ചോലരാജൻ തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Anaciaeschna donaldi
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. donaldi
Binomial name
Anaciaeschna donaldi

സൂചിവാലൻ കല്ലൻ തുമ്പികളുടെ കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് ചോലരാജൻ[2] (Anaciaeschna donaldi).[3] ഡൊണാൾഡ്സ് ഹാക്കർ (Donald's hawker) എന്ന പേരിലും അറിയപ്പെടുന്ന ഈ തുമ്പിയെ ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രമാണ് കാണാനാവുക. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[1][4]

വിവരണം[തിരുത്തുക]

ഈ തുമ്പിയുടെ കണ്ണുകൾ ഇരുണ്ട തിളങ്ങുന്ന തവിട്ട് നിറത്തിൽ കാണപ്പെടുന്നു. മെറൂൺ കളറിലുള്ള ഉരസ്സിൽ ഇളം പച്ച നിറത്തിലുള്ള പാടുകൾ കാണാം. ഉദരത്തിന് ഇരുണ്ട തവിട്ട് നിറമാണ്. ഉദരത്തിന്റെ ആദ്യ മൂന്ന് ഖണ്ഠങ്ങളിൽ ഇളം പച്ച നിറത്തിലുള്ള പാടുകൾ കാണപ്പെടുന്നു. ഉദരത്തിന്റെ നാലു മുതൽ ഏഴ് വരെയുള്ള ഖണ്ഠങ്ങളുടെ വശങ്ങളിൽ മങ്ങിയ മഞ്ഞ കലർന്ന തവിട്ട് നിറത്തിലുള്ള അടയാളങ്ങൾ കാണാം.[5][6]

ആവാസ വ്യവസ്ഥ[തിരുത്തുക]

മറ്റു തുമ്പികളിൽ നിന്നും വ്യത്യസ്തമായി വൈകുന്നേര സമയങ്ങളിലാണ് ഈ തുമ്പി സജീവമായി പറന്ന് നടക്കുന്നത്. പർവ്വത മുകളിലെ കുളങ്ങൾ, തടാകങ്ങൾ എന്നിങ്ങനെയുള്ള കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലാണ് ഈ തുമ്പി മുട്ടയിടുന്നത്. ഉയർന്ന വനപ്രദേശങ്ങളിലുള്ള വയലുകളിലും, ചതുപ്പു നിലങ്ങളിലും ഇവയെ കാണാറുണ്ട്.[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Mitra, A. (2010). "Anaciaeschna donaldi". IUCN Red List of Threatened Species. IUCN. 2010: e.T169114A6568548. ശേഖരിച്ചത് 2018-10-02.CS1 maint: uses authors parameter (link)
  2. C. G., Kiran; V. Raju, David (2013). Dragonflies and Damselflies of Kerala (First Edition ed.). Kottayam, Kerala: Tropical Institute of Ecological Sciences (TIES). ISBN 978-81-920269-1-6.
  3. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. ശേഖരിച്ചത് 12 Oct 2018.
  4. 4.0 4.1 K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. p. 182. ISBN 9788181714954.
  5. F C, Fraser (1922). "Indian Dragonflies". The journal of the Bombay Natural History Society. 28 (1–2): 482–483. ശേഖരിച്ചത് 3 October 2018.
  6. F C, Fraser (1922). "Notes on new and rare Indian Dragonflies". The journal of the Bombay Natural History Society. 28 (3–4): 699–700. ശേഖരിച്ചത് 3 October 2018.
"https://ml.wikipedia.org/w/index.php?title=ചോലരാജൻ_തുമ്പി&oldid=2901138" എന്ന താളിൽനിന്ന് ശേഖരിച്ചത്