ചൈനീസ്‌ ഗർ‌ഭധാരണ കലണ്ടർ‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനിക്കാൻ‌പോകുന്ന കുഞ്ഞ്‌ ആണാണോ പെണ്ണാണോ എന്നറിയാൻവേണ്ടി ഉപയോഗിക്കുന്ന വളരെ പ്രാചീനമായൊരു ചൈനീസ്‌ രീതിയാണു് ചൈനീസ്‌ ഗർ‌ഭധാരണ കലണ്ടർ(Chinese conception chart) [1]. ചൈനീസ്‌ ഗർ‌ഭധാരണ കലണ്ടറിന്‌ ആയിരം വർ‌ഷത്തിലേറെ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്നും ഏറെപ്പേർ‌ ഈ കലണ്ടറിനെ വിശ്വസിച്ചുപോരുന്നു. ഇതിന്റെ പ്രയോഗരീതി വളരെ ലളിതമാണ്. ഗർ‌ഭധാരണനടന്ന മാസവും ആ സമയത്തുള്ള യുവതിയുടെ കൃത്യമായ വയസ്സും വച്ചുമാത്രം ജനിക്കാൻ‌ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നു ഗണിക്കുന്നു.[2]

കലണ്ടറിന്റെ ഒരു വശത്ത് മാസങ്ങളും മറ്റൊരു വശത്ത് അമ്മയുടെ പ്രായവും രേഖപ്പെടുത്തിരിക്കും. അവ രണ്ടും ലംബമായും തിരശ്ചീനമായും കൂട്ടിമുട്ടുന്ന ചതുരത്തിൽപു എന്ന അക്ഷരമാണെങ്കിൽ‌ കുട്ടി ആണും അതല്ല സ്ത്രീ എന്നാണെങ്കിൽ‌ ജനിക്കുന്ന കുട്ടി പെണ്ണും ആയിരിക്കുമെന്നാണു ചൈനീസ്‌ കലണ്ടർ‌ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, കലണ്ടർപ്രകാരം സെപ്റ്റംബറിൽ‌ ഗർഭധാരണം നടന്ന ഒരു 23 കാരിക്കു പെൺ‌കുട്ടിയും 24 കാരിക്ക് ആൺ‌കുട്ടിയുമാണു ജനിക്കാൻ‌ സാധ്യത. ജനിച്ച കുഞ്ഞുങ്ങളുടെ കാര്യത്തിൽ‌ ഗർഭധാരണം നടന്ന മാസവും അപ്പോഴത്തെ പ്രായവും കണക്കാക്കി കലണ്ടറിന്റെ വിശ്വാസ്യത പലരും പരീക്ഷിച്ചു വരുന്നു.

ചൈനീസ് ഗർഭധാരണ കലണ്ടർ
ഗർ‌ഭധാരണം നടന്ന മാസം
ഗർഭധാരണസമയത്തുള്ള സ്ത്രീയുടെ വയസ്‌ ജനുവരി ഫെബ്രുവരി മാർച്ച്‌ ഏപ്രിൽ‌ മേയ്‌ ജൂൺ‌ ജൂലായ്‌ ഓഗസ്‌റ്റ്‌ സെപ്തം‌ബർ‌ ഒക്‌ടോബർ‌ നവംബർ‌ ഡിസം‌ബർ‌
18 സ്ത്രീ പു സ്ത്രീ പു പു പു പു പു പു പു പു പു
19 പു സ്ത്രീ പു സ്ത്രീ സ്ത്രീ പു പു സ്ത്രീ പു പു സ്ത്രീ സ്ത്രീ
20 സ്ത്രീ പു സ്ത്രീ പു പു പു പു പു പു സ്ത്രീ പു പു
21 പു സ്ത്രീ സ്ത്രീ സ്ത്രീ സ്ത്രീ സ്ത്രീ സ്ത്രീ സ്ത്രീ സ്ത്രീ സ്ത്രീ സ്ത്രീ സ്ത്രീ
22 സ്ത്രീ പു പു സ്ത്രീ പു സ്ത്രീ സ്ത്രീ പു സ്ത്രീ സ്ത്രീ സ്ത്രീ സ്ത്രീ
23 പു പു പു സ്ത്രീ പു പു സ്ത്രീ സ്ത്രീ സ്ത്രീ പു പു സ്ത്രീ
24 പു സ്ത്രീ സ്ത്രീ പു പു സ്ത്രീ പു സ്ത്രീ പു പു സ്ത്രീ പു
25 സ്ത്രീ പു സ്ത്രീ പു സ്ത്രീ പു സ്ത്രീ പു സ്ത്രീ പു പു പു
26 പു പു പു പു പു സ്ത്രീ പു സ്ത്രീ സ്ത്രീ പു സ്ത്രീ സ്ത്രീ
27 സ്ത്രീ സ്ത്രീ പു പു സ്ത്രീ പു സ്ത്രീ സ്ത്രീ പു സ്ത്രീ പു പു
28 പു പു പു സ്ത്രീ സ്ത്രീ പു സ്ത്രീ പു സ്ത്രീ സ്ത്രീ പു സ്ത്രീ
29 സ്ത്രീ പു സ്ത്രീ സ്ത്രീ പു സ്ത്രീ പു പു സ്ത്രീ പു സ്ത്രീ സ്ത്രീ
30 പു പു സ്ത്രീ പു സ്ത്രീ പു പു പു പു പു പു പു
31 പു പു പു പു സ്ത്രീ സ്ത്രീ പു സ്ത്രീ പു സ്ത്രീ സ്ത്രീ സ്ത്രീ
32 പു സ്ത്രീ സ്ത്രീ പു സ്ത്രീ പു പു സ്ത്രീ പു പു സ്ത്രീ പു
33 സ്ത്രീ പു പു സ്ത്രീ സ്ത്രീ പു സ്ത്രീ പു സ്ത്രീ പു പു സ്ത്രീ
34 പു പു സ്ത്രീ സ്ത്രീ പു സ്ത്രീ പു പു സ്ത്രീ പു സ്ത്രീ സ്ത്രീ
35 പു സ്ത്രീ പു സ്ത്രീ പു സ്ത്രീ പു സ്ത്രീ പു പു സ്ത്രീ പു
36 പു സ്ത്രീ പു പു പു സ്ത്രീ പു പു സ്ത്രീ സ്ത്രീ സ്ത്രീ സ്ത്രീ
37 സ്ത്രീ സ്ത്രീ പു സ്ത്രീ സ്ത്രീ സ്ത്രീ പു സ്ത്രീ സ്ത്രീ പു പു പു
38 പു പു സ്ത്രീ സ്ത്രീ പു സ്ത്രീ സ്ത്രീ പു സ്ത്രീ സ്ത്രീ പു സ്ത്രീ
39 സ്ത്രീ സ്ത്രീ പു സ്ത്രീ സ്ത്രീ സ്ത്രീ പു സ്ത്രീ പു പു സ്ത്രീ പു
40 പു പു പു സ്ത്രീ പു സ്ത്രീ പു സ്ത്രീ പു സ്ത്രീ സ്ത്രീ പു
41 സ്ത്രീ സ്ത്രീ പു സ്ത്രീ പു പു സ്ത്രീ സ്ത്രീ പു സ്ത്രീ പു സ്ത്രീ
42 പു സ്ത്രീ സ്ത്രീ പു പു പു പു പു സ്ത്രീ പു സ്ത്രീ പു
43 സ്ത്രീ പു സ്ത്രീ സ്ത്രീ പു പു പു സ്ത്രീ സ്ത്രീ സ്ത്രീ പു പു
44 പു സ്ത്രീ സ്ത്രീ സ്ത്രീ പു സ്ത്രീ പു പു സ്ത്രീ പു സ്ത്രീ പു
45 സ്ത്രീ പു സ്ത്രീ പു സ്ത്രീ സ്ത്രീ പു സ്ത്രീ പു സ്ത്രീ പു സ്ത്രീ

അവലംബം[തിരുത്തുക]

  1. "ആണും പെണ്ണും എങ്ങനെ" (in മലയാളം). മനോരമ ഓൺലൈൻ. Archived from the original on 2009-11-25. Retrieved 21/11/2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  2. ബുക്ക്: Celebrating life Customs around the World - Victoria Williams