ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രാലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ
छत्रपती शिवाजी महाराज वस्तुसंग्रहालय
Prince of Wales Museum, Mumbai 01.jpg
സ്ഥാപിതം10 ജനുവരി 1922
സ്ഥാനംഎം.ജി. റോഡ്, ഫോർട്ട്,, മുംബൈ, ഇന്ത്യ
Collection sizeഏകദേശം. 50,000 പ്രദർശനവസ്തുക്കൾ[1]
Directorസബ്യസാചി മുഖർജി [2]
വെബ്‌വിലാസംഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ, മുംബൈ

മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗ്രഹാലയമാണ് ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ. ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ലഭിച്ച അമ്പതിനായിരത്തിൽ പരം പ്രദർശനവസ്തുക്കളാണ് ഈ മ്യൂസിയത്തിലുള്ളത്. സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങളും ഗുപ്ത, മൗര്യ, ചാലൂക്യ, രാഷ്ട്രകൂട ഭരണകാലങ്ങളിലെ ശില്പങ്ങളും മറ്റും ഇവിടെയുണ്ട്.

ചരിത്രം[തിരുത്തുക]

മ്യൂസിയത്തിന്റെ കവാടത്തിൽ ശിവാജിയുടെ ഛായാചിത്രം

1904-ൽ മുംബൈയിലെ പൗരപ്രമുഖർ ചേർന്ന് വെയിൽസ് രാജകുമാരന്റെ സന്ദർശനത്തിന്റെ ഓർമ്മ നിലനിർത്താനായി ഒരു മ്യൂസിയം പണിയണമെന്ന് തീരുമാനിച്ചു. 1905 നവംബർ 11-ന് വെയിൽസ് രാജകുമാരൻ കെട്ടിടത്തിന് തറക്കല്ലിട്ടു[1]. ‘പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം ഓഫ് വെസ്റ്റേൺ ഇന്ത്യ’ എന്നായിരുന്നു ഇതിന്റെ ഔദ്യോഗിക നാമം. 1907 മാർച്ച് ഒന്നിന് കെട്ടിടം പണിയുവാനുള്ള ഭൂമി അനുവദിക്കപ്പെട്ടു. ഒരു തുറന്ന മൽസരത്തിനു ശേഷം 1909-ൽ ജോൺ വിറ്റെറ്റ് എന്ന വാസ്തുശില്പിക്ക് ഇതിന്റെ രൂപരേഖ തയ്യാറാക്കുവാനുള്ള ചുമതല ഏൽപ്പിക്കപ്പെട്ടു. പിൽക്കാലത്ത്, 1911-ൽ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ രൂപരേഖ തയ്യാറാക്കിയതും ഇദ്ദേഹമാണ്[3]. 1915-ൽ കെട്ടിടം പണി പൂർത്തിയായിയെങ്കിലും ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ കെട്ടിടം ഒരു ശിശുക്ഷേമകേന്ദ്രമായും സൈനിക ആശുപത്രിയായും ഉപയോഗിക്കപ്പെട്ടു. പിന്നീട് 1920-ലാണ് മ്യൂസിയം കമ്മിറ്റിക്ക് ഇത് കൈമാറുന്നത്. 1922 ജനുവരി 10-ന് അന്നത്തെ ബോംബേ ഗവർണ്ണറുടെ ഭാര്യ, ലേഡി ലോയ്ഡ്, ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തു. 1998-ൽ ഇത് ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു]].[4].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Press Information Bureau: Union Ministry of Culture (September 5, 2008). "Union Ministry of Culture give Administrative approval for 124.3 million Rupees for Modernization of Chhatrapati Shivaji Maharaj vastu Sangrahalaya, Mumbai". മൂലതാളിൽ നിന്നും 2019-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-30.
  2. Mahorey, Sumedha (July 13, 2009). "New-Seum!". Mumbai Mirror. മൂലതാളിൽ നിന്നും 2012-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-13.
  3. "Official site".
  4. "Now, you can take museum relics home from Chhatrapati Shivaji Maharaj Vastu Sangrahalaya". www.dnaindia.com. Diligent Media Corporation Ltd. ശേഖരിച്ചത് 30 June 2015.