ചൈനീസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ
ചൈനീസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ | |||||||
Simplified Chinese | 中国疾病预防控制中心 | ||||||
---|---|---|---|---|---|---|---|
Traditional Chinese | 中國疾病預防控制中心 | ||||||
|
ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ( സിസിഡിസി; ലഘൂകരിച്ച ചൈനീസ്: 中国疾病预防控制中心; പരമ്പരാഗത ചൈനീസ്: 中國疾病預防控制中心) ദേശീയ ആരോഗ്യ കമ്മീഷന്റെ കീഴിലെ ഒരു സ്വതന്ത്ര ഏജൻസിയാണ്.ചൈനയിലെ ബീജിംഗ് ആണ് ഇതിന്റെ ആസ്ഥാനം. 1983 ൽ സ്ഥാപിതമായ ഇത് ആവശ്യമായ വിവരങ്ങൾ നൽകിക്കൊണ്ട് ആരോഗ്യപരമായ തീരുമാനങ്ങളെ മെച്ചപ്പെടുത്തുന്നതിലൂടെ പൊതുജനാരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനും പ്രവിശ്യാ ആരോഗ്യ വകുപ്പുകളുമായും മറ്റ് സംഘടനകളുമായുമുള്ള പങ്കാളിത്തത്തിലൂടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പ്രവർത്തിക്കുന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി രോഗ പ്രതിരോധനം നിയന്ത്രണ(പ്രത്യേകിച്ച് പകർച്ചവ്യാധികൾ ), പരിസ്ഥിതി ആരോഗ്യം, തൊഴിൽ സുരക്ഷയും ആരോഗ്യവും, ആരോഗ്യ ഉന്നമനം, പ്രതിരോധം, വിദ്യാഭ്യാസം എന്നിവയിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിലും നടപ്പിൽ വരുത്തുന്നതിലുമാണ് സിസിഡിസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. [1] [2] [3]
ഇതും കാണുക
[തിരുത്തുക]- ദേശീയ പൊതുജനാരോഗ്യ ഏജൻസികളുടെ പട്ടിക
- സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, യുഎസിന് തുല്യമായത്
- നാഷനൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡിസീസ് പ്രിവൻഷൻ ആന്റ് കണ്ട്രോൾ (国家疾病预防控制局; 2021 മെയ് 13 ന് സ്ഥാപിതമായി)
- വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
അവലംബം
[തിരുത്തുക]- ↑ "Chinese Center for Disease Control and Prevention(China CDC)". chinacdc.cn. Archived from the original on 5 March 2014. Retrieved 9 March 2014.
- ↑ "China CDC". ianphi.org. Archived from the original on 29 April 2014. Retrieved 9 March 2014.
- ↑ "Centers Disease Control Prevention". globalhealth.gov. Archived from the original on 29 April 2014. Retrieved 9 March 2014.
പുറംകണ്ണികൾ
[തിരുത്തുക]- www.chinacdc.cn Archived 2014-03-05 at the Wayback Machine
- www.chinacdc.cn/en/COVID19 Archived 2021-05-22 at the Wayback Machine