യയുമായി ആദ്യമായി സമ്പർക്കത്തിൽ വന്നത്. [4]

ഡിവിഷനുകൾ

[തിരുത്തുക]

ഛോട്ടാ നാഗ്‌പുർ പീഠഭൂമിയിൽ മൂന്ന് തട്ടുകൾ ഉണ്ട്. ഏറ്റവും ഉയരത്തിലുള്ള തട്ട് പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗത്താണ്.പാറ്റ്സ് എന്ന് പ്രാദേശികമായി വിളിക്കുന്നു ഈ ഭാഗം, സമുദ്രനിരപ്പിന് മുകളിൽ 3,000-തൊട്ട് 3,500 അടി (910- തൊട്ട് 1,070 മീ) വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. പീഠഭൂമിയിലെ ഏറ്റവും ഉയർന്ന പോയിന്റ് 3,819 അടി (1,164 മീ) ഉയരത്തിലാണുള്ളത്. അടുത്ത ഘട്ടത്തിൽ, പഴയ റാഞ്ചി, ഹസാരിബാഗ് ജില്ലകളുടെ വലിയ ഭാഗങ്ങളും പഴയ പാലാമു ജില്ലയുടെ ചില ഭാഗങ്ങളുടെയും ഉൾക്കൊള്ളുന്നു. ഈ മേഖലയുടെ ശരാശരി ഉയരം 2,000 അടി (610 മീ) ആണ്. പലപ്പോഴും താഴികക്കുടം പോലെ കാണപ്പെടുന്ന ഗ്നെസിക് കുന്നുകൾ ഉൾപെടുന്ന ഭൂപ്രകൃതിയാണ് ഇവിടെ. പീഠഭൂമിയുടെ ഏറ്റവും താഴ്ന്ന തട്ട് ശരാശരി 1,000 അടി (300 മീ) ഉയരത്തിലാണുള്ളത്. ഇത് പഴയ മൻ‌ഭും സിംഗ്ഭും ജില്ലകളെ ഉൾക്കൊള്ളുന്നു. ഉയർന്ന കുന്നുകൾ ഈ വിഭാഗത്തിന്റെ ശ്രദ്ധേയമായ ഭാഗമാണ് - 4,480 അടി (1,370 മീ) ഉയരത്തിലുള്ള പരസ്നാഥ് കുന്നുകൾ 3,407 അടി (1,038 മീ) ഉയരത്തിലുള്ള ഡാൽമ ഹിൽസ് എന്നിവ ഉദാഹരണം. [5] വലിയ പീഠഭൂമിയെ നിരവധി ചെറിയ പീഠഭൂമികളായി അല്ലെങ്കിൽ ഉപ പീഠഭൂമികളായി തിരിച്ചിരിക്കുന്നു.

പാറ്റ് മേഖല

റാഞ്ചി പീഠഭൂമി

ഹസാരിബാഗ് പീഠഭൂമി

കോഡെർമ പീഠഭൂമി

ദാമോദർ നീർചാൽ

പാലാമു

മൻ‌ഭും-സിംഗ്ഭും

സംരക്ഷിത പ്രദേശങ്ങൾ

[തിരുത്തുക]

ഛോട്ടാ നാഗ്‌പുരിന്റെ ഏകദേശം 6% ഭൂമിയും പരിസ്ഥിതി ഉൾക്കൊള്ളുന്ന സംരക്ഷിത പ്രദേശങ്ങളിലാണ് . പലാമു ടൈഗർ റിസർവ്, സഞ്ജയ് നാഷണൽ പാർക്ക് എന്നിവയാണ് അവയിൽ വലുത്. [6]

ധാതു വിഭവങ്ങൾ

[തിരുത്തുക]

മൈക്ക, ബോക്സൈറ്റ്, ചെമ്പ്, ചുണ്ണാമ്പു കല്ല്, ഇരുമ്പയിര്, കൽക്കരി തുടങ്ങിയ ധാതു വിഭവങ്ങളുടെ ഒരു ഭണ്ഡാരമാണ് ചോട്ട നാഗ്‌പുർ പീഠഭൂമി. [7] കൽക്കരി കൊണ്ട് സമ്പന്നമായ ദാമോദർ താഴ്‌വര രാജ്യത്തെ കൽക്കരിയുടെ പ്രധാന കേന്ദ്രമായി കണക്കാക്കപ്പെടുന്നു. 2,883 ച. �കിലോ�ീ. (1,113 ച മൈ) വ്യാപിച്ചുകിടക്കുന്ന മധ്യ തടത്തിൽ വൻതോതിൽ കൽക്കരി നിക്ഷേപം കാണപ്പെടുന്നു . ജരിയ, റാണിഗന്ജ്, വെസ്റ്റ് ബൊക്കാറോ, ഈസ്റ്റ് ബൊക്കാറോ, രാംഗഡ്, സൗത്ത് കരൺപുര, നോർത്ത് കരൺപുര തുടങിയവ ഈ പീഠഭൂമിയിലെ പ്രധാന കൽക്കരി നിക്ഷേപ കേന്ദ്രങ്ങളാണ് . [8]

അവലംബം

[തിരുത്തുക]
  1. "Chhota Nagpur Plateau". mapsofindia. Archived from the original on 2009-09-17. Retrieved 2010-05-02.
  2. Sir John Houlton, Bihar, the Heart of India, pp. 127-128, Orient Longmans, 1949.
  3. Geography By Yash Pal Singh. ISBN 9788189611859. Retrieved 2010-05-02.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Chhota-Nagpur dry deciduous forests". The Encyclopaedia of Earth. Retrieved 2010-05-02.
  5. Sir John Houlton, Bihar, the Heart of India, pp. 127-128, Orient Longmans, 1949.
  6. Wikramanayake, Eric; Eric Dinerstein; Colby J. Loucks; et al. (2002). Terrestrial Ecoregions of the Indo-Pacific: a Conservation Assessment. Island Press; Washington, DC. pp. 321-322
  7. Geography By Yash Pal Singh. ISBN 9788189611859. Retrieved 2010-05-02.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Mineral Resources and Coal Mining". Archived from the original on 2011-08-15. Retrieved 2010-05-03.