ചൈനീസ് ചുണ്ടൻ കാടപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Swinhoe's Snipe
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Scolopacidae
ജനുസ്സ്: Gallinago
വർഗ്ഗം: G. megala
ശാസ്ത്രീയ നാമം
Gallinago megala
Swinhoe, 1861

ഇടത്തരം വലിപ്പത്തിലുള്ള ദേശാടനസ്വഭാവമുള്ള ഒരു കാടപ്പക്ഷിയാണ് ചൈനീസ് ചുണ്ടൻ കാടപ്പക്ഷി (Swinhoe's Snipe). വലിപ്പം 27-29 സെന്റീമീറ്റർ, ചിറകളവ് 38-44 സെന്റീമീറ്റർ, തൂക്കം 120ഗ്രാം. മംഗോളിയയിലും പൂർവേഷ്യൻ രാജ്യങ്ങളിലും കൂടുവെക്കുന്ന ചൈനീസ് ചുണ്ടൻ കാടപ്പക്ഷികൾക്ക് മറ്റു സ്നെപ്പുകളെക്കാൾ നീണ്ട കൊക്കാണുള്ളത്. ആളനക്കം കണ്ടാൽ പെട്ടെന്ന് അപ്രത്യക്ഷമാകുന്നതാണ് ഇവയുടെ സ്വഭാവം. 80 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ കണ്ണൂരിലെ പഴയങ്ങാടിയ്ക്കടുത്ത തണ്ണീർത്തടപ്രദേശങ്ങളിൽ നിന്ന് 2013 ൽ ഇതിനെ റിപ്പോർട്ട് ചെയ്തു [2]. 1925-1935 കാലഘട്ടത്തിൽ പൈത്തൻ ആദംസ് എന്ന ബ്രിട്ടീഷ് പട്ടാളക്കാരൻ 15 ചൈനീസ് ചുണ്ടൻ കാടപ്പക്ഷികളെ വെടിവെച്ചിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ തണ്ണീർതടങ്ങളുടെ നാശം ഇതുപോലുള്ള ദേശാടനപക്ഷികൾക്ക് ഭീഷണിയാണ്.


അവലംബം[തിരുത്തുക]