ചൈനയുടെ ബഹിരാകാശ മേഖലയിലെ നേട്ടങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1970-ൽ ദോങ്ങ് ഫാംഗ് ഹോംഗ്-1(കിഴക്ക് ചുവപ്പാണ്-1) എന്ന ഉപഗ്രഹം വിക്ഷേപിച്ചുകൊണ്ടാണ് ചൈന ബഹിരാകാശ ഗവേഷണരംഗത്തേക്ക് പ്രവേശിച്ചത്. [1]

ഷെൻഷു[തിരുത്തുക]

2003-ൽ യാങ്ങ് ലീ എന്ന സഞ്ചാരിയെ ഷെൻഷു-5 എന്ന ബഹിരാകാശ പര്യവേഷണ വാഹനത്തിൽ അവരുടെതന്നെ ലോംഗ് മാർച്ച് എന്ന റോക്കറ്റ് ഉപയോഗിച്ച് കൊണ്ട് ബഹിരാകാശതെത്തിച്ചു.2005 ഒക്ടോബർ 12-ന് വിക്ഷേപിച്ച ഷെൻഷു-6 ൽ രണ്ടു ബഹിരാകാശ സഞ്ചാരികളും 2008 സെപ്തംബർ 25-ന് മൂന്നു സഞ്ചാരികളടങ്ങിയ ഷെൻഷു-7 ഉം വിക്ഷേപിച്ചു.2012 ൽ ചൈന ബഹിരാകാശത്തിലേക്ക് ആദ്യ വനിതാ സഞ്ചാരിയെ ഷെൻഷു - 9 എന്ന വാഹനത്തിൽ മൈത അയച്ചിരുന്നു. 2011-ൽ വിക്ഷേപിച്ച ടിയാൻഗോഗ് സ്പേസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരുന്നു. റഷ്യയുടെ സോയൂസിനോട് കാഴ്ചയിൽ സാമ്യമുണ്ട് എങ്കിലും ഷെൻഷു സോയൂസിനെക്കാൾ കുറച്ച് വലുതാണ്. ഷെൻഷുവിന്റെ ഓർബിറ്റർ മൊഡ്യൂൾ സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന വിധത്തിൽ സൗര പാനലുകളും മോട്ടോറുകളും നിയന്ത്രണ സംവിധാനവും ഉള്ളതാണ്. അതിനാൽ ഒരു ബഹിരാകാശ ദൗത്യത്തിനു ശേഷം ഉപേക്ഷിക്കപ്പെടുന്ന ഓർബിറ്റൽ മൊഡ്യൂൾ സ്വതന്ത്രമായി ബഹിരാകാശത്ത് നിലനിൽക്കും. ബന്ധിക്കാൻ സംവിധാനമുള്ള ബഹിരാകാശയാനങ്ങളുമായോ ബഹിരാകാശ നിലയങ്ങളുമായൊ ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കും. 2011 സെപ്തംബറിൽ ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ടിയാൻഗോംഗ്-1 വിക്ഷേപിക്കപ്പെട്ടു. പിന്നീട് സഞ്ചാരികളില്ലാതിരുന്ന ഷെൻഷു- 8 ഉം മൂന്ന് സഞ്ചാരികളുണ്ടായിരുന്ന ഷെൻഷു-9 ഉം ടിയാൻഗോംഗുമായി ബന്ധിച്ചു. ടിയാൻഗോംഗ്-2 വിക്ഷേപണത്തിൽ തയ്യാറായതായി കരുതപ്പെടുന്നു. വരും ദശകങ്ങളിൽ ചൈനയുടെ ബഹിരാകാശ ഗവേഷണം വേഗത്തിൽ മുന്നോട്ട് പോകുവാൻ സാധ്യതയുണ്ട്.സ്ത്രീകളടക്കം വളരെയധികം ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തയക്കാൻ കഴിഞ്ഞു എന്നത് വളരെ വലിയ നേട്ടമായാണ് കരുതപ്പെടുന്നത്.ചൈന വ്യാപാരാടിസ്ഥാനത്തിലുള്ള ഉപഗ്രഹ വിക്ഷേപണ രംഗത്ത് സജീവമാണ്. ഇത്തരത്തിൽ സാമ്പത്തിക വളർച്ചയും വ്യാപാരാടിസ്ഥാനത്തിലുള്ള ഉപഗ്രഹ വിക്ഷേപണവും നല്ല വിക്ഷേപണ റിക്കോർഡുകളും ഏഷ്യൻ,ആഫ്രിക്കൻ, ദക്ഷിണ അമേരിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധവും സുഹ്യത് ബന്ധവും ചൈനയെ ബഹിരാകാശ മേഖലയിലെ ശക്തിയാക്കുമെന്ന് നിരീക്ഷകർ വിശ്വസിക്കുന്നു[2]

വിക്ഷേപണ വാഹിനികൾ[തിരുത്തുക]

ഫെങ്ങ്ബാവോ എന്ന ശേണിയിലുള്ള വിക്ഷേപണ വാഹിനികളുമായാണ് ചൈന ബഹിരാകാശ പര്യവേഷണം ആരംഭിച്ചതെങ്കിലും പിന്നീട് ലോങ്ങ് മാർച്ച് ശേണിയിലാണ് വികസിപ്പിച്ചെടുത്തത്.ദ്രാവക ഇന്ധനവും ഖര ഇന്ധനവും ഉപയോഗിച്ചായിരുന്നു ലോങ്ങ് മാർച്ച്-1 പ്രവർത്തിച്ചിരുന്നത്. എന്നാൽ ലോങ്ങ് മാർച്ച്-5ൽ പ്രധാന ഘട്ടങ്ങളിൽ മണ്ണെണ്ണയും ദ്രാവക ഓക്സിജനും അവസാനത്തേത് ക്രയോജനിക്ക് ഘട്ടവുമായിരുന്നു. 2013 വരെ ലോംഗ് മാർച്ച് വിക്ഷേപണങ്ങളിൽ ബഹുപൂരിപക്ഷവും വിജയമായിരുന്നു.ലോംഗ് മാർച്ച് വിക്ഷേപണികളെയെല്ലാം ഒരു നമ്പറിലൂടെയാണ് സൂചിപ്പിക്കുന്നത്.CZ എന്ന ചുരുക്കപേരും അതിനു പിന്നാലെ ഒരു നമ്പറും അക്ഷരവും ചേർന്നതാണ് ഇത്.അക്കം റോക്കറ്റിന്റെ കുടുംബത്തെയും അക്ഷരം റോക്കറ്റിന്റെ ടൈപ്പിനെയും ആണ് സൂചിപ്പിക്കുന്നത്.

ചാന്ദ്ര പര്യവേഷണ ഉപഗ്രഹങ്ങ==ചാന്ദ്ര പര്യവേഷണ ഉപഗ്രഹങ്ങൾ[തിരുത്തുക]

  • 2007 ഒക്ടോബർ 24ന്[3] ചന്ദ്രനെ ഭ്രമണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചൈന വിക്ഷേപിച്ച ഉപഗ്രഹമാണ് ചാങ്ങ്-1.[4][5]
  • ചന്ദ്രനെ ഭ്രമണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചൈന 2010 ഒക്ടോബർ 1-ന് വിക്ഷേപിച്ച ഉപഗ്രഹമാണ് ചാങ്ങ്-2.
  • ചൈന ചന്ദ്രനിൽ സഞ്ചരിക്കുന്ന വാഹനം ഇറക്കുന്നതിനായി 2013 ഡിസംബർ 1ന് വിക്ഷേപിച

ചൊവ്വാ പര്യവേഷണ ഉപഗ്രഹങ്ങൾ[തിരുത്തുക]

  • യിംഗ് ഹോ എന്നതാണ് ചൊവ്വയുടെ ആദ്യ ചൊവ്വാപര്യവേഷണ ഉപഗ്രഹം.2011 നവംബർ 8ന് വിക്ഷേപിച്ച യിംഗ് ഹോ ചൊവ്വയെ ഭ്രമണം ചെയ്യുന്നതിനായാണ് വിക്ഷേപിച്ചതെങ്കിലും ദൗത്യം പരാജയപ്പെട്ടു.

അവലംബം[തിരുത്തുക]

  1. https://todayinspacehistory.wordpress.com/2007/04/24/april-24-1970-china-launches-its-first-satellite/
  2. ബഹിരാകാശ ഗവേഷണം:ശാസ്ത്രവും സാങ്കേതികവിദ്യയും-പി.എം സിദ്ധാർത്ഥൻ-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്-പേജ് 197
  3. "China's 1st Moon orbiter enters Earth orbit". Xinhua News Agency. October 24, 2007. ശേഖരിച്ചത് 2007-10-24.
  4. "China's first lunar probe Chang'e-1 blasts off". SINA Corporation. October 24, 2007. ശേഖരിച്ചത് 2007-10-24.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; deorbit എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.