ചൊട്ടിനിൽക്കുന്നതിൽ ആശാൻമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചൊട്ടിനിൽക്കുന്നതിൽ ആശാൻമാർ പടയണി എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് ഇവരാണെന്ന് പറയുന്നത്. ഏകദേശം 700വർഷം മുൻപ് ഇവരുടെ അമ്മ പരമ്പരയിൽ പെട്ട ഗോവിന്ദൻഎന്നയാൾ തിരുവാറൻമുളയെപ്പറ്റി തിരുനിഴൽമാല എന്ന കാവ്യം രചിച്ചു. തിരുനിഴൽമാല മലയാളത്തിലെ ആദ്യ ഗ്രന്ഥം ആയ ചീരാമചരിതത്തിന്റെ കാലഘട്ടത്തിൽ രചിച്ചതാണെന്ന് കരുതപ്പെടുന്നു. ആറൻമുള ഹരിഹരപുത്രൻ തിരുനിഴൽമാല പരിഷ്കരിച്ച് എഴുതുന്നുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിൽ തിരുനിഴൽമാല ഉണ്ട്. ഒരു താളിയോല ഗ്രന്ഥമായ ഇതിലെ ഭാഷ മലയാള തമിഴ് ആണ്. മലയാളം അക്ഷരമാല രൂപീകരണം നടന്നതെന്ന് വളരെയധികം വർഷം മുൻപ് രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ തിരുവാറൻമുളയെപ്പറ്റിയും അതിന്റെ അകം കരയായ നാരങ്ങാനത്തെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ഇതിനൊക്കെ തെളിവായി പത്ര വാർത്തകൾ ഒന്നും ലഭ്യമല്ല. അതുകൊണ്ട് ഈ സത്യങ്ങൾ ഒക്കെ ഈ തലമുറ അംഗീകരിക്കാതെ അതിനെ ഉൾക്കൊള്ളാൻ മടി കാണിക്കുകയും ചെയ്യുന്നു. നാടൻ പാട്ടുകളും, കലകളും അജ്ഞാത കർതൃകങ്ങളായതിനാൽ ചരിത്രത്തിന്റെ ഭാഗമാക്കുവാൻ കഴിയുന്നില്ല. ഇന്നുള്ള പടയണി ചരിത്രവും, പടയണിയുമായി ബന്ധപ്പെട്ട് കേരളത്തിലും ഭാരതത്തിലും നിലനിൽക്കുന്നതും ഇല്ലാത്തതുമായ കലാരൂപങ്ങളാണെന്ന് കണ്ടെത്തുവാൻ ഗോപു വി നായർ,നാരങ്ങാനം , കടമ്മനിട്ട പ്രസന്നകുമാർ, കവിയൂർ ഓമനക്കുട്ടൻ, രാധാകൃഷ്ണൻ നായർ, നാരങ്ങാനം തുടങ്ങിയവർ ഒരു ഗവേഷണം നടത്തി കൊണ്ടിരിക്കുന്നു.

പിൻഗാമികൾ[തിരുത്തുക]

  • പത്മനാഭൻ നായർ (പപ്പു ആശാൻ)
ചൊട്ടിനിൽക്കുന്നതിൽ
  • ഗോപാലൻ സി.പി,വാസുദേവൻ സി.പി,രാഘവൻ സി.പി
  • സരസപ്പൻ,മനോഹരൻ,ശിവൻ
  • മനോജ് കുമാർ
  • വിഷ്ണു

കണിമഠം കോലമെഴുത്ത് കളരി[തിരുത്തുക]

പന്തളം രാജാവിൽ നിന്നും മെച്ചർ സ്ഥാനം കിട്ടിയ കോലമെഴുത്ത് കുലപതികൾ നാരങ്ങാനം കണിമഠം എന്ന പുരാതന കുടുംബക്കാരാണ്. ചൊട്ടിനിൽക്കുന്നതിൽ ആശാൻമാരും കണിമഠം കുടുംബക്കാരും കുറിയന്നൂർ ദേശവുമായി അഭേദ്യബന്ധം ഉണ്ട്.

അവലംബം[തിരുത്തുക]