ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇരുപതാം നൂറ്റാണ്ട് മുതൽ തന്നെ ശാസ്ത്രഭാവനയിലും, ബഹിരാകാശ എഞ്ചിനീയറിംഗ് മേഖലയിലും, ശാസ്ത്ര നിർദ്ദേശങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണ് ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യം. പര്യവേക്ഷണത്തിനായി ചൊവ്വയിൽ ഇറങ്ങുക, കുടിയേറുന്നതിനായി മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കുകയും ഭൗതിക സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക, ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവയിൽ പര്യവേക്ഷണം നടത്തുക എന്നീ പദ്ധതികളെല്ലാം ഇതിൽ ഉൾപ്പെടുന്നു.