ചേളാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൈത്രാസ്‌ ഉപയോഗിച്ച്‌ കുരുമുളക്‌, പാക്ക്‌, ചമ്പൻ, കശുവണ്ടി, ചക്കക്കുരു തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ തൂക്കാൻ പഴയകാലത്തു കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരിനം തുണിസഞ്ചിയാണ്‌ ചേളാകം. ചേളാവ് എന്നും ചേളാട്ടി എന്നും വിളിക്കപ്പെട്ടിരുന്നു. അയഞ്ഞ കുപ്പായത്തെ ചേളാകം പോലെ എന്നു പരിഹസിച്ചിരുന്നു.

നിർമ്മിച്ചിരുന്ന വിധം[തിരുത്തുക]

കട്ടിയുള്ള കോറത്തുണി അഥവാ കട്ടിയുള്ള ചുട്ടിത്തോർത്ത്‌ എന്നിവ കൊണ്ടു തൈച്ചുണ്ടാക്കിയിരുന്നു. തുണിയുടെ വലിപ്പമനുസ്സരിച്ച്‌ 20-25 കിലോ വരെ തൂക്കാൻ ഉപയോഗിച്ചിരുന്നു. ഒരു കൈകൊണ്ട്‌` നിഷ്പ്രയാസം കച്ചവടക്കാർ തൂക്കിയെടുത്തിരുന്നു. ചേളാട്ടി തുകൽ കൊണ്ടും നിർമ്മിക്കപ്പെട്ടിരുന്നു. ആധുനിക ക്യാരി ബാഗുകളിൽ നിന്നു വ്യത്യസ്തമായി സാധനങ്ങൾ നിറച്ച ചേളാവ് തലയിലും ചുമക്കാം എന്ന സൗകര്യവുമുണ്ട്.

തമിഴിൽ നിന്നും[തിരുത്തുക]

ചേല എന്ന തമിഴ്‌ വാക്കിൽ നിന്നു ചേളാകം എന്ന പേരു വന്നതിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വന്ന കച്ചടവടക്കാരാണ്‌ കേരളത്തിൽ ചേളാവ്‌ പ്രചാരത്തിലാക്കിയതെന്ന് കരുതുന്നു.

പുനരവതരണം[തിരുത്തുക]

ലാളിത്യം പൂർണമായി നിലനിർത്തിയും അതേ സമയം കൂടുതൽ ഫാഷനബിൾ ആക്കിയും ഫാഷൻ ലോകം ഇപ്പോൾ ചേളാവിനെ പുനരവതരിപ്പിക്കുന്നുണ്ട്. പുതിയ കാലത്തെ ചോളാവ് തീർത്തും പരിസ്ഥിതി സൗഹൃദമാണ്. ബട്ടൺ, സിപ്പ് തുടങ്ങി പ്ലാസ്റ്റിക് അംശം ഒന്നുംതന്നെയില്ല.

അവലംബം[തിരുത്തുക]

  • സാഹിത്യ പോഷിണി, നവംബർ 2007 പേജ്‌ 38-39 നാട്ടറിവ്‌ ചേളാവ്‌ മുരളീധരൻ തഴക്കര
"https://ml.wikipedia.org/w/index.php?title=ചേളാകം&oldid=3176192" എന്ന താളിൽനിന്ന് ശേഖരിച്ചത്