ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ
ജനനം(1932-06-05)ജൂൺ 5, 1932
ചേർത്തല
മരണംജൂൺ 4, 2010(2010-06-04) (പ്രായം 77)\
തൊഴിൽചലച്ചിത്ര ചരിത്രകാരൻ
ദേശീയത ഇന്ത്യ
Years active1950–2010

പ്രസിദ്ധ മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്രനിരൂപകനും പത്രപ്രവർത്തകനും ആയിരുന്നു ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ.

ജീവിതരേഖ[തിരുത്തുക]

1108 ഇടവത്തിൽ ചേർത്തലയിലെ ചേലങ്ങാട്ട്‌ വീട്ടിൽ കേശവപിളളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ബി.എ. വരെ പഠിച്ച ശേഷം പത്രപ്രവർത്തകനായി പ്രവർത്തിച്ചു. ചലച്ചിത്രം, ചരിത്രം, ബാലസാഹിത്യം, നോവൽ, കഥകൾ, തൂലികാ ചിത്രങ്ങൾ, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി 77 പുസ്തകങ്ങളും രണ്ടായിരത്തിലേറെ ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.[1] തിരക്കഥാകൃത്ത്‌, പ്രൊഡക്‌ഷൻ മേൽനോട്ടക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.[2] സംസ്‌ഥാന ഫിലിം അവാർഡ്‌ കമ്മറ്റി, ചലച്ചിത്രോപദേശക സമിതി, പൊതുമേഖലാഫിലിം സ്‌റ്റുഡിയോ ഉപദേശക കമ്മറ്റി തുടങ്ങിയവയിൽ അംഗമായിരുന്നു. ജെ.സി. ഡാനിയേൽ സംവിധാനം ചെയ്ത വിഗതകുമാരനാണ് മലയാളത്തിലെ ആദ്യ ചലച്ചിത്രം എന്ന് അംഗീകരിക്കുവാൻ ഇടയായത് ചേലങ്ങാട്ട് ഗോപാലകൃഷ്‌ണന്റെ ശ്രമഫലമായിട്ടാണ്.[1]

സുഹൃത്തുക്കളായിരുന്ന വയലാർ രാമവർമ്മ, ആലപ്പി വിൻസെന്റ് എന്നിവരുമായി ചേർന്ന് സഹകരണാടിസ്‌ഥാനത്തിൽ ആലുവായിൽ അജന്താ ഫിലിം സ്‌റ്റുഡിയോ എന്നൊരു സംരംഭം 1960-ൽ തുടങ്ങി. അതിന്റെ സെക്രട്ടറിയായിരുന്നു ചേലങ്ങാട്ട് ഗോപാലകൃഷ്‌ണൻ. ദീർഘകാലം അസുഖബാധിതനായി കിടന്ന ശേഷം, 2010 ജൂൺ 4-ന് 78-ആമത്തെ വയസ്സിൽ അന്തരിച്ചു.[3]

പ്രധാന കൃതികൾ[തിരുത്തുക]

  1. ലോകസിനിമയുടെ ചരിത്രം
  2. ചലച്ചിത്രനിർമ്മാണം കേരളത്തിൽ
  3. സിനിമാ കണ്ടുപിടിത്തങ്ങളുടെ കഥ
  4. സിനിമാക്കാരും പാട്ടുകാരും
  5. ഓണത്തിന്റെ ചരിത്രം
  6. മറക്കപ്പെട്ട വിപ്ലവകാരികൾ
  7. ജെ.സി. ഡാനിയലിൻെറ ജീവിതകഥ (തൃശ്ശൂർ കറന്റ് ബുക്ക്സ്[4][5]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ അനുസ്മരണം ഇന്ന്, മാതൃഭൂമി". Archived from the original on 2013-02-27. Retrieved 2013-01-27.
  2. "ചേലങ്ങാട്ട്‌ ഗോപാലകൃഷ്‌ണൻ, പുഴ.കോം". Archived from the original on 2012-09-19. Retrieved 2013-01-27.
  3. "ചലച്ചിത്രനിരൂപകൻ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ അന്തരിച്ചു". തേജസ്. 2010 ജൂൺ 5. Retrieved 2013 ഫെബ്രുവരി 16. {{cite news}}: Check date values in: |accessdate= and |date= (help)
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 712. 2011 ഒക്ടോബർ 17. Retrieved 2013 മാർച്ച് 27. {{cite news}}: Check date values in: |accessdate= and |date= (help)
  5. "സിനിമ" (PDF). മലയാളം വാരിക. 2013 മാർച്ച് 08. Archived from the original (PDF) on 2016-03-06. Retrieved 2013 ജൂൺ 10. {{cite news}}: Check date values in: |accessdate= and |date= (help)