ഛായാദേവി
ഛായ | |
---|---|
നിഴൽ, തണൽ എന്നിവയുടെ ദേവി | |
ദേവനാഗിരി | छाया |
സംസ്കൃതം | Chāyā |
പദവി | ദേവി, Saranyu, Saranya, Saraniya, Sanjana, or Sangya, Randal or Ravi Randal |
ജീവിത പങ്കാളി | സൂര്യനാരായണൻ |
മക്കൾ | ശനി, താപ്തി |
ഹിന്ദു വിശ്വാസപ്രകാരം, സൂര്യദേവന്റെ ഒരു പത്നിയാണ് ഛായ.[1] അപൂർവ്വവും ദിവ്യവുമായ ഒരു ജനനമായിരുന്നു ഛായയുടേത്. വിശാകന്മാവിനെ ധർമ്മ പ്രകാരം പിതാവായി സങ്കല്പിക്കുന്നു. സൂര്യദേവന്റ മൂന്നാമത്തെ പത്നിയായി ഛായയെ അംഗീകരിക്കുന്നു. സംജ്ഞാദേവിയുടെ പ്രതിബിംബം അഥവാ നിഴലാണ് ഛായ.
വിശ്വകർമ്മാവിന്റെ മകളായ സംജ്ഞയായിരുന്നു സൂര്യദേവന്റെ ഭാര്യ. സൂര്യന്റെ ചൂടു സഹിക്കാനാകാതെ സംജ്ഞ തന്റെരൂപത്തിൽ മറ്റൊരുവളെ സൃഷ്ടിച്ചു. സംജ്ഞയുടെ ഛായയാകയാൽ ആ ദേവിക്ക് ഛായ എന്നുപേര്. തന്റെ സ്ഥാനത്ത് സൂര്യന്റെ പരിചര്യയ്ക്കായി ഛായയെ നിയോഗിച്ചിട്ട് സംജ്ഞ പിതൃഭവനത്തിലേക്കു പോയി. ഈ ആൾമാറ്റം സൂര്യൻ അറിഞ്ഞില്ല. ഛായയിൽ സൂര്യന് സന്താനങ്ങളുണ്ടായി. ഛായയിൽ സൂര്യനുണ്ടായ മകനാണു ശനി. തന്റെ അധികാരങ്ങളും ചുമതലകളും ഏൽപിച്ചു കൊണ്ട് സൂര്യദേവൻ അറിയാതെയാണ് സംജ്ഞ പോയത് എന്നാണ് ഹൈന്ദവ പുരാണ ഐതിഹ്യം വിരൽ ചൂണ്ടുന്നത്. സംജ്ഞാ ദേവിക്ക് സൂര്യദേവനിൽ ജനിച്ച ഇരട്ട മക്കളാണ് യമുനാ ദേവിയും, യമദേവനും. മറിച്ച് സൂര്യഭഗവാന് ഛായയിൽ ഉണ്ടായ പുത്രനാണ് ശനിദേവൻ അഥവാ ശനീശ്വരൻ. ഛായാദേവിയുടെ ശാപത്തിൽ നിന്ന് യമുനാ ദേവിയാണ് സഹോദരനെ രക്ഷിച്ചത് എന്നും കരുതപ്പെടുന്നു