ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയം
छत्रपती शिवाजी महाराज वस्तुसंग्रहालय
Prince of Wales Museum, Mumbai 01.jpg
Established10 ജനുവരി 1922
Locationഫോർട്ട്, മുംബൈ, ഇന്ത്യ
Collection sizeApprox. 50,000 artefacts[1]
Directorസബ്യസാചി മുഖർജി
Websiteഛത്രപതി ശിവാജി മഹാരാജ വാസ്തു സംഗ്രാലയ, മുംബൈ

മുംബൈയിലെ പ്രധാന മ്യൂസിയമാണ് ഛത്രപതി ശിവാജി മഹാരാജ വാസ്തു സംഗ്രഹാലയം. സി.എസ്.എം.വി.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എന്നായിരുന്നു ഇതിന്റെ പഴയ പേര്. അക്കാലത്തെ വെയിൽസ് രാജകുമാരനായിരുന്ന എഡ്വേർഡ് എട്ടാമൻറെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി മുംബൈയിലെ പ്രമുഖ പൗരന്മാർ ചേർന്ന്, 20-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ഥാപിച്ചതാണിത്. ദക്ഷിണ മുംബൈയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ ആദരാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ടു.

ഇന്തോ-സരാസിനിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കെട്ടിടം മുഗൾ, മറാഠ, ജൈന വാസ്തുവിദ്യകളുടെ ഘടനകൾ ഉൾക്കൊള്ളുന്നു. പുരാതന ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ടവയും വിദേശ രാജ്യങ്ങളിലേതുമായി ഏകദേശം 50,000 വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കല, പുരാവസ്തുഗവേഷണം, ചരിത്രം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ഈ മ്യൂസിയം തരം തിരിച്ചിരിക്കുന്നു. ഗുപ്ത, മൗര്യ, ചാലൂക്യ, രാഷ്ട്രകൂട കാലഘട്ടത്തിൽ നിന്നും സിന്ധു നദീതടസംസ്കാരത്തിന്റെ കാലഘട്ടത്തിൽ നിന്നും ഉള്ളവയാണ് പുരാതന ഇന്ത്യയിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ [2].

അവലംബം[തിരുത്തുക]

  1. Press Information Bureau: Union Ministry of Culture (5 September 2008). "Union Ministry of Culture give Administrative approval for 124.3 million Rupees for Modernization of Chhatrapati Shivaji Maharaj vastu Sangrahalaya, Mumbai".
  2. Desai, Kalpana (2002). Jewels on the Crescent: Masterpieces of Chhatrapati Shivaji Maharaj Vastu Sangrahalaya (Illustrated ed.). Mapin Publishing. p. 356. ISBN 978-81-88204-00-7.