ചൊവല്ലൂർ കൃഷ്ണൻ കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി
ജനനം(1936-12-00)0 ഡിസംബർ 1936 invalid day
ചൊവ്വല്ലൂർ, തൃശ്ശൂർ,
തൊഴിൽനടൻ, തിരക്കഥ, ഗാനരചന എഴുത്തുകാരൻ,
സജീവം1964 -
മാതാപിതാക്കൾകൊടുങ്ങലൂർ വാരിയത്ത് ശങ്കുണ്ണിവാരിയർ, ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാർ

മലയാളസാഹിത്യത്തിൽ കവി, ഗാനരചയിതാവ് കലാ നിരൂപകൻ എന്നീ നിലകളീൽ പ്രശസ്തനാണ് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി. നാലോളം സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.[1] ഗുരുവായൂരിലും ചൊവ്വല്ലൂർ മഹാദേവക്ഷേത്രത്തിലും കഴകക്കാരായ ചൊവ്വല്ലൂർ വാരിയത്താണ് കൃഷ്ണൻ കുട്ടി ജനിച്ചത്. കേരളവർമ്മ കോളജിൽ പഠിച്ചു. നവജീവൻ ദിനപത്രത്തിൽ മുണ്ടശ്ശേരി മാഷിന്റെകീഴിൽ സബ് എഡിറ്ററായി. പിന്നീട് ഏ ഐ ആരിൽ ജോലി.[2] ഭക്തിഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലായിരിക്കുംചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയെ മലയാളികൾക്ക്/സംഗീതാസ്വാദകർക്കു കൂടുതൽ പരിചയം. തരംഗിണിക്കുവേണ്ടി.ടീ.എസ്.രാധാകൃഷ്ണനുമൊത്ത് തയ്യാറാക്കിയ തുളസീതീർത്ഥം(1986)നാളിതു വരെ ഇറങ്ങിയ ഭക്തി ഗാന ആൽബങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ്. അതിലെ "ഒരു നേരമെങ്കിലും..", "അഷ്ടമിരോഹിണി .." അമ്പലപ്പുഴയിലെൻ.. തുടങ്ങിയ നിത്യ ഹരിത ഗാനങ്ങൾ ഏറ്റവും മനോഹരമാണ്.

സിനിമയിൽ[തിരുത്തുക]

യൂസഫലി കേച്ചേരി സംവിധാനം ചെയ്ത "മരം" എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്താണ് സിനിമാ പ്രവേശം. തുലാവർഷം (1975), എന്ന സിനിമയിലെ "സ്വപ്നാടനം ഞാൻ തുടരുന്നു" എന്ന സലീൽ ദാ ഗാനത്തിലൂടെ ഗാനരചയിതാവായി... പക്ഷേ പലരും ഈ ഗാനത്തിന്റെ രചയിതാവ് വയലാർ ആണെന്നാണ് ഇപ്പോഴും കരുതുന്നത്...സർഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.പ്രഭാതസന്ധ്യ ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കർപ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെതാണ്[3] സലിൽ ചൗധരി, കെ രാഘവൻ, എന്നിവരുടെ കീഴിൽ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്[4]

ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ഒരു പത്ര പ്രവർത്തകൻ കൂടിയായിരുന്നു. 1950-കളുടെ അവസാനം "നവജീവ"നിൽ തുടങ്ങിയ പത്രപ്രവർത്തന ജീവിതം 2004-ൽ കോഴിക്കോട് മലയാള മനോരമയിൽ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി വിരമിക്കും വരെ തുടർന്നു. ഇതിനിടയിൽ 2 വർഷം കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയിരുന്നു.

  1. https://walayalasangeetham.info/displayProfile.php?category=lyricist&artist=Chowalloor%20Krishnankuttyww.m
  2. http://www.mathrubhumi.com/tv/Programs/Episode/28349/life-and-times-of-chowalloor-krishnankutty-ee-vazhitharayil-episode-159/E
  3. .https://www.malayalachalachithram.com/listsongs.php?l=350
  4. https://en.msidb.org/asongs.php?lyricist=Chowalloor%20Krishnankutty&tag=Search&limit=423&page_num=12
"https://ml.wikipedia.org/w/index.php?title=ചൊവല്ലൂർ_കൃഷ്ണൻ_കുട്ടി&oldid=3088492" എന്ന താളിൽനിന്ന് ശേഖരിച്ചത്