ചൗരി ചൗര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിനടുത്തുള്ള ഒരു പട്ടണമാണ് ചൗരി ചൗര (പർഗനാ: ഹവേലി, താലൂക്ക്: ഗോരഖ്പൂർ). ഗോരഖ്പൂരിനും ഡിയോറിയയ്ക്കും ഇടയിലുള്ള സംസ്ഥാനപാതയിൽ ഗോരഖ്പൂരിൽ നിന്ന് 30.5 കിലോമീറ്റർ (19.0 മൈൽ) അകലെയാണ് ഈ പട്ടണം.[1] ഈ പട്ടണത്തിന്റെ റെയിൽവേ സ്റ്റേഷൻ ഗോരഖ്പൂർ ജംഗ്ഷന്റെ തെക്ക്-കിഴക്ക് 25 കിലോമീറ്റർ മാറിയാണ് സ്ഥിതിചെയ്യുന്നത്.

1922 ൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത നിരവധി പ്രകടനക്കാരെ പോലീസ് വെടിവച്ച് കൊന്നതിൽ പ്രതിക്ഷേധിച്ച് പ്രതിഷേധക്കാർ ഒരു പോലീസ് സ്റ്റേഷന് തീകൊളുത്തുകയും, കുറഞ്ഞത് 22 പോലീസുകാർ കൊല്ലപ്പെടുകയും ചെയ്ത ചൗരി ചൗരാ സംഭവം നടന്നത് ഈ പട്ടണത്തിലാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചൗരി_ചൗര&oldid=3549576" എന്ന താളിൽനിന്ന് ശേഖരിച്ചത്