ചോക്റ്റൌ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോക്റ്റൌ
Chahta
Louisiana Indians Walking Along a Bayou Alfred Boisseau – 1847
Total population
160,000 (2005)[1]
Regions with significant populations
United States
(Oklahoma, California, Mississippi, Louisiana,  Texas, Alabama)
Languages
American English, Choctaw
Religion
Protestant, Roman Catholic, traditional beliefs
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Chickasaw, Muscogee (Creek), and later Seminole

ചോക്റ്റൌ (ചോക്റ്റൌ ഭാഷയിൽ, ചാഹ്റ്റ) ഇന്നത്തെ തെക്കുകിഴക്കൻ അമേരിക്കൻ ഐക്യനാടുകൾ (ആധുനിക കാലത്തെ അലബാമ, ഫ്ലോറിഡ, മിസിസിപ്പി, ലൂസിയാന) ഉൾപ്പെടുന്ന പ്രദേശത്തു വസിച്ചിരുന്ന ഒരു തദ്ദേശീയ അമേരിന്ത്യൻ ജനതയാണ്. അവരുടെ ചോക്റ്റൌ ഭാഷ മസ്ക്കോഗിയൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെട്ടതാണ്. ഹോപ്‍വെൽ, മിസ്സിസ്സിപ്പി സംസ്കാരങ്ങൾ മിസിസിപ്പി നദീതടത്തിന്റേയും പോഷക നദികളുടെയും കിഴക്കുഭാഗത്ത് അങ്ങോളമിങ്ങോളം താമസിച്ചിരുന്നു. കാർഷിക വൃത്തിയാണ് പ്രധാന തൊഴിൽ; മുഖ്യ ആഹാരം ചോളവും. പുകയില, ബീൻസ്, മത്തങ്ങ, മധുരക്കിഴങ്ങ്, സൂര്യകാന്തി എന്നിവയും കൃഷിചെയ്യുന്നു. വൻമരങ്ങൾ വെട്ടി ഒതുക്കിയും പുല്ലു കത്തിച്ചുമാണ് കൃഷിയിടങ്ങൾ ഒരുക്കുന്നത്. കാട്ടുപോത്തിന്റെ തോളെല്ലു കൊണ്ടുണ്ടാക്കിയ ഉപകരണമാണ് കിളയ്ക്കുന്നതിനുപയോഗിക്കുന്നത്. വിത്തുപാകാൻ മണ്ണിൽ കുഴിയുണ്ടാക്കുന്നതിന് തടികൊണ്ടുള്ള ഉപകരണം ഉപയോഗിക്കുന്നു. കൃഷിയിടങ്ങൾക്കു സമീപമുണ്ടാക്കുന്ന പ്രത്യേക പുരകളിൽ ധാന്യം ശേഖരിക്കുന്നു. മൃഗങ്ങളെ വേട്ടയാടുന്നതിന് അമ്പും വില്ലുമാണ് ഉപയോഗിക്കുന്നത്. ചൂരൽ കൊണ്ടുണ്ടാക്കിയ തോക്കു പോലുള്ള ഒരു ഉപകരണവും ഇതിനായി ഉപയോഗിക്കാറുണ്ട്. യൂറോപ്യന്മാരുടെ ആഗമനത്തിനുശേഷമാണ് ചോക്റ്റകൾ കുതിരകളെ ഉപയോഗിക്കാൻ തുടങ്ങിയത്.

ചോക്റ്റകൾക്കിടയിലെ മരണാനന്തര ചടങ്ങുകൾ ശ്രദ്ധേയമാണ്. മൃതശരീരം പൊതിഞ്ഞ് ദൂരെയുള്ള തട്ടിൽ വയ്ക്കുന്നു. മാംസം ദ്രവിച്ചുപോയതിനുശേഷം അസ്ഥിസഞ്ചയനത്തിൽ വിദഗ്ധരായ പുരോഹിതർ (ഇതിനുവേണ്ടി ഇവർ തങ്ങളുടെ നഖം നീട്ടി വളർത്തുന്നു.) അസ്ഥികൾ ശേഖരിച്ച് വൃത്തിയാക്കി പ്രത്യേകം തയ്യാറാക്കിയ അസ്ഥിമാടത്തിൽ നിക്ഷേപിക്കുന്നു. തുടർന്ന് വിപുലമായ അനുഷ്ഠാനങ്ങളോടെ അസ്ഥികൾ സംസ്കരിക്കുന്നു.

18-ാം ശതകത്തിൽ ചോക്റ്റകൾ ഫ്രഞ്ചുകാരുമായി സഖ്യത്തിലായി. 1780-കളിൽ ഒരു വിഭാഗം മിസ്സിസ്സിപ്പിക്ക് പടിഞ്ഞാറുഭാഗത്തേക്ക് കുടിയേറി. 1830-കളിൽ ഗണ്യമായ ഒരു വിഭാഗം ചോക്റ്റകൾ തങ്ങളുടെ ഭൂമി അമേരിക്കൻ ഗവൺമെന്റിനു നല്കുകയും ഒക്ലഹോമയിലേക്കു കുടിയേറുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "American Indian, Alaska Native Tables from the Statistical Abstract of the United States" (PDF). Statistical Abstract of the United States: 2004–2005. US Census Bureau (124th ed.). Archived from the original (PDF) on 2005-02-11. Retrieved 2007-09-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ചോക്റ്റൌ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ചോക്റ്റൌ&oldid=3337354" എന്ന താളിൽനിന്ന് ശേഖരിച്ചത്