ചൈനീസ് പൂന്തോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chinese garden
ഷാങ്ഹായിലെ യുയുവാൻ ഗാർഡന്റെ ഈ ചിത്രം (1559 ൽ സൃഷ്ടിച്ചത്) ഒരു ക്ലാസിക്കൽ ചൈനീസ് ഉദ്യാനത്തിന്റെ എല്ലാ ഘടകങ്ങളും കാണിക്കുന്നു - വെള്ളം, വാസ്തുവിദ്യ, സസ്യങ്ങൾ, പാറകൾ.
Simplified Chinese中国园林
Traditional Chinese中國園林
Literal meaningചൈന ഗാർഡൻ-വുഡ്സ്
ചൈനീസ് ക്ലാസിക്കൽ ഗാർഡൻ
Simplified Chinese中国古典园林
Traditional Chinese中國古典園林
Literal meaningചൈന ക്ലാസിക്കൽ ഗാർഡൻ-വുഡ്സ്

മൂവായിരം വർഷങ്ങളായി പരിണമിച്ച ഭൂദൃശ്യ പൂന്തോട്ട ശൈലിയാണ് ചൈനീസ് പൂന്തോട്ടം. ചൈനീസ് ചക്രവർത്തിമാരുടെയും സാമ്രാജ്യകുടുംബത്തിലെ അംഗങ്ങളുടെയും ആനന്ദത്തിനും മതിപ്പിനും വേണ്ടി നിർമ്മിച്ച വിശാലമായ പൂന്തോട്ടങ്ങളും പണ്ഡിതന്മാർ, കവികൾ, മുൻ സർക്കാർ ഉദ്യോഗസ്ഥർ, സൈനികർ, വ്യാപാരികൾ എന്നിവർ നിർമ്മിച്ച ഉദ്യാനങ്ങളും കൂടുതലും ഇതിൽ ഉൾപ്പെടുന്നു. പ്രതിഛായയ്ക്കും പുറം ലോകത്തിൽ നിന്നുള്ള രക്ഷപ്പെടലിനുമായി നിർമ്മിച്ച ഇവ അനുയോജ്യമായ ഹ്രസ്വരൂപത്തിലുള്ള പ്രകൃതി ദൃശ്യം നൽകുന്നു. ഇത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിലനിൽപ്പ് പ്രകടമാകുന്നു.[1]

ഒരു സാധാരണ ചൈനീസ് ഉദ്യാനം മതിലിനോട്‌ സാദൃശ്യമുള്ള വസ്‌തുക്കളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അതിൽ ഒന്നോ അതിലധികമോ കുളങ്ങൾ, പാറകൾ, മരങ്ങൾ, പൂക്കൾ, പൂന്തോട്ടത്തിനുള്ളിലെ ഹാളുകളുടെയും പവലിയനുകളുടെയും ശേഖരം എന്നിവ ഉൾപ്പെടുന്നു. ഓരോ നിർമ്മാണഘടനയിലൂടെ നീങ്ങുന്നതിലൂടെ, പ്രകൃതി ദൃശ്യ ചിത്രങ്ങളുടെ ഒരു ചുരുൾ നിവർത്തുന്നപോലെ, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ രംഗങ്ങളുടെ ഒരു ശ്രേണി സന്ദർശകർക്ക് കാണാൻ കഴിയും.

ചരിത്രം[തിരുത്തുക]

ആരംഭം[തിരുത്തുക]

ഷാങ് രാജവംശത്തിന്റെ (ബിസി 1600-1046) മഞ്ഞ നദിയുടെ താഴ്‌വരയിലാണ് ചൈനീസ് ഉദ്യാനങ്ങൾ ആദ്യമായി രേഖപ്പെടുത്തിയത്. രാജാക്കന്മാരും പ്രഭുക്കന്മാരും വേട്ടയാടൽ വിനോദങ്ങൾക്കോ പഴങ്ങളും പച്ചക്കറികളും വളർത്തുന്നതിനൊ ഉപയോഗിക്കുന്ന വലിയ പാർക്കുകളായിരുന്നു ഈ ഉദ്യാനങ്ങൾ.

ഈ കാലഘട്ടത്തിലെ ആദ്യകാല ലിഖിതങ്ങളിൽ, ആമയുടെ പുറന്തോടുകളിൽ കൊത്തിയെടുത്ത പൂന്തോട്ടത്തിന് യു, പു, യുവാൻ തുടങ്ങിയ മൂന്ന് ചൈനീസ് പ്രതീകങ്ങളുണ്ട്. പക്ഷികളെയും മൃഗങ്ങളെയും സൂക്ഷിച്ചിരുന്ന ഒരു രാജകീയ പൂന്തോട്ടമായിരുന്നു യു. പു സസ്യങ്ങൾക്കുള്ള പൂന്തോട്ടമായിരുന്നു. ക്വിൻ രാജവംശക്കാലത്ത് (ബിസി 221–206) യുവാൻ എല്ലാ പൂന്തോട്ടങ്ങളുടെയും അടയാളമായി മാറി. [2]യുവാന്റെ പഴയ അടയാളം പൂന്തോട്ടത്തിന്റെ ഒരു ചെറിയ ചിത്രമാണ്. ഒരു മതിലിനെ പ്രതിനിധീകരിക്കാൻ കഴിയുന്ന ഒരു ചതുരത്തിൽ ഇത് ഉൾക്കൊള്ളുന്നു. കൂടാതെ ഒരു ഘടനയുടെ പദ്ധതിയെ പ്രതിനിധീകരിക്കാൻ കഴിയുന്ന ചിഹ്നങ്ങൾ, ഒരു കുളത്തെ പ്രതിനിധീകരിക്കാൻ കഴിയുന്ന ഒരു ചെറിയ ചതുരം, ഒരു തോട്ടത്തിന്റെയൊ ഒരു മാതളനാരകത്തിന്റെയൊ ചിഹ്നം എന്നിവയുണ്ട്.[3]

അവസാന ഷാങ് രാജവംശത്തിലെ പ്രസിദ്ധമായ ഒരു രാജകീയ ഉദ്യാനം ടെറസ്, പോണ്ട്, പാർക്ക് ഓഫ് ദി സ്പിരിറ്റ് (ലിങ്‌ടായ്, ലിങ്‌ഷാവോ ലിംഗ്യൗ) എന്നിവ ആയിരുന്നു. വെൻ‌വാങ് രാജാവ് തന്റെ തലസ്ഥാന നഗരമായ യിനിന് പടിഞ്ഞാറ് നിർമ്മിച്ചതാണ് ഇത്. ക്ലാസിക് ഓഫ് പൊയട്രിയിൽ പാർക്കിനെ ഈ രീതിയിൽ വിവരിച്ചിരിക്കുന്നു:

The King makes his promenade in the Park of the Spirit,
The deer are kneeling on the grass, feeding their fawns,
The deer are beautiful and resplendent.
The immaculate cranes have plumes of a brilliant white.
The King makes his promenade to the Pond of the Spirit,
The water is full of fish, who wriggle.[4]

അവസാനത്തെ രാജകീയ ഉദ്യാനം ഷാക്കി അഥവാ ഡ്യൂൺസ് ഓഫ് സാൻഡ് ആയിരുന്നു, അവസാനത്തെ ഷാങ് ഭരണാധികാരി കിംഗ് ഴൗ (ബിസി 1075-1046) നിർമ്മിച്ചതാണ്. ഒരു വലിയ ചതുര പാർക്കിന്റെ മധ്യഭാഗത്ത് ഒരു നിരീക്ഷണ വേദിയായി വർത്തിച്ചിരുന്ന എർത്ത് ടെറസ് അഥവാ തായ് ചേർന്നതാണ് ഇത്. ചൈനീസ് സാഹിത്യത്തിന്റെ ആദ്യകാല ക്ലാസിക്കുകളിലൊന്നായ [[വലിയ ചരിത്രകാരന്റെ രേഖകൾ|റെക്കോർഡ്സ് ഓഫ് ഗ്രാൻഡ് ഹിസ്റ്റോറിയനിൽ] (ഷിജി) ഇത് വിവരിച്ചിട്ടുണ്ട്.[5]

ഷിജിയുടെ അഭിപ്രായത്തിൽ, ഈ പൂന്തോട്ടത്തിന്റെ ഏറ്റവും പ്രശസ്തമായ സവിശേഷതകളിലൊന്നാണ് വൈൻ പൂൾ ആൻഡ് മീറ്റ് ഫോറസ്റ്റ് (酒池肉林). കൊട്ടാരം മൈതാനത്ത്, നിരവധി ചെറിയ ബോട്ടുകൾക്ക് മതിയായ ഒരു വലിയ കുളം കടൽത്തീരത്തുനിന്ന് നിന്ന് മിനുക്കിയ ഓവൽ ആകൃതിയിലുള്ള കല്ലുകളുടെ ആന്തരിക ലൈനിംഗുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു. അപ്പോൾ കുളത്തിൽ വീഞ്ഞ് നിറഞ്ഞിരുന്നു. കുളത്തിന്റെ നടുവിൽ ഒരു ചെറിയ ദ്വീപ് നിർമ്മിച്ചു. അവിടെ മരങ്ങൾ നട്ടുപിടിപ്പിച്ചു. അതിന്റെ ശാഖകളിൽ നിന്ന് തൂക്കിയിട്ട വറുത്ത മാംസത്തിന്റെ സ്കെവേഴ്സ് ഉണ്ടായിരുന്നു. ഴൗ രാജാവും കൂട്ടുകാരും വെപ്പാട്ടികളും അവരുടെ ബോട്ടുകളിൽ ചാടി, കൈകൊണ്ട് വീഞ്ഞ് കുടിക്കുകയും മരങ്ങളിൽ നിന്ന് വറുത്ത മാംസം കഴിക്കുകയും ചെയ്തു. പിൽക്കാല ചൈനീസ് തത്ത്വചിന്തകരും ചരിത്രകാരന്മാരും ഈ ഉദ്യാനത്തെ അധഃപതനത്തിന്റെയും മോശം അഭിരുചിയുടെയും ഉദാഹരണമായി ഉദ്ധരിച്ചു.[6]

അവലംബം[തിരുത്തുക]

Citations[തിരുത്തുക]

  1. Michel Baridon, Les Jardins - paysagistes, jardiners, poḕts. p. 348
  2. Feng Chaoxiong, The Classical Gardens of Suzhou, preface, and Bing Chiu, Jardins de Chine, ou la quete du paradis, Editions de La Martiniere, Paris 2010, p. 10–11.
  3. Tong Jun, Records of Jiang Gardens, cited in Feng Chanoxiong, The Classical Gardens of Suzhou.
  4. Translation in Jardins de Chine, ou la quête du paradis, cited in Che Bing Chiu, Jardins de Chine, ou la quete du paradis, p. 11.
  5. Tan, p. 10. See also Che Bing Chiu, Jardins de Chine, ou la quete du paradis, p. 11.
  6. Che Bing Chiu, Jardins de Chine, ou la quete du paradis, p. 11.

ഉറവിടങ്ങൾ[തിരുത്തുക]

Books
  • Chaoxiong, Feng (2007). The Classical Gardens of Suzhou. Beijing: New World Press. ISBN 978-7-80228-508-8.
  • Chiu, Che Bing (2010). Jardins de Chine, ou la quête du paradis (in ഫ്രഞ്ച്). Paris: Éditions de la Martinière. ISBN 978-2-7324-4038-5.
  • Clunas, Craig (1996). Fruitful sites: garden culture in Ming dynasty China. Durham: Duke University Press.
  • Baridon, Michel (1998). Les Jardins- Paysagistes, Jardiniers, Poetes (in ഫ്രഞ്ച്). Paris: Éditions Robert Lafont. ISBN 978-2-221-06707-9.
  • Keswick, Maggie (2003). The Chinese garden: history, art, and architecture (3rd ed.). Cambridge, Massachusetts: Harvard University Press.
  • Sirén, Osvald (1949). Gardens of China. New York, NY: Ronald Press.
  • Sirén, Osvald (1950). China and Gardens of Europe of the Eighteenth Century.
  • Song, Z.-S. (2005). Jardins classiques français et chinois: comparaison de deux modalités paysagères (in ഫ്രഞ്ച്). Paris: Editions You Feng.
  • Tong, Jun. 江南园林志 [Gazetteer of Jiangnan Gardens] (in ചൈനീസ്).
  • Tan, Rémi (2009). Le Jardin Chinois par l'image (in ഫ്രഞ്ച്). Paris: Éditions You Feng. ISBN 978-2-84279-142-1.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചൈനീസ്_പൂന്തോട്ടം&oldid=4078385" എന്ന താളിൽനിന്ന് ശേഖരിച്ചത്