അന്തിമഹാകാളൻ കാവ് വേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചേലക്കര അന്തിമഹാകാളൻകാവ് വേല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തൃശൂർ ചേലക്കരയിലെ പങ്ങാരപ്പിള്ളിയിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ്‌ അന്തിമഹാകാളൻകാവ്‌. ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ ഭഗവതിയുടേതാണെങ്കിലും ശിവന്റെ കിരാതരൂപമായ അന്തിമഹാകാളന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌.[1] ഇവിടെ വർഷാവർഷം നടക്കുന്ന പ്രസിദ്ധമായ ഉത്സവമാണ് അന്തിമഹാകാളൻകാവ് വേല.

മീനമാസത്തിലെ ആദ്യ ശനിയാഴ്‌ച്ച ആരംഭിച്ച്‌ രണ്ടാം ശനിയാഴ്‌ച്ച അവസാനിക്കുന്ന (ഏകദേശം മാർച്ച് മധ്യം) അന്തിമഹാകാളൻകാവ്‌ വേലയിലെ പ്രധാന ചടങ്ങുകൾ അതിരാവിലെയുള്ള കാളി-ദാരിക സംവാദവും കാളവേലയുമാണ്‌.

കാളവേലയിൽ കാളയുടെ ഭീമാകാരമായ രൂപങ്ങൾ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക്‌ ഘോഷയാത്രയായി കൊണ്ടുവരുന്നതാണ്‌ വേലയുടെ മുഖ്യമായ ആകർഷണം. കാളി, ദാരികൻ, കോയ്‌മ, എന്നിവരുടെ കളംവരച്ചുളള കളം പാട്ടും ഉത്സവത്തിന്റെ ഭാഗമാണ്‌.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്തിമഹാകാളൻ_കാവ്_വേല&oldid=2925440" എന്ന താളിൽനിന്ന് ശേഖരിച്ചത്