ചർമ്മച്ചുളിവുകൾ
തൊലിപുറത്ത് ഉണ്ടാകുന്ന ചുളിവ്, മടക്ക്, ഞൊറി, എന്നിവയെയാണ് ചർമ്മ ചുളിവുകൾ (wrinkle) എന്ന് പറയുന്നത്. പ്രധാനമായും വാർധക്യത്തിന്റെ ലക്ഷണമായിട്ടാണ് ചർമ്മ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത്. സ്ഥരിമായി കൈകൊള്ളുന്ന കിടപ്പ് ശീലങ്ങളും, (sleeping positions) ശരീരം മെലിയൽ, ദീർഘ നേരം വെള്ളത്തിൽ മുങ്ങിയ ശരീര ഭാഗങ്ങൾ എന്നിങ്ങനെയുള്ള അവസ്ഥകളിലും ചുളിവുകൾ പ്രത്യക്ഷപ്പെടാറുണ്ട്.
വെയിലുകൊള്ളൽ, പുകവലി, ശരീരത്തിലെ ജലാംശകുറവ്, സ്ഥിരമായ മുഖഭാവ പ്രകടനങ്ങൾ എന്നിവ ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ചുളിവുകളുടെ ഉല്പത്തി
[തിരുത്തുക]ശരീരകോശങ്ങളുടെ സ്വാഭാവിക പുനർനിർമ്മാണം (regeneration and repair) മന്ദീഭവിക്കുകയോ, തകരാറിലാവുകയോ, താളംതെറ്റുകയോ ചെയ്യുമ്പോൾ ഉണ്ടാവുന്നതാണ് ചുളിവുകൾ. കോശ കഠിനീകരണം (fibrosis) സംഭവിക്കുന്നതാണ്. ത്വക്ക് നാരുകളിലെ സ്വതേയുള്ള ഇലാസ്തികത നഷ്ടപ്പെടുക കൂടി ചെയ്യുന്നു വാർധക്യത്തിൽ . വലപ്പമുള്ള നാരുകൾക്ക് പകരമായി വലിപ്പം കുറഞ്ഞ നാരുകൾ പ്രത്യക്ഷപ്പെടുന്നതും ചുളിവുകൾക്ക് കാരണമാകുന്നു
ഉറക്ക ചുളിവുകൾ
[തിരുത്തുക](Sleep wrinkles)- ചരിഞ്ഞോ കിടന്നുറങ്ങുമ്പോൾ മുഖം തലയിണയിലോ, മെത്തയിലോ നിരന്തരമായി അമരുന്നത് മൂലം പ്രത്യക്ഷപ്പെടുന്ന ചുളിവുകളാണ് ഉറക്ക ചുളിവുകൾ. ശീലം മാറ്റിയില്ലെങ്കിൽ ഈ ചുളിവുകൾ സ്ഥായി ആയി നിലനിന്നേക്കും.
മുങ്ങൽ ചുളിവുകൾ
[തിരുത്തുക]Water immersion wrinkling .വെള്ളത്തിൽ ഏറെ നേരം ശരീര ഭാഗങ്ങൾ മുക്കിയാൽ രൂപപ്പെടുന്ന ചുളിവുകളാണിവ. ജല വാർധക്യം എന്ന വിളിപേരുമുണ്ട് (water aging). കൈവെള്ളകളും കാൽ വള്ളകളിലുമാണ് ജലചുളിവുകൾ ഏറ്റവു പ്രകടമാവുന്നത്. ഈ ചുളിവുകൾ താൽകാലികം മാത്രമായിരിക്കും. ഇങ്ങനെ ചുളിവുകൾ ഉണ്ടാവുന്നതിനാൽ നനഞ്ഞ കൈകൾ കോണ്ട് സാധനങ്ങൾ മുറുകെ പിടിക്കാൻ സാധിക്കുന്നു എന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ വിശദമായ പഠനങ്ങളിൽ ചുളിവുള്ളപ്പോൾ ഗ്രിപ്പ് (grasp grip) കൂടുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
മൃഗങ്ങളിൽ
[തിരുത്തുക]പഗ്ഗ് അടക്കം ചിലയിനം നായ്ക്കളിൽ ചുളുവുകൾ കൂടുതലായി ഉള്ളത് ശ്രേഷ്ഠതയായി കണക്കാക്കുന്നു. അതിനായി ബ്രീഡ് ചെയ്യാറുമുണ്ട്.